അമ്മായിയമ്മയുടെ കാലില്‍ വീണ് മകളെ പ്രപ്പോസ് ചെയ്തു, അവളുടെ അച്ഛന്‍ ഇല്ലാത്തത് മാത്രമാണ് വിഷമം; രമ്യയുടെയും ലോവലിന്റെയും പ്രണയ വിവാഹം

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വന്ന് ശ്രദ്ധ നേടിയ നടി രമ്യ പാണ്ഡിയന്റെ വിവാഹ ചിത്രങ്ങളും ഹല്‍ദി ചിത്രങ്ങളും റിസപ്ഷന്‍ ചിത്രങ്ങളും എല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ഋഷികേശില്‍ ഗംഗ നദിയുടെ തീരത്ത് വച്ച് നടന്ന ചടങ്ങിലാണ് പഞ്ചാബിക്കാരനായ ലോവല്‍ ധവാന്‍ രമ്യ പാണ്ഡിയനെ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയ്യതി ചെന്നെയിലെ സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഗംഭീര റിസപ്ഷനും നടന്നിരുന്നു.

അന്തരിച്ച മുന്‍ സംവിധായകന്‍ ദുരൈ പാണ്ഡിയുടെ മകളാണ് രമ്യ പാണ്ഡിയന്‍. അച്ഛന്റെ സ്ഥാനത്ത് നിന്ന് രമ്യയുടെ വിവാഹം നടത്തിക്കൊടുത്തത് ചെറിയച്ഛനും നടനുമായ അരുണ്‍ പാണ്ഡിയനാണ്. ഋഷികേശില്‍ വച്ച് വിവാഹം പ്ലാന്‍ ചെയ്തതും അതിന് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തതും രമ്യയും ലോവല്‍ ധവാനും ചേര്‍ന്നാണ്. എല്ലാം വളരെ ഗംഭീരവും മനോഹരമായിരുന്നു. എന്റെ മകള്‍ കീര്‍ത്തി പാണ്ഡിയന്റെ വിവാഹം കഴിഞ്ഞത് പോലെ തന്നെ രമ്യയുടെ കല്യാണത്തിലും താന്‍ വളരെ സന്തോഷവാനാണെന്ന് അരുണ്‍ പാണ്ഡിയന്‍ വിവാഹ റിസപ്ഷനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ലോവല്‍ വിവാഹക്കാര്യം എങ്ങനെയാണ് വീട്ടില്‍ അറിയിച്ചത് എന്ന് രമ്യയുടെ അമ്മ പറയുന്നുണ്ട്. ലോവലുമായുള്ള പ്രണയത്തെ കുറിച്ച് രമ്യ വീട്ടില്‍ പറഞ്ഞിരുന്നില്ലത്രെ. ഒരു ദിവസം ലോവല്‍ ധവാനൊപ്പം വീട്ടിലെത്തി, ഒരു സ്വര്‍ണ മോതിരവുമായിട്ടാണ് ലോവല്‍ വന്നത്. ഉടനെ എന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി, അമ്മ, ഞാന്‍ നിങ്ങളുടെ മരുമകനാകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അത് ഭയങ്കര സര്‍പ്രൈസിങ് ആയിരുന്നു എന്നാണ് രമ്യ പാണ്ഡിയന്റെ അമ്മ പറഞ്ഞത്. പഞ്ചാബിക്കാരനാണെങ്കിലും ലോവല്‍ നന്നായി തമിഴ് സംസാരിക്കുമെന്നും അമ്മ പറയുന്നു.

ഈ ഒരു സന്തോഷ നിമിഷത്തില്‍ രമ്യയുടെ അച്ഛന്‍ ഇല്ലാത്തത് മാത്രമാണ് ഒരു സങ്കടം എന്ന് അമ്മാവന്‍ പറഞ്ഞു. രമ്യയ്ക്കും ലോവലിനും പ്രത്യേകിച്ച് ഉപദേശമൊന്നും നല്‍കേണ്ടതില്ല, രണ്ട് പേരും യോഗ ആയുതുകൊണ്ടുതന്നെ ജീവിതത്തെ പോസിറ്റീവായി സമീപിക്കാനും, പരസ്പരം മനസ്സിലാക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ജീവിതത്തില്‍ എല്ലാ കാര്യത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉള്ള ആളാണ് രമ്യ. ലോവലും ലൈഫ് കോച്ച് ആണ്. ഇരുവര്‍ക്കും സന്തോഷമുള്ള ജീവിതം ആശംസിക്കുന്നു എന്ന് സഹോദരി സുന്ദരി പാണ്ഡിയന്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *