സഹിക്കാനാകില്ല കുഞ്ഞുമക്കള്‍ അമ്മയെ അവസാനമായി കാണാന്‍ എത്തിയത് പോലീസിനൊപ്പം വികാരനിര്‍ഭര രംഗങ്ങള്‍

പൊലീസ് കാവലിൽ അമ്മയുടെ വീട്ടിൽ എത്തിയ കുരുന്നുകൾ സാക്ഷ്യം വഹിക്കേണ്ടി വന്നത് അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക്. അമ്മയായ ആശയെ ഒടുവിലായി കണ്ട ഏഴുവയസുകാരൻ സഞ്ജയിൻ്റെയും, നാലുവയസുകാരൻ ശ്രീരാമൻ്റെയും കണ്ണീർ കണ്ടുനിന്നവരുടെ കരളലിയിച്ചു. ആശ മ,രി,ച്ചി,ട്ടും ഭർത്താവും ഭർത്തൃവീട്ടുകാരും മക്കളെ ആശയുടെ വീട്ടിലേക്ക് അയക്കാതെ പിടിച്ചു വച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് പൊലീസ് കാവലിൽ അമ്മ വീട്ടിലേക്ക് വരേണ്ടി വന്നത്. അമ്മയെ അവസാനമായി കാണാനും അ,ന്ത്യ,കർമ്മങ്ങൾ നടത്താനും ഭർതൃവീട്ടുകാർ മക്കളെ വിട്ടു നൽകാത്തതും, സംസ്കാര ചടങ്ങുകൾ മണിക്കൂറുകളോളം വൈകിപ്പിച്ചു. നാട്ടിക എസ് എൻ കോളേജിന് സമീപം പനങ്കാട്ടിൽ സന്തോഷിൻ്റെ ഭാര്യയാണ് ആശ.കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് ഭർത്തൃവീട്ടിൽ അവശനിലയിലായ ആശ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആണ് മ,രി,ച്ച,ത്. ഈ മാസം 12 നാണ് ആശ കുന്നിക്കുരു കഴിച്ച് ജീ,വ,നൊ,ടു,ക്കാ,ൻ ശ്രമിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ 18-ന് മ,രി,ച്ചു. 12 വർഷം മുൻപായിരുന്നു ആശയുടെയും സന്തോഷിൻ്റെയും വിവാഹം. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഇന്നലെ മേൽ നടപടികൾക്കുശേഷം തൃശൂരിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൃ,ത,ദേ,ഹം കൊണ്ടുപോകുന്നത് സംബന്ധിച്ച് ഭർതൃ വീട്ടുകാരും ആശയുടെ വീട്ടുകാരും തമ്മിൽ തർക്കമായി. പാവറട്ടിയിലെ വീട്ടിൽ അര മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃ,ത,ദേ,ഹം നാട്ടികയിലെ വീട്ടിലെത്തിച്ച് സംസ്കരിക്കാമെന്ന് ആശയുടെ ബന്ധുക്കൾ പറഞ്ഞു.

എന്നാൽ ഭർതൃവീട്ടുകാർ ഇത് സമ്മതിച്ചില്ല. തർക്കത്തിനൊടുവിൽ മൃതദേഹം ആശയുടെ ബന്ധുക്കൾക്കാണ് പൊലീസ് വിട്ടുനൽകിയത്. സംസ്കാരം പാവറട്ടിയിലെ വീട്ടിൽ രാവിലെ 10ന് നടത്താനും, അന്ത്യകർമ്മങ്ങൾക്ക് മക്കളെ എത്തിക്കാനും ധാരണയിലെത്തിയിരുന്നു. എന്നാൽ സംസ്കാരകർമ്മങ്ങൾക്ക് മക്കളെ ഭർത്തൃ വീട്ടുകാർ എത്തിക്കാതിരുന്നത് രംഗം വഷളാക്കി. തുടർന്ന് മ,ര,ണ,വീട്ടിൽ എത്തിയ മുരളി പെരുനെല്ലി എംഎൽഎ കളക്ടറുമായി ബന്ധപ്പെട്ടു. കളക്ടറുടെ ഇടപെടലിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഹരിശങ്കർ വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി ഭർത്തൃ വീട്ടുകാരുമായി സംസാരിച്ചു.ഒടുവിൽ ഭർത്താവിൻ്റെ ബന്ധുക്കൾക്കും പഞ്ചായത്ത് അംഗത്തിനും ഒപ്പം പൊലീസ് കാവലിൽ മക്കളെ ഉച്ചയ് 2ന് പാവറട്ടിയിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. മാനസിക പീ,ഡ,ന,മാ,ണ് ജീ,വ,നൊ,ടു,ക്കാ,ൻ കാരണമായതെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ആശയുടെ ബന്ധുക്കൾ പോലീസിനും വനിതാകമ്മീഷനും പരാതി നൽകിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *