സംയുക്തയുടെ മകനെ ഇപ്പോൾ കണ്ടോ… വളർന്നപ്പോൾ അച്ഛനെക്കാളും വലിയവൻ..
മലയാളികളുടെ ഇഷ്ട താര ജോഡിയാണ് ബിജു മേനോനും സംയുക്താ വര്‍മ്മയും. വിവാഹ ശേഷം സംയുക്ത സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. ഇന്നും എവിടെ വച്ച് കണ്ടാലും ആരാധകര്‍ ആദ്യം ചോദിക്കുന്നത് സംയുക്തയെ കുറിച്ചാണെന്ന് ബിജു മേനോന്‍ പറയാറുണ്ട്. ഇപ്പോഴും സംയുക്തയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്ന് സാരം.
സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല സംയുക്ത. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് സംയുക്ത.സോഷ്യൽമീഡിയ നമ്മളെ അഡിക്ടാക്കി മാറ്റും. വാട്സ്ആപ് പോലും അൺ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്നയാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ. അവരെയെല്ലാം കോൺടാക്ട് ചെയ്യാനാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കാറില്ല സംയുക്ത പറയുന്നു.ബിജു മേനോന്‍റെ സ്ഥിതി അതിലും മോശമാണെന്നാണ് സംയുക്ത പറയുന്നത്. വെഡ്ഡിങ് ആനിവേഴ്സറിയൊക്കെ വരുമ്പോൾ ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻ വിളിക്കും ‘ഒരു കപ്പിൾ ഫോട്ടോ എടുത്ത് അയക്കാമോ’ന്ന്. ബിജുവേട്ടന് അതിലൊന്നും താൽപര്യമേയില്ല. തോളിൽ ഒന്നു കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ‘ബ്ലാക് ആൻഡ് വൈറ്റ് മതിട്ടോ’ന്ന് ഒരു അഭിപ്രായവും പാസ്സാക്കും. സംയുക്ത പറയുന്നു.അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മകനെ സംബന്ധിച്ച് അച്ഛനാണ് സിനിമാ താരമെന്നാണ് സംയുക്ത പറയുന്നത്. ഞാനും ബിജുവേട്ടനും അഭിനയിച്ച ‘മഴ’യിലെ പാട്ട് കഴിഞ്ഞ ദിവസം ടിവിയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു, ‘ആഹാ.. അച്ഛൻ നന്നായിട്ടുണ്ടല്ലോ. സംയുക്ത ഓര്‍ക്കുന്നു.’അപ്പോൾ അമ്മ ചോദിച്ചു, ‘കൂടെ ആരാന്നു മനസിലായോ?’ അപ്പോ ഒന്നു കൂടി അടുത്തു പോയി നോക്കിയിട്ടു ചോദിച്ചു, ‘കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ… അതാരാ?’ ഇതാണ് വീട്ടിലെ അവസ്ഥ. സംയുക്ത കൂട്ടിച്ചേര്‍ക്കുന്നു.
@All rights reserved Typical Malayali.
Leave a Comment