ഇയാളുടെ ഓട്ടോയിൽ ആയിരുന്നു യുവതി യാത്ര ചെയ്തിരുന്നത് – ഒടുവിൽ ജീവൻ പോലും നഷ്ടമായി

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ.വണ്ടിപ്പെരിയാർ സ്വദേശിനി ആയ ശ്രീ ദേവിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഉന്നത പോലീസുകാർക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.യുവതിയുടെ ആത്മഹത്യാ സുഹ്യത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്ന് ആണെന്നാണ് ഉള്ള ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്ത് വന്നതിന് പിന്നാലെയാണ് പരാതി നൽകിയത്.സംഭവത്തിൽ വണ്ടി പെരിയാർ പോലീസ് അസ്വഭാവിക മരണത്തിൽ കേസ് എടുത്തു കൊണ്ട് അന്വേഷണം ആരംഭിച്ചു.വണ്ടി പെരിയാർ സ്വദേശിനി ആയ ശ്രീ ദേവിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് ഇ കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു.സ്വന്തം വീട്ടിലാണ് ശ്രീ ദേവി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ശ്രീദേവിയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയുന്നത്.പാലായിൽ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു ശ്രീ ദേവിയും രണ്ടു മക്കളും താമസിച്ചിരുന്നത്.സംഭവ ദിവസം ഉച്ചക്ക് സ്വന്തം വീട്ടിൽ എത്തിയാണ് ശ്രീ ദേവി ആത്മഹത്യ ചെയ്തത്.അതിനു പിന്നാലെ നടന്ന പരിശോദനയിൽ ശ്രീദേവിയുടെ ബാഗിൽ നിന്നും കുറിപ്പ് കണ്ടെത്തി.

ഈ കുറിപ്പിലാണ് മുൻ സുഹ്യത്തിനും അയാളുടെ ഭാര്യയ്ക്കും എതിരെ ആയി കൊണ്ട് ആരോപണം ഉള്ളത്.ശ്രീ ദേവി കുടുംബ വീട്ടിൽ വരുന്ന അവസരങ്ങളിൽ മുൻ കാല സുഹ്യത്തായ ഓട്ടോ ഡ്രൈവർ പ്രമോദിന്റെ വാഹനം ആയിരുന്നു വിളിച്ചിരുന്നത്.ആശുപത്രി ആവശ്യത്തിനും ഈ വാഹനം ആയിരുന്നു വിളിച്ചിരുന്നത്.ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കണ്ടു എന്നാണ് ആരോപണം.ഇതിനെ ചെല്ലി പ്രമോദിന്റെ ഭാര്യയെ സ്മിത നിരന്തരം ഫോണിൽ വിളിച്ചു കൊണ്ട് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *