എന്റെ ജീവനും ആത്മവിശ്വാസവുമാണ് എന്റെ മകൾ …മകളെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിട്ടില്ല ..സലിം കോടത്തൂർ
ഗായകനായ സലിം കോടത്തൂരും മകള്‍ ഹന്നയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മകളുടെ വിശേഷങ്ങളെല്ലാം സലീം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ശാരീരിക വിഷമതകളെ അവഗണിച്ച് ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുകയായിരുന്നു ഹന്ന. ജീവിതത്തില്‍ ഇന്നുവരെ മകളെ ഓര്‍ത്ത് സങ്കടപ്പെട്ടിട്ടില്ല ഞാന്‍ എന്ന് സലീം പറഞ്ഞിരുന്നു. സന്തോഷവും അഭിമാനവും മാത്രമേ തോന്നിയിട്ടുള്ളൂ. ജീവിതത്തിലെ പുണ്യമാണ് അവള്‍. അങ്ങനെയേ കരുതിയിട്ടുള്ളൂ. തുടക്കത്തില്‍ സഹതാപത്തിന്റെ കാഴ്ചകള്‍ക്കിടയിലൂടെയായിരുന്നു മകളുടെ സഞ്ചാരം.
ദൈവത്തിന്റെ പരീക്ഷണമാണ് അതുമായി പൊരുത്തപ്പെടുക എന്നല്ലാതെ വേറൊന്നും ചെയ്യാനില്ല എന്നായിരുന്നു ആളുകള്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞ ആളുകളെക്കൊണ്ട് പില്‍ക്കാലത്ത് തിരുത്തി പറയിക്കാന്‍ കഴിഞ്ഞു. ദൈവം തന്ന മാലാഖയാണ് എന്റെ മോള്‍ എന്ന് ഞാന്‍ അഭിമാനത്തോടെയാണ് പറയാറുള്ളത്. മകളുടെ പാട്ടുകളും, മകളുടെ പരിപാടികളുടെയും, മറ്റ് വിശേഷങ്ങളുമെല്ലാം സലീം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പിറന്നാളാശംസ അറിയിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സൃഷ്ടാവിന്റെ അനുഗ്രഹം കൊണ്ട് ലോകത്തിന്റെ സ്നേഹവും സൗന്ദര്യവും കാണാനും അറിയാനും എനിക്ക് ഭാഗ്യം നൽകിയ എന്റെ മാലാഖക്ക് ഇന്ന് പിറന്നാൾ പൊലിവ്. ജീവിതത്തിലെ ഏതു പ്രതിസന്ധികളും കീഴടക്കി വിജയം നേടാൻ ആത്മവിശ്വാസം എന്ന ഒറ്റ ആയുധം മതിയെന്നും, അതിനു നമുക്കു വേണ്ടത് തോൽക്കാൻ ഇഷ്ടമില്ലാത്ത ഒരു മനസ് മാത്രം മതിയെന്നും, എന്റെ മാലാഖയിലൂടെ ഓർമപ്പെടുത്തട്ടെ. അതിനു നിങ്ങൾ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ എന്നായിരുന്നു സലീം കോടത്തൂർ കുറിച്ചത്. ആശംസ അറിയിച്ചവരോടെല്ലാം സലീം നന്ദി പറഞ്ഞിരുന്നു.
വിധിയാണെന്ന് കരുതി മാറിനില്‍ക്കാതെ വിധിക്കെതിരെ സഞ്ചരിച്ചത് കൊണ്ടാണ് മകള്‍ ലോകം അറിയുന്ന ആളായി മാറിയത്. നൂലില്ലാത്തൊരു പട്ടമായിരുന്നു അവള്‍. നൂലും ചിറകുമൊക്കെയായി ഞങ്ങളെല്ലാവരും കൂടെ നിന്നു. ഇന്ന് എന്റെ മാലാഖയുടെ ചിറകിലാണ് ഞാന്‍ പറക്കുന്നത്. ഹന്ന മോളുടെ ഉപ്പ അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ പരിചയപ്പെടുന്നതെന്നായിരുന്നു ഇടയ്ക്ക് സലീം പറഞ്ഞത്.
ലോകം തെറ്റായി കരുതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മകളുടെ കാലില്‍ വീണ് നമസ്‌കരിച്ചേനെ എന്ന് ഇടയ്ക്ക് സലീം പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഇഞ്ചക്ഷനെടുത്തിരുന്നു. അതായിരുന്നു വിനയായി മാറിയത്. ഗര്‍ഭപാത്രത്തേയും ബാധിച്ചിരുന്നു. ജനിച്ച സമയത്ത് 48 മണിക്കൂര്‍ ആയുസായിരുന്നു പറഞ്ഞത്. പറ്റാവുന്ന രീതികളിലെല്ലാം ട്രീറ്റ്‌മെന്റ് എടുത്താണ് മകളെ രക്ഷിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment