25 കോടി കൈക്കൂലി നൽകിയില്ലെങ്കിൽ കേസിൽ കുടുക്കും; ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി; സമീർ വാംഖഡെക്കെതിരെ എഫ്ഐആർ
25 കോടി കൈക്കൂലി നൽകിയില്ലെങ്കിൽ കേസിൽ കുടുക്കും; ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി; സമീർ വാംഖഡെക്കെതിരെ എഫ്ഐആർ.അഴിമതി കുറ്റം ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.25 കോടി നൽകില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണി.18 കോടിക്ക് ഉറപ്പിച്ചു.50 ലക്ഷം ടോക്കൺ വാങ്ങി.ഏറ്റവും മിനുസമാർന്ന
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ നിന്നും ഒഴിവാക്കാൻ എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ അടക്കമുള്ളവർ കൈക്കൂലി ആവശ്യപ്പെട്ടതായി എഫ്ഐആർ. 25 കോടി നൽകിയില്ലെങ്കിൽ ആര്യൻഖാനെ കേസിൽ പെടുത്തുമെന്ന് ഷാരൂഖ് ഖാനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പിന്നീട് 18 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.
അഴിമതിക്കുറ്റം അടക്കം ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ കൂടാതെ എൻസിബി ഉദ്യോഗസ്ഥരായ വിശ്വവിജയ് സിങ്, ആശിഷ് രഞ്ജൻ, ആര്യൻഖാൻ കേസിലെ സാക്ഷികളായ കെ പി ഗോസാവി, ഇയാളുടെ കൂട്ടാളി സാൻവില്ലെ ഡിസൂസ എന്നിവരാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റ് പ്രതികൾ.ഷാരൂഖ് ഖാനിൽ നിന്നും 25 കോടി രൂപ വാങ്ങിയെടുക്കാനാണ് പ്രതികൾ പദ്ധതിയിട്ടത്. പിന്നീട് 18 കോടി രൂപയായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ ടോക്കണായി കൈപ്പറ്റി. കേസിലെ സാക്ഷികളായ കെ പി ഗോസാവിയും കൂട്ടാളി സാൻവില്ലെ ഡിസൂസയുമാണ് ടോക്കൺ പണം കൈപ്പറ്റിയത്. എന്നാൽ പിന്നീട് ഈ പണത്തിൽ ഒരു ഭാഗം ഇവർ തിരികെ നൽകിയെന്ന് എഫ്ഐആറിൽ പറയുന്നു.സമീർ വാംഖഡെ വാങ്ങിയ വിലയേറിയ വാച്ചുകളെക്കുറിച്ചും വിദേശയാത്രകളെക്കുറിച്ചും എഫ്ഐആറിൽ പരാമർശമുണ്ട്. വിദേശയാത്രയുടെ ചെലവുകൾ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ സമീർ വാംഖഡെക്ക് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയിരുന്നു.താൻ രാജ്യസ്നേഹി ആയതിനാലാണ് തന്നെ ഇത്തരത്തിൽ ശിക്ഷിക്കുന്നതെന്നാണ് സമീർ വാംഖഡെയുടെ വാദം.
@All rights reserved Typical Malayali.
Leave a Comment