പ്രേക്ഷകരുടെ ഇഷ്ടവില്ലനും സൈക്കോയും ജീവനുതുല്യം പ്രണയിച്ച 2 പ്രണയിനികൾ രണ്ടുപേരെയും ഇന്ന് സ്വന്തമാക്കി കറുത്തമുത്തിലെ ഈ നടനെ ഓർമ്മയുണ്ടോ

അവസാനം സിദ്ധുവും അപ്പുവും ഒന്നിക്കുന്നു ഇത്രയും നാൾ തന്ന സ്നേഹത്തിന് നന്ദിയെന്ന് താരങ്ങൾ പ്രണയവർണ്ണങ്ങൾ പ്രേക്ഷകഹൃദയങ്ങളിൽ.പുതിയ വിശേഷം റിച്ചാർഡും സ്വാതിയും സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയുണ്ടായി.ലോകം കൈപ്പിടിയിലൊതുക്കിയ സിദ്ധാർത്ഥിന്റെയും വലിയ സ്വപ്നങ്ങൾ കണ്ടു കൂടെ കൂടിയ അപർണ്ണയുടെയും കഥയുമായിട്ടാണ് പ്രണയവർണ്ണങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. . സീ കേരളത്തിലാണ് പ്രണയത്തിന്റെ വർണ്ണപകിട്ടുമായി പ്രണയവർണ്ണങ്ങൾ എന്ന പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കെകെ രാജീവ് സംവിധാനം നിർവ്വഹിക്കുന്ന പരമ്പരയിൽ നായകനും നായികയുമായി എത്തുന്നത് റിച്ചാർഡും, സ്വാതി നിത്യാനന്ദും ആയിരുന്നു. ഇപ്പോഴിതാ പരമ്പര അവസാന എപ്പിസോഡുകളിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് താരങ്ങൾ നൽകുന്നത്.ഇത്രയും നാൾ കൂടെ നിന്നതിനു നന്ദി എന്നാണ് റിച്ചാർഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിദ്ധു ആകാൻ സഹായിച്ച ചാനലിനും, സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി എന്നും റിച്ചാർഡ് സോഷ്യൽ മീഡിയയിലൂടെ പറയുന്നു. തനിക്ക് ഉറപ്പായും മിസ് ചെയ്യും, ഇത്രയും നാൾ പിന്തുണച്ചതിനു നന്ദി എന്നാണ് സ്വാതി സോഷ്യൽ മീഡിയയിലൂടെ റിച്ചാർഡിനോട് പറയുന്നത്.ഫാഷൻ ഡിസൈനറിന്റെ കഥ.ഒരു ഫാഷൻ ഡിസൈനറിന്റെ കഥയാണ്. സിദ്ധാർഥും അപർണ്ണയും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിദ്ധാർഥ് വളരെ റിച്ചായ, തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്. റിച്ചാർഡ് ആണ് സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത്. അപർണ്ണ എന്ന് പറയുന്ന എന്റെ ക്യാരക്ടർ സാധാരണ കുടുംബത്തിലെ ഒരു കുട്ടിയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു ഇരുവരും ജീവിതത്തിൽ ഒന്നാകുന്നതാണ് കഥാമുഹൂർത്തങ്ങൾ.​അപർണ്ണയുടെ അച്ഛനും അമ്മയും.

അപർണ്ണയുടെ അച്ഛനും അമ്മയും മരണപ്പെടാൻ കാരണം, സിദ്ധുവിന്റെ അച്ഛൻ സേതുപതിയാണ്. ഇത് തിരിച്ചറിയുന്ന സേതുപതി ആ വിവാഹം തടയാൻ ആവുന്നത്ര ശ്രമിക്കുന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സേതുപതിയുടെ ഭാര്യ മരിക്കുന്നു. ഭാര്യയുടെ മരണത്തിനു പിന്നാലെ സേതുപതിയിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുൻപോട്ട് പോകുന്നത്.​ഇരുവരും ഒന്നിക്കും.എന്തൊക്കെ സംഭവിച്ചാലും അപ്പുവും സിദ്ധുവും ഒന്നിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ദിവ്യദർശൻ അമേയ നായർ, മഞ്ജു സതീഷ്, ലിഷോയി, മഞ്ജു പത്രോസ്, രാജേന്ദ്രൻ, ചിന്തു തുടങ്ങിയ ഒരു താരനിര തന്നെയാണ് പരമ്പരയിൽ അണിനിരക്കുന്നത്. 300 എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര ഇപ്പോഴും ടോപ്പ് റേറ്റിങ്ങിൽ തന്നെയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *