‘ആനി എന്റെ സൂപ്പർ സീനിയറാണ് സ്‌കൂളിൽ’! ആദ്യ സിനിമ കഴിഞ്ഞ് സ്‌കൂളിൽ വന്ന ദിവസം ഇന്നും ഓർമ്മയുണ്ട്; നൈല ഉഷ പറയുന്നു!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഒരു നായികയാണ് ആനി. വളരെ കുറച്ച് സിനിമയിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും ആനി ചെയ്ത കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമാ പ്രേമികളെ സംബന്ധിച്ച് ഓർമ്മയിൽ നിൽക്കുന്നവ ആണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആനി ഇപ്പോൾ. സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും ടെലിവിഷൻ ഷോകളിൽ സജീവമാണ് താരം. ഇപ്പോഴിതാ ആനിയെക്കുറിച്ച് നടി നൈല ഉഷ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
nyla annie

“ആനി സ്‌കൂളിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു. ആനിയും ഞാനും ഹോളി ഏഞ്ചൽസ് സ്‌കൂളിൽ ആണ് പഠിച്ചത്. അമ്മയാണേ സത്യം സിനിമയിൽ അഭിനയിച്ച ശേഷം ആനി സ്‌കൂളിലേക്ക് ഒരു വരവ് ഉണ്ടായിരുന്നു. അന്ന് സ്‌കൂളിലെ എല്ലാ കുട്ടികളും ആനിയെ കാണാൻ ചുറ്റും കൂടി നിന്നു. അന്ന് പ്രിൻസിപ്പൾ മൈക്കിൽ കൂടി കുട്ടികളോട് കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്ന് അനൗൺസ് ചെയ്തിരുന്നു. അന്ന് ആനി ഇങ്ങിനെ ചമ്മി നിന്നത് ഒക്കെ എനിക്ക് ഓർമ്മയുണ്ട്. കാരണം ഇതിനെല്ലാം ഉത്തരവാദി ആനിയാണെന്നു പ്രിൻസിപ്പൾ പറയുമോ എന്ന പേടിയൊക്കെ ആയിരുന്നു ആനിയ്ക്ക് അന്ന്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞങ്ങൾ സ്‌കൂൾ ബസിൽ പോകുമ്പോൾ ആനി ഇങ്ങിനെ കോളേജ് സ്റ്റോപ്പിൽ ഒക്കെ നിൽക്കും, അന്നേരം ഞങ്ങൾ ആനിയെ നോക്കി ക്യാച്ച് മി ഇഫ് യു കാൻ എന്ന ഡയലോഗ് ഒക്കെ പറയുമായിരുന്നു. ആനി ചെയ്ത മഴയെത്തും മുൻപേ സിനിമയിലെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആരെങ്കിലും ഒക്കെ ചെയ്ത കഥാപാത്രങ്ങൾ നമുക്ക് ചെയ്‌താൽ നന്നായിരുന്നു എന്ന് തോന്നില്ലേ. അത്തരത്തിൽ ഒരു കഥാപാത്രം കൂടിയാണ് മഴയെത്തും മുൻപേയിലെ ആനിയുടെ കഥാപാത്രം. എനിക്ക് അത് ചെയ്‌താൽ കൊള്ളാമായിരുന്നു, ഞാൻ ചെയ്‌താൽ അടിപൊളി ആയേനെ എന്നൊക്കെ തോന്നിയിട്ടുണ്ട്. അത്ര മനോഹരമായി ആനി അത് ചെയ്തിട്ടുണ്ട്. ആ സിനിമ ഇറങ്ങുന്ന സമയത്ത് ഞാൻ കോളേജിൽ പഠിക്കുന്ന സമയം ആണെന്ന് തോന്നുന്നു” നൈല ഉഷ പറയുന്നു.

നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ഷാജി കൈലാസിനെയാണ് ആനി വിവാഹം ചെയ്തിട്ടുള്ളത്. ഷാജി കൈലാസുമായുള്ള പ്രണയവും വിവാഹവുമൊക്കെ സിനിമ ഇൻഡസ്ട്രിയിലും ആരാധകർക്കും ഏറെ സന്തോഷകരമായ വാർത്ത ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു. പിന്നീട് കുറച്ചു കാലം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് പഠിത്തത്തിൽ ശ്രദ്ധിച്ചിരുന്ന ആനി പിന്നീട് സിനിമയിലേക്ക് വീണ്ടും മടങ്ങി എത്തുകയായിരുന്നു. ഇന്നും അഭിനയത്തിൽ സജീവമല്ല എങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *