നടി ജോമോളുടെ പെൺമക്കളെ കണ്ടോ… ഒരാൾ അമ്മയുടെ തനിപ്പകർപ്പ്… മറ്റൊരാൾ അച്ഛനെ പോലെയും

നാല്‍പതു കഴിഞ്ഞ അമ്മയ്‌ക്കൊപ്പം സുന്ദരികളായ മക്കളും, കണ്ടാല്‍ ചേച്ചിയും അനിയത്തിമാരും; ജോമോള്‍ക്കൊപ്പം മക്കളും, ചിത്രം വൈറലാവുന്നു.ജോമോള്‍ എന്നും മലയാളികള്‍ക്ക് ആ പഴയ ബാലതാരമാണ്. എന്നാല്‍ ജോമോളുടെ മക്കള്‍ വളര്‍ന്നങ്ങു വലുതായി. ആര്യയ്ക്കും ആര്‍ജയ്ക്കുമൊപ്പമുള്ള ജോമോളുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ജാനികിക്കുട്ടിയാണ് ജോമോള്‍. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഇടയ്ക്ക് ചില സിനിമകളൊക്കെ ചെയ്ത് തിരിച്ചുവരവ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ജോമോള്‍ തന്റെ ഡാന്‍സ് വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോള്‍ ഏറ്റവും പുതിയ പോസ്റ്റ് വൈറലാവുന്നു. തന്റെ രണ്ട് പെണ്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് ജോമോള്‍ പങ്കുവച്ചിരിയ്ക്കുന്നത്. വെറും ചിത്രമല്ല, ഗൃഹലക്ഷ്മിയുടെ കവര്‍ ഗേള്‍സായ ചിത്രം. ഓണം അഡിഷന്റെ ഗൃഹലക്ഷ്മിയിലാണ് ജോമോളും മക്കളും എത്തുന്നത്.

അമ്മയെക്കാള്‍ വളര്‍ന്നല്ലോ, അമ്മയെ കണ്ടാല്‍ ചേച്ചിയെ പോലെയുണ്ട് എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. മക്കള്‍ അഭിനയത്തിലേക്ക് വരുമോ എന്നാണ് വേറെ കുറേ പേര്‍ക്ക് അറിയേണ്ടത്. ശിവദയും രശ്മി സോമനും അടക്കം പല സെലിബ്രിറ്റികളും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി വന്നിട്ടുണ്ട്.നാല്‍പതുകഴിഞ്ഞ അമ്മയാണെന്ന് ജോമോളെ കണ്ടാല്‍ തോന്നില്ല എന്നാണ് വേറെ ചിലരുടെ കമന്റുകള്‍. നേരത്തെ മകള്‍ ആര്യയുടെ കുച്ചുപ്പുടി അരങ്ങേറ്റത്തിന് ഓടി നടന്ന് ഓരോ കാര്യങ്ങളും ചെയ്യുന്ന വീഡിയോ എല്ലാം നേരത്തെ വൈറലായിരുന്നു. ആ വീഡിയോയ്ക്ക് താഴെയും ജോമോളുടെ സൗന്ദര്യത്തെ കുറിച്ച് പ്രശംസിച്ച് ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അമ്മയെ പോലെ മക്കളും നര്‍ത്തകിമാരാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *