ഭാര്യയെയും മക്കളെയും പ്രാണനെ പോലെ സ്‌നേഹിച്ച ഭര്‍ത്താവ് ഇതെങ്ങനെ സഹിക്കും..! ഭാര്യ ചെയ്തത്..
അതീവ ധാരുണമായ വാർത്തയാണ് ഇപ്പോൾ പാലക്കാട് ആലത്തൂരിൽ നിന്നും പുറത്തു വരുന്നത്.ആൾമറ ഇല്ലാത്ത കിണറ്റിൽ അമ്മയെയും പിഞ്ചു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.നെന്മാറ കുമരംപുത്തൂർ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ മക്കൾ ആയ അനുഗ്രഹ ,ആരോമൽ എന്നിവരാണ് മരിച്ചത് പരേതനായ ശംബുകുമാർ പുഷ്പലതയുടെയും ഏകമകളാണ് ഐശ്വര്യ.ഇരുമയൂർ ഗ്രാമ പഞ്ചായത്തിലെ മലക്കുളം ഭാഗത്തെ പാടത്തിന് ചേർന്നുള്ള കിണറ്റിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.ഇന്നലെ ഉച്ചക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ഇന്നലെയാണ് ഐശ്വര്യയും കുട്ടികളൂം കുമരംപുത്തൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്.ഭർത്താവിന്റെ അച്ഛൻ ആയ വിജയ കുമാറിന് കൂടെയാണ് ഐശ്വര്യ വീട്ടിൽ പോയത്.ഈ സമയത്തു ‘അമ്മ പുഷ്പലത ആലത്തൂരിൽ ജോലിക്ക് പോയതായിരുന്നു.ഇവരെ വീട്ടിലാക്കി വിജയകുമാർ തിരിച്ചു പോവുകയും ചെയ്തു.പിന്നാലെ ഭാര്യയും മക്കളും വീട്ടിൽ എത്തിയോ എന്ന് അറിയാനായി ഭർത്താവ് നിരന്തരം ഫോണിൽ വിളിച്ചു എങ്കിലും ഐശ്വര്യ ഫോൺ എടുത്തില്ല.
ഇതേ തുടർന്ന് ഭർത്താവ് മലക്കുളത്തെ വീട്ടിൽ എത്തി.വീടിനു അകത്തു ഫോൺ ബെല്ലടിച്ചു എങ്കിലും ഭാര്യയെയും മക്കളെയും കണ്ടില്ല.തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാടത്തിന് സമീപത്തുള്ള കിണറ്റിൽ ഐശ്വര്യ പൊങ്ങി കിടക്കുന്നത് പ്രദേശ വാസി കണ്ടത്.തുടർന്ന് അവരെ പുറത്തെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.കുട്ടികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ആലത്തൂരിൽ നിന്ന് അഗ്നി രക്ഷ സേനയും എത്തി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.മക്കളെ കൊണ്ട് ഐശ്വര്യ കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്യുകയായിരുന്നു.കുറച്ചു നാൾ ആയി ഐശ്വര്യ വിഷാദത്തിന് ഉള്ള ചികിത്സയിൽ ആയിരുന്നു എന്ന് ആലത്തൂർ പോലീസ് അറിയിച്ചു.
@All rights reserved Typical Malayali.
Leave a Comment