ഒരു കുഞ്ഞിക്കാലിനായി കാത്തിരിപ്പാണ് …മക്കളായിട്ടില്ല ആദ്യം രജിസ്റ്റർ മാര്യേജ് പിന്നെ മിന്നുകെട്ട്; വീട്ടിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും ദമ്പതികൾ..

മക്കളായിട്ടില്ല ഞങ്ങൾ പ്ലാനിങ്ങിലാണ്; ആദ്യം രജിസ്റ്റർ മാര്യേജ് പിന്നെ മിന്നുകെട്ട്; വീട്ടിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും ദമ്പതികൾ. പ്രേമിച്ചു വിവാഹം കഴിച്ചവരാണ് ഞങ്ങളെന്ന് രഞ്ജിനിയും പിയറും. ലേറ്റ് ആയിട്ടായിരുന്നു വിവാഹമെന്നും താര ദമ്പതികൾ.സിനിമ പ്രേമികളുടെ സ്വന്തം കല്യാണക്കുട്ടിയാണ് ഇപ്പോഴും രഞ്ജിനി. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ രഞ്ജിനി നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുനാൾ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രഞ്ജിനിക്ക് ചിത്രം എന്ന സിനിമയാണ് കരിയർ ബ്രേക്ക് ആയി മാറിയത്. പിയർ ആണ് രഞ്ജിനിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.ഓൺലൈൻ വഴിയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. ഒരിക്കൽ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു. ഐ ലബ് യു എന്നായിരുന്നു ഈ ലെറ്റർ വഴി അറിയിച്ചത്. അപ്പോഴും ഞാൻ സിനിമ നടി ആണ് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് ഒരിക്കൽ രഞ്ജിനി പറഞ്ഞത്. രഞ്ജിനി നടി ആണ് എന്നതിൽ തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്നാണ് പിയർ പറയുന്നത്.

തന്റെ അമ്മ എതിർപ്പൊന്നും പറഞ്ഞില്ല; ഞാൻ വളരെ ലേറ്റ് ആയി വിവാഹം ചെയ്ത ആളുകളാണ്. മാത്രമല്ല വീട്ടിൽ അത്ര സ്ട്രിക്ട് ഒന്നും ആയിരുന്നില്ല. അവർക്ക് നമ്മൾ അഭിമാനം ആയിരുന്നാൽ, അവർ ഉറപ്പായും നമ്മുടെ ഒപ്പം തന്നെയുണ്ടാകും. പിന്നെ വളരെ മച്വർ ആയിട്ട് എടുത്ത തീരുമാനം ആയിരുന്നല്ലോ- അപ്പോൾ എതിരൊന്നും പറഞ്ഞില്ല. പിയറിന്റെ വീട്ടിൽ അച്ഛനും അമ്മയും 2 സഹോദരങ്ങളാണുള്ളത്- രഞ്ജിനി പറയുന്നു.ആദ്യം രജിസ്റ്റർ ചെയ്തിട്ട് പിന്നീട് ക്രിസ്ത്യൻ കൾച്ചറിൽ ആണ് വിവാഹം നടത്തിയത്. കൊച്ചിയിൽ വച്ചായിരുന്നു. അധികം പബ്ലിസിറ്റി ഒന്നും വിവാഹത്തിന് കൊടുത്തിരുന്നില്ല.വീണ്ടും അഭിനയത്തിലേക്ക് വരണം എന്നൊന്നും തോന്നിയിട്ടില്ല. എനിക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. മറ്റൊരു ജോലി കിട്ടും എന്ന് ഉറപ്പായിരുന്നു. വര്ഷങ്ങളോളം ജോലി ചെയ്ത ആളാണ്. അക്കാര്യത്തിൽ എനിക്ക് കോൺഫിഡൻസ് ഏറെ ആയിരുന്നു- രഞ്ജിനി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *