ഭാര്യ നല്ല മദ്യപാനിയാണ്’.. അർപ്പിത നല്ല ഒന്നാന്തരം നസ്രാണിക്കുട്ടി… ഭാര്യ ഇപ്പോൾ പണ്ടത്തെ ധ്യാനിന്റെ അവസ്ഥ…

ഞാൻ പ്രസവിച്ച മോളെപോലെയാണ് എനിക്ക് അർപ്പിത; ദൈവം നൽകിയ സമ്മാനം; ദിവ്യയും അങ്ങനെതന്നെ; വിമല ശ്രീനിവാസൻ.ധ്യാനിന്റെ മോളാണ് നമ്മുടെ ജീവിതത്തിൽ എന്റർടെയിൻമെന്റ്! നിന്റെ ഭാര്യക്കും ഞാൻ ചിലവിന് കൊടുക്കണോയെന്ന് അന്ന് ഞാൻ ചോദിച്ചു- ശ്രീനിയും വിമലയും പറയുന്നു.
രണ്ടുമക്കളും തനിക്ക് പ്രിയപ്പെട്ടവർ തന്നെയെന്ന് വിമല ശ്രീനിവാസൻ പറയുമ്പോൾ സമ്മതിച്ചുകൊടുക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള പോലെയാണ് പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്നത്. രണ്ടുപേരെയും അത്ര പ്രിയപെട്ടവർ എന്ന് പറയാൻ സമയം ആയിട്ടില്ല എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. ധ്യാൻ പറഞ്ഞ ആ പൊറോട്ട കഥ സത്യമാണോ എന്ന് വിമലയോട് ചോദിക്കുമ്പോൾ കൃത്യമായി തനിക്ക് ഓർമ്മ ഇല്ലെന്നാണ് വിമല പറയുന്നത്.ധ്യാനിനു ഏറ്റവും കൂടുതൽ പേടിയും ബഹുമാനവും ഉള്ളത് മാമനെയാണ്, ചില നേരം സ്നേഹവും ആണ്- വിമല പ്രതികരിച്ചു. അതേസമയം അച്ഛനോടാണോ അമ്മയോടാണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അച്ഛനോടാകാം. എങ്കിലും രണ്ടാളും ഒരേപോലെയും ആകാമെന്നും വിമല പറഞ്ഞു.
ധ്യാൻ എന്ന സംവിധായകനോ നടനോ കൂടുതൽ മികവ് എന്ന ശ്രീനിയോട് ചോദിക്കുമ്പോൾ ധ്യാൻ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ലൊക്കേഷനിൽ അവൻ ചെയ്യുന്ന കാര്യങ്ങൾ കണ്ട് എനിക്ക് അഭിമാനം തോന്നി എന്നാണ് ശ്രീനിവാസൻ ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞത്.

ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ അവൻ എന്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു തനിക്ക് ഒരു പ്രണയം ഉണ്ടെന്ന്. വളരെ നല്ല കാര്യം എന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് അവളെ കല്യാണം കഴിക്കണമെന്നും, അച്ഛൻ സംസാരിച്ചാൽ അത് നടക്കുമെന്നും എന്നോട് പറഞ്ഞു.ഞങ്ങൾ അന്ന് ചെന്നൈയിലാണ്. നീ കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്ണിന് ഞാൻ ചിലവിന് കൊടുക്കണോ എന്നാണ് ഞാൻ അവനോട് തിരിച്ചു ചോദിച്ചത്. ഒരു ജോലി ഒക്കെ ആയിട്ട് ആലോചിക്കുന്നതല്ലേ നല്ലതെന്നും ചോദിച്ചു- പിന്നീട് അവൻ അതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും ശ്രീനി.കല്യാണത്തിന് ശേഷം അവൻ നന്നായി മാറി. ഇപ്പോഴത്തെ ധ്യാനിനോട് ശ്രീനിയേട്ടന് ആയാലും നല്ല ബഹുമാനം ആയിമാറി. ശ്രീനിവാസന്റെ സ്വഭാവം ധ്യാനൂട്ടനാണ് കൂടുതൽ കിട്ടിയിരിക്കുന്നതെന്നും വിമല പറയുന്നു.വിമലയുടെ അഭിപ്രായം ശരിവയ്ക്കുന്ന രീതിയിലാണ് ശ്രീനി സംസാരിക്കുന്നത്. അത് തനിക്കും തോന്നിയിട്ടുണ്ടെന്നാണ് ശ്രീനിയുടെ മറുപടി കാരണം താൻ വളരെ ഷാർപ്പായി കാര്യങ്ങൾ പറയുന്ന ആളാണ്. തന്നെ പോലെയാണ് ധ്യാനുമെന്നാണ് ശ്രീനി പറയുന്നത്.ആരോഗ്യകാര്യത്തിൽ ധ്യാൻ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് എനിക്ക്. ആ തടി മെലിയിക്കണം എന്ന് ഞാൻ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് വിമല പറയുന്നു. ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ഒരു പെൺകുട്ടിയാണ് അർപ്പിത.ദൈവം തന്ന ഒരു സമ്മാനം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവൻ ബേസിക്കലി നല്ലതാണ് അതാണ് അവന് ഇത്രയും നല്ല ഭാര്യയെ കൊടുത്തത്. ഞാൻ പ്രസവിച്ച മോളെ പോലെയാണ് അവൾ. ദിവ്യയും അങ്ങനെതന്നെ എന്നും വിമല കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *