എന്റെ മകള്‍ക്ക് ഈ ഗതി വന്നല്ലോ ഒരച്ഛനും കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ട് അലമുറയിട്ട് സജീവന്‍

ഇന്ന് പുലർച്ചെയാണ് വർക്കലയിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നത്. തെറ്റി കുളം സംഗീത നിവാസിൽ സജീവൻ- ശാലിനി ദമ്പതികളുടെ മകൾ സംഗീത കൊല്ലപ്പെട്ടത്,സംഭവത്തിൽ പള്ളിക്കൽ സ്വദേശി ഗോപു പിടിയിലായി. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നെങ്കിലും നാളുകൾക്കുമുമ്പ് ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് ഗോപു അഖിൽ എന്ന മറ്റൊരു പേരിൽ സംഗീതയോട് ചാറ്റ് ചെയ്തു. തുടർന്ന് രാത്രി കാണാം എന്ന പേരിൽ വീട്ടിലെത്തി സംഗീതയെ വിളിച്ചിറക്കി വെട്ടുകയായിരുന്നു.വെ,ട്ടേ,റ്റ് തിരിച്ച് ഓടുകയായിരുന്നു സംഗീ. അതേസമയം മകൾ കൺമുന്നിൽ പിടഞ്ഞു മരിക്കുന്നത് കണ്ട നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കൾ. ഒരച്ഛനും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച. കൺമുന്നിൽ സ്വന്തം മകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച കാണേണ്ടിവന്നതിൻ്റെ ഞെട്ടലിൽ നിന്നും സജീവ് എന്ന അച്ഛൻ ഇനിയും മുക്തരായിട്ടില്ല. വീട്ടിനുള്ളിൽ കിടന്ന് ഉറങ്ങുകയാണെന്ന് കരുതിയ മകൾ അർദ്ധരാത്രിയിൽ വീടിനുമുന്നിൽ വെട്ടേറ്റ് വീണത് നേരിൽ കാണേണ്ടി വന്നതിൻ്റെ വേദന ഇവർക്ക് താങ്ങാനാവുന്നില്ല. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്ക് നേരെ നീണ്ട കൊലക്കത്തി തടുക്കാനാവാത്തതിൻ്റെ സങ്കടത്തിൽ പൊട്ടി കരയുകയാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലിൽ ആരോ മുട്ടുന്നത് കേട്ട് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു.

കതകിൽ ആരോ പട പട അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല. തുടരെ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനൽ തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എൻ്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. ചോരയൊലിപ്പിച്ച് പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി കതക തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തുപറ്റി മോളെ എന്ന് ചോദിച്ചു അവളെ കെട്ടിപ്പിടിച്ചു.അവൾ പിടയുകയായിരുന്നു.അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ഇനി എനിക്ക് മരിച്ചാൽ മതി. എൻ്റെ പൊന്നു മോള് പോയി. എൻ്റെ മോൾക്ക് ഈ ഗതി വന്നല്ലോ. വാക്കുകൾ മുഴുമിക്കാനാവാതെ പൊട്ടിക്കരഞ്ഞു സജീവ് പറയുന്നു. തുടർന്ന് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. വഴിമദ്ധ്യേ സംഗീത മരണപ്പെടുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *