20 വര്‍ഷത്തെ സുരഭില ദാമ്പത്യം സന്തോഷ വാര്‍ത്ത മറച്ചുവച്ച് താരദമ്പതികള്‍ സംയുക്തയുടെ വിശേഷം ചെറിയമ്മ അറിയിച്ചപ്പോള്‍
23ാം വയസിൽ വിവാഹം അമ്മയാവാനായാണ് കല്യാണം കഴിച്ചത് 20 വർഷത്തെ സന്തുഷ്ട ദാമ്പത്യ ജീവിതം! ചിന്നുവിനും ബിജുവിനും ആശംസയുമായി ഊർമ്മിള ഉണ്ണി.വിവാഹം കഴിഞ്ഞതോടെയായി സിനിമയോട് ബൈ പറയുകയായിരുന്നു സംയുക്ത. അമ്മയാവണം, കുടുംബജീവിതം ആസ്വദിക്കണം എന്നൊക്കെ നേരത്തെ തീരുമാനിച്ചതാണ്. അമ്മയാവാന്‍ വേണ്ടിയാണ് കല്യാണം കഴിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ബിജുവേട്ടന്‍ എന്ത് ചെയ്താലും അറിയാറുണ്ട്.പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇവര്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായാണ് സംയുക്ത അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ബിജു മേനോനുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ചുവെക്കുകയായിരുന്നുവെങ്കിലും പലരും അത് മനസിലാക്കിയിരുന്നു. ലൊക്കേഷനില്‍ വെച്ച് അപരിചിതരെപ്പോലെയായിരുന്നു ഇവര്‍ പെരുമാറിയതെന്നായിരുന്നു സംവിധായകരും താരങ്ങളും പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മ സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ചെറിയമ്മയുടെ പോസ്റ്റ് പങ്കുവെച്ചെത്തിയിരിക്കുകയാണ് സംയുക്ത ഇപ്പോള്‍.വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന ക്യാപ്ഷനോടെയായാണ് ഊര്‍മ്മിള ഉണ്ണി സംയുക്തയുടെയും ബിജു മേനോന്റെയും ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി ചിന്നു, ബിജു എന്നായിരുന്നു ഊര്‍മ്മിള കുറിച്ചത്. സംയുക്ത വര്‍മ്മയും ചെറിയമ്മയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. നിങ്ങളെ എന്നും സന്തോഷത്തോടെ കാണാനാണ് ഞങ്ങള്‍ക്കിഷ്ടം, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ.
അച്ഛന്റെ പിന്തുണ.സംയുക്തയും ബിജുവും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതിനിടയിലായിരുന്നു ബിജുവിനോട് അച്ഛന്‍ ഇതേക്കുറിച്ച് ചോദിച്ചത്. കേള്‍ക്കുന്നത് ശരിയാണോ, ആണെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ അദ്ദേഹമായിരുന്നു ഇവരുടെ വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്. മകന്റെ കൈപിടിച്ച് സംയുക്ത ആ വീട്ടിലേക്കെത്തുന്നതിന് മുന്‍പേ അദ്ദേഹം വിടവാങ്ങിയിരുന്നു.കുടുംബിനി വിവാഹം കഴിഞ്ഞതോടെയായി സിനിമയോട് ബൈ പറയുകയായിരുന്നു സംയുക്ത. അമ്മയാവണം, കുടുംബജീവിതം ആസ്വദിക്കണം എന്നൊക്കെ നേരത്തെ തീരുമാനിച്ചതാണ്. അമ്മയാവാന്‍ വേണ്ടിയാണ് കല്യാണം കഴിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ബിജുവേട്ടന്‍ എന്ത് ചെയ്താലും അറിയാറുണ്ട്. മകനായ ദക്ഷിന്റെ കാര്യങ്ങളുമൊക്കെയായി താന്‍ തിരക്കിലാണെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത സമയത്താണ് താരം യോഗയില്‍ ശ്രദ്ധിച്ചത്. യോഗ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
വിവാഹത്തെക്കുറിച്ച്.23ാമത്തെ വയസിലായിരുന്നു വിവാഹം. വളരെ നേരത്തെയാണ് കല്യാണം എന്നൊന്നും തോന്നിയിട്ടില്ല. രണ്ട് വര്‍ഷം കഴിഞ്ഞാണ് മകന്‍ ജനിച്ചത്. പിസിഒഡിയുണ്ടായിരുന്നു. അതിനാല്‍ ഗര്‍ഭിണിയാവാനായി ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. യോഗയിലൂടെയായാണ് പിസിഒഡി മാറ്റിയത്. രണ്ട് വര്‍ഷത്തെ ഇടവേളയില്ലാതെ മകന്‍ പെട്ടെന്ന് ജനിച്ചിരുന്നുവെങ്കില്‍ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് കുറേ യാത്രകളൊക്കെ പോയിരുന്നു. മകന്‍ ജനിച്ചതിന് ശേഷവും യാത്രകള്‍ പോവാറുണ്ടെന്നുമായിരുന്നു സംയുക്ത പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment