ഉയർന്ന ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ.. അമ്മയുടെ മരണം ജീവിതത്തെ മാറ്റിമറിച്ചു… അവസിനം അമ്മയുടെ ഇഷ്ട പരിപാടിയായിരുന്ന ബിഗ് ബോസിൽ എത്തി

ടെലിവിഷന്‍ പരമ്പരയിലൂടെ തുടക്കം കുറിച്ച് ബിഗ് സ്‌ക്രീനിലേക്കെത്തിയ ആളാണ് സാഗർ (sagar surya) . ഇത്തവണത്തെ ഷോയിൽ എന്തായാലും സാഗർ ഉണ്ടാകും എന്ന് തന്നെയാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് സാഗർ എൻജിനീയറിങ്ങിൽ മാസ്റ്റർ ഡിഗ്രി നേടിയിരുന്നു. അമ്മയുടെ പല ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ തന്നാൽ ആകും പോലെ പരിശ്രമിക്കും എന്ന് മുൻപൊരിക്കൽ സാഗർ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രമായ കുരുതിയില്‍ സുപ്രധാന വേഷത്തില്‍ സാഗര്‍ എത്തിയിരുന്നു. മികച്ച കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. മിനിസ്‌ക്രീനില്‍ മാത്രമായി ഒതുങ്ങേണ്ടയാളല്ല സാഗര്‍ സൂര്യയെന്നാണ് ചിത്രം കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞത്. തൃശൂർ സ്വദേശിയായ സാഗർ സ്വ പ്രയത്നത്തിലൂടെ വളർന്നുവന്ന കലാകാരൻ ആണ്. തട്ടീം മുട്ടീം പരമ്പരയിലെ ആദി എന്ന കഥാപാത്രത്തിലൂടെയാണ് സാഗർ കൈയ്യടി നേടിയത്. ബിഗ് സ്ക്രീനിലെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ സാഗർ ഭാഗമായാൽ അത് താരത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *