നീ വന്നതിന് ശേഷം നമ്മൾ അടിപൊളിയാണ്! പിറന്നാൾ മറന്നെങ്കിലും ആശംസയിലൂടെ ഭാര്യയെ സോപ്പിട്ട് മാത്തുക്കുട്ടി!

കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് ആര്‍ ജെ മാത്തുക്കുട്ടിയും ഭാര്യ എലിസബത്ത് ഷാജിയും. പതിവ് പോലെ ഇത്തവണയും ഭാര്യയടെ പിറന്നാള്‍ മറന്ന് പോയതിനെക്കുറിച്ചായിരുന്നു പുതിയ പോസ്റ്റ്.
കുഴപ്പമില്ലെന്നൊക്കെ പറഞ്ഞ് താല്‍ക്കാലികമായി ക്ഷണിച്ചെങ്കിലും അതത്ര നല്ല സൂചനയല്ലെന്ന് അദ്ദേഹം പറയുന്നു. ഭാര്യയെക്കുറിച്ച് വാചാലയായി ആശംസയൊക്കെ അറിയിച്ചെങ്കിലും ഈ സോപ്പ് അത്ര പോരെന്നാണ് എലിസബത്ത് പ്രതികരിച്ചത്. കുറച്ചൂടെ വെള്ളം വെച്ച് വേണമായിരുന്നു പതപ്പിക്കാനെന്നായിരുന്നു എലിസബത്ത് മാത്തുക്കുട്ടിയോട് പറഞ്ഞത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പോസ്റ്റിന് താഴെയായി എലിസബത്തിന് ആശംസ അറിയിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ വീട്ടിലിരുന്ന് പേപ്പർ വായിച്ച് കൊണ്ടിരുന്ന എനിക്ക് ചായ കൊണ്ട് തന്നു കൊണ്ടാണ് അവൾ ആ സർപ്രൈസ് പൊട്ടിച്ചത്. ഇന്ന് അവളുടെ പിറന്നാളാണ്. വർഷങ്ങളായി മുടങ്ങാത്ത ആ ശീലം ഇക്കുറിയും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇക്കുറിയും നിന്റെ പിറന്നാൾ ഞാൻ മറന്നു. തന്ന ചായ കുടിക്കണോ എന്ന് സംശയിച്ച് നിന്ന എന്നോട് “ഓഹ് എനിക്കിതൊക്കെ ശീലമായി “ എന്ന് പറഞ്ഞു മയപ്പെടുത്തിയതിന്റെ ഉദ്യേശം വരും ദിവസങ്ങളിൽ കുറച്ച് കൂടെ വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ.
‘ഗോട്ട്’ ഓപണിങ് ഡേ കളക്ഷൻ അറിയാം

നട്ടുച്ച ആയപ്പോൾ തോന്നിയ കുറ്റബോധം കൊണ്ട് പറയുന്നതാണെന്ന് വിചാരിക്കരുത്. നീ അടിപൊളിയാണ്. നീ വന്നതിന് ശേഷം നമ്മൾ അടിപൊളിയാണ്. ഇതിനെ മൊത്തത്തിൽ അടിപൊളിയാക്കിയ നിനക്ക് , ഞങ്ങളെ മുഴുവൻ വഹിക്കാനുള്ള അത്രയും വലിയ ചിറകുകൾ ഉള്ള നിനക്ക്. എന്റെയും ചെക്കന്റേയും ഹാപ്പി ബർത്ത് ഡേ ലവ് യൂ എന്നുമായിരുന്നു മാത്തുക്കുട്ടി കുറിച്ചത്. സോപ്പൊക്കെ കൊള്ളാം, കുറച്ച് വെള്ളം ചേർത്ത് ഡൈല്യൂട്ട് ചെയ്യൂ എന്നായിരുന്നു പോസ്റ്റിന് താഴെ എലിസബത്ത് കമന്റ് ചെയ്തത്.

എന്നാലും എന്റെ ഇച്ചായോ മറവി അത്ര നല്ലതല്ലെന്നായിരുന്നു എല്ലാവരും മാത്തുക്കുട്ടിയോട് പറഞ്ഞത്. അടുത്തിടെയായിരുന്നു എലിസബത്തും മകനും കേരളത്തിലേക്ക് എത്തിയത്. ഭാര്യയേയും മകനേയും സ്വീകരിക്കാനായി പോയതിന്റെ വീഡിയോ മാത്തുക്കുട്ടി പങ്കുവെച്ചിരുന്നു. ജൂലൈ 16നായിരുന്നു മാത്തുക്കുട്ടിയും എലിസബത്തും വിവാഹിതരായത് അടുത്തിടെയായിരുന്നു മകന്റെ ജനനം. ഇടയ്ക്ക് ഭാര്യയേയും മകനെയും കാണാനായി മാത്തുക്കുട്ടി വിദേശത്തേക്ക് പോയിരുന്നു. അപ്പനായതിനെക്കുറിച്ചുള്ള പോസ്റ്റും വീഡിയോയും അന്ന് വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *