പെൺകുഞ്ഞാണോ ഡോക്ടറെ എനിക്ക്? ആ ചോദ്യം കേട്ട് ഡോക്ടർ അമ്പരന്നു, കുറിപ്പ് വൈറൽ

മ,ര,ണ വേദനയോട് തുല്യമാകുന്ന പ്രസവ വേളയിൽ സാന്ത്വനത്തിന്റെ കരസ്പർശവുമായി ചേർന്നുനിന്ന ഡോക്ടറെ കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് സമദ് റഹ്മാൻ. ഒരു പെൺകുഞ്ഞിനെ കിട്ടാൻ കൊതിയോടെ കാത്തിരുന്ന നാളുകളിൽ കരുണയും കരുതലും കാട്ടി തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ ചേർന്നു നിന്ന ഡോ. യശസിനിയെ കുറിച്ചാണ് സമദിന്റെ കുറിപ്പ്. പ്രസവ മുറിയുടേ വാതില്‍ക്കല്‍ അക്ഷമയോടേ അതിലേറേ പ്രാര്‍ത്ഥനയോടേ ഉള്ള് പിടഞ്ഞ് കാത്തിരുന്ന നിമിഷങ്ങളിൽ മനസുനിറയ്ക്കുന്ന സന്തോഷവാർത്തയുമായെത്തിയ ഡോക്ടറെക്കുറിച്ച് ഫെയ്സ്ബുക്കിലാണ് സമദ് കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ അവള്‍ക്കുള്ളില്‍ ആധി നിറഞ്ഞ് തുടങ്ങിയിരുന്നു.മൂന്ന് ആണ്‍കുട്ടികളുടേ അമ്മ നാലാമതൊരു പ്രസവത്തിനുള്ള തയ്യാറെടുപ്പ് ഒമ്പത് ചിലപ്പോള്‍ പത്ത് മാസം ചുമക്കേണ്ടി വരുന്നതും മൂന്ന് ആണ്‍മക്കളും ഞാനുമടങ്ങുന്ന ചെറു കുടുബത്തിന്‍റെ പഠനം മറ്റ് പരിപാലനവുമൊക്കേ തൊണ്ണൂറ് ശതമാനവും അവളിലാണല്ലോ .

രാവിലെ ഷോപ്പ് തുറക്കുവാന്‍ ഞാന്‍ പുറത്തിറങ്ങി പോകുന്നതോടേ ആ വീടിന്റെ എല്ലാ സംരക്ഷണവും അവള്‍ സ്വയം ഏറ്റെടുക്കേണ്ടി വരുന്നു.

എല്ലാം കഴിഞ്ഞ് രാത്രി പതിനൊന്ന് കഴിയും അവളൊന്ന് കിടക്കാന്‍ ..

വേണ്ടാ വേണ്ടാന്ന് പറഞ്ഞാലും അതിന്‍റെ പേരില്‍ ചിലപ്പോള്‍ പിണങ്ങേണ്ടി വന്നാലും അവളുടേ കൈകാലുകള്‍ വീടിന്റെ അകവും പുറവും കറങ്ങി നടക്കും.

പ്രസവത്തിന്റെ മൂന്നാല് മാസം മുന്‍പേ ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു അവള്‍ക്ക്. അവസാന ദിവസങ്ങളില്‍ അവളുറങ്ങാത്ത ദിവസങ്ങള്‍ കൂടി കൂടി വന്നു..

പ്രസവത്തിന് ഏത് ആശുപത്രി തിരഞ്ഞെടുക്കണമെന്നായിരുന്നു തുടക്കം മുതലേ ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചിരിക്കുന്ന നേരങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നത്.

പരിശോധനക്ക് കൂറ്റനാട് ഹോസ്പിറ്റലില്‍ പോകാം. പ്രസവം നമുക്ക് പൊന്നാനിയിലേ “അമ്മ തൊട്ടിലില്‍ ” ആവാം അല്ലെങ്കില്‍ മറ്റൊരിടത്ത്.

കൂറ്റനാട് ഹോസ്പിറ്റല്‍ പ്രസവത്തിന് പ്രാധാന്യമുളള ഹോസ്പിറ്റലാണ് വീട്ടിലേ മിക്ക കുട്ടികളും ജനിച്ചത് കൂറ്റനാട് ഹോസ്പിറ്റലിലായിരുന്നു. ഇടക്ക് ചില പ്രസവ മരണങ്ങള്‍ . നഴ്സുമാരുടേയും മറ്റ് ചില ജീവനക്കാരുടേയും വല്യേട്ടന്‍ ചമയല്‍ ഇതൊക്കേ പരക്കേ ഒരു സംസാര വിഷയമാവുകയും ആ കാരണങ്ങളാല്‍ ഈ അടുത്ത കാലങ്ങളായി പലരും പെരുമ്പിലാവിലോ വളാഞ്ചേരിയിലോ മറ്റ് പലയിടങ്ങളിലേക്കുമുള്ള ഹോസ്പിറ്റലുകളിലേക്ക് മാറി പോയി തുടങ്ങി. അത്തരം ചില ആളുകളുടേ അഭിപ്രായങ്ങള്‍ ഞങ്ങളേ സ്വാധീനിച്ച് തുടങ്ങുമ്പോഴാണ് ആദ്യാവസാനം വരേയുളള പരിശോധന മാത്രം കൂറ്റനാട് വെച്ച് ചെയ്യാമെന്ന ഉദ്യേശത്തില്‍ അവിടേ പോകുന്നത്.

ടോക്കണെടുക്കുമ്പോള്‍ അവിടേയുളള പ്രശസ്തരായ ഡോക്ടേഴ്സിനേയാണ് തിരഞ്ഞെതെങ്കിലും ലഭിച്ചത് ആദ്യമായി കേള്‍ക്കുന്ന ഒരു പേരാണ്.

” ഡോ. യശസ്സിനി. ”

രണ്ട് മനസ്സോട് കൂടിയാണ് ടോക്കണും കയ്യില്‍ പിടിച്ച് ആ വരാന്തയില്‍ പേര് വിളിക്കുന്നതും കാത്ത് അക്ഷമയോടേ കാത്തിരുന്നത്..

ആദ്യത്തേ പ്രാവശ്യമുള്ള ചെക്കപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോരുമ്പോള്‍ ചെറിയ ഒരു തീരുമാനത്തില്‍ ഞങ്ങള്‍ എത്തപ്പെട്ട് തുടങ്ങിയിരുന്നു. പിന്നീടുളള ഒമ്പത് മാസത്തിലെത്തുമ്പോള്‍ പ്രസവം കൂറ്റനാട് തന്നെ നടക്കട്ടേ എന്ന തീരുമാനത്തില്‍ ഞങ്ങളേ എത്തിച്ചത് “യശസ്സിനി ” ഡോക്ടറില്‍ ഞങ്ങള്‍ക്ക് ഉണ്ടായി തുടങ്ങിയ വിശ്വാസമായിരുന്നു. കാരണം.

പ്രസവ മുറിയുടേ വാതില്‍ക്കല്‍ അക്ഷമയോടേ അതിലേറേ പ്രാര്‍ത്ഥനയോടേ ഉള്ള് പി,ട,ഞ്ഞ് കാത്തിരിക്കുമ്പോള്‍ ഒരു ചെറിയ മിന്നായം പോലേ ഡോക്ടര്‍ എന്നേയും കടന്ന് പോയി. പെട്ടെന്ന് അവര്‍ തിരിച്ച് വരുന്നത് കണ്ട് ഞാന്‍ അവരെ നോക്കി.

ആറാം മാസത്തില്‍ ഒരു പ്രാവശ്യം മാത്രമേ അവര്‍ എന്നേ കണ്ടിട്ടുള്ളൂ അത് കൊണ്ട് എന്നേ അറിഞ്ഞിരിക്കുവാന്‍ ഒരു വഴിയുമില്ല എന്ന് കരുതിയ എനിക്ക് തെറ്റി . ആ ഒരു കാഴ്ചയില്‍ എന്‍റെ രൂപവും ഭാവവുമൊക്കേ അളന്ന് മുറിച്ച് മനപ്പാഠമാക്കിയെടുത്തിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നി..

” ഉമൈറയുടേ ഭര്‍ത്താവ് സമദ് അല്ലേ. ”

അതേ എന്ന് ഞാന്‍.

” പേടിക്കണ്ടട്ടോ.. അവളിപ്പം പുറത്തിറങ്ങും. നിങ്ങള്‍ക്ക് നല്ലൊരു സമ്മാനവുമുണ്ടാവും ”

തൊട്ടടുത്ത് നിന്നവരൊക്കേ എന്നേ നോക്കുന്നുണ്ട്. നിന്നേ പരിചയമുണ്ട് അല്ലേ എന്ന ഭാവത്തില്‍ സഹായിയായി വന്ന അവളുടേ ഉമ്മയും എന്റെ പെങ്ങളും എന്നേ നോക്കുന്നു.

ഞാന്‍ ഒന്നുമറിയാത്ത പോലേ നില്‍ക്കുന്നു.

ആകാംക്ഷയുടേ നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. അതിനിടയിലെപ്പോഴോ ഒരു കാള്‍ വന്നു. ഒരു വീടിന്റെ മേല്‍ക്കൂര ശരിയാക്കി കൊടുക്കുവാന്‍ നമ്മള്‍ പറഞ്ഞിരുന്നല്ലോ അതിന്റെ ഫണ്ട് ശരിയായിട്ടുണ്ടായിരുന്നു. ഹോസ്പിറ്റലും തിരക്കും മൂലം എനിക്കവരേ വിളിക്കുവാന്‍ കഴിഞ്ഞിരുന്നില്ല അടുത്ത് തന്നെ പണി തുടങ്ങുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടേ ഫോണ്‍ വെച്ചതും പ്രസവ മുറിക്ക് മുന്‍പില്‍ കാത്ത് നിന്നിരുന്ന പെങ്ങളുടേ ഫോണ്‍ വന്നു.

“ഓള് പ്രസവിച്ചു. പെട്ടെന്ന് ഇങ്ങോട്ട് വാ നിന്നേ ഡോക്ടര്‍ കാണണമെന്ന് പറഞ്ഞിട്ടുണ്ട് . ”

താഴേ നിലയില്‍ നില്‍ക്കുന്ന ഞാന്‍ മുകളിലേക്ക് ഓടിക്കയറിയത് എങ്ങിനെയെന്ന് ഓര്‍മ്മയില്ല.

മൂന്ന് ആണ്‍മക്കളുള്ള ഞങ്ങള്‍ക്ക് ഒരു പെണ്‍ കുഞ്ഞ് വേണമെന്നത് അതിയായ ആഗ്രഹമായിരുന്നു. പെണ്‍ കുഞ്ഞായായാല്‍ പ്രസവം നിര്‍ത്തുകയാണ് നല്ലതെന്ന് പലരും ഉപദേശിക്കുന്നു. എന്താണ് താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ അവളുടേ ഇഷ്ടമെതായാലും എനിക്ക് സന്തോഷമെന്ന് ഞാന്‍..

“പെണ്‍കുട്ടിയല്ലങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകുമോന്ന് അവള്‍ ഇടക്കിടക്ക് ചോദിക്കാറുണ്ടെങ്കിലും . നമുക്ക് നല്‍കുന്നതെന്തായാലും പടച്ചോന്‍ തരുന്നതാണ് അതില്‍ ഞാന്‍ സംതൃപ്തനുമാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കാറാണ്. എങ്കിലും ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹം ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു. എന്റെ ആഗ്രഹം അതാണെന്ന് അവളോട് പറയുകയും ജനിച്ചത് ആണ്‍കുട്ടിയാവുകയും പ്രസവം നിര്‍ത്തുകയുമായാല്‍ അവളുടെ നെഞ്ച് കലങ്ങി പോകുമെന്ന് മറ്റാരേക്കാളും എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് അങ്ങിനേ പറഞ്ഞ് ഞാന്‍ ഒഴിഞ്ഞ് മാറും.

ഒരോ സ്കാനിംഗിലും ചെക്കപ്പിലും ചോദിക്കുവാന്‍ പാടില്ലാത്തതായിട്ടും അവള്‍ ഡോക്ടറോട് ചോദിച്ചു.

” ഇത് പെണ്‍കുട്ടിയാണോ ”

എന്നെ ഒരു നോട്ടം കൊണ്ട് പഠിച്ചെടുത്ത ഡോക്ടര്‍ അവളേ പച്ച വെള്ളം പോലേ മനസ്സിലാക്കിയിട്ടുണ്ട്
” നിങ്ങളുടേ ആഗ്രഹം നടക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാമെന്ന് അവരും മറുപടി നല്‍കും..

പെങ്ങളേ കണ്ടതും എന്ത് കുഞ്ഞാണെന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ നിന്നേ കാണണമെന്ന് പറഞ്ഞ് അവര്‍ മാറി നിന്ന് കരഞ്ഞ് ചിരിക്കുന്നു..

വാതിലില്‍ മുട്ടിയപ്പോള്‍ നഴ്സ് വാതില്‍ തുറന്നു എന്റെ പേര് ചോദിച്ചു അകത്തേക്ക് കയറാന്‍ പറഞ്ഞു . ഡോക്ടര്‍ അപ്പോഴവിടേ കാത്ത് നില്‍ക്കുന്നു.

” സമദ് ഒരു സര്‍പ്രൈസുണ്ട്. അവള്‍ പ്രസവിച്ചു പെണ്‍കുഞ്ഞാണ്. ”

അറിയാതേ കണ്ണുകള്‍ നിറഞ്ഞു വാക്കുകള്‍ ഇടറി. കൈകള്‍ ഒരു പോലേ ആകാശത്തേക്ക് പൊങ്ങി. ഡോക്ടര്‍ കൈകള്‍ നീട്ടി ഷേക്ക് ഹാന്റ് തരുന്നു. സന്തോഷം നിറഞ്ഞ് ഞാന്‍ മുറി വിട്ട് പുറത്തിറങ്ങി.

കുട്ടി എന്താണെന്ന് ഞാന്‍ സമദിനോട് പറയാമെന്ന് ഡോക്ടര്‍ പുറത്തിരിക്കുന്നവരോട് പറഞ്ഞിരുന്നത്രേ.

എല്ലാം കഴിഞ്ഞ് അവളും കുഞ്ഞും പുറത്തിറങ്ങിയപ്പോഴാണ്. മ,ര,ണ വേദനയോട് തുല്യമാകുന്ന പ്രസവ സമയത്ത് അവള്‍ക്കൊപ്പം മുടി തഴുകിയും സമാധാനിപ്പിച്ചും അവളുടെ സ്വന്തമെന്ന പോലേ അവളേ പരിചരിച്ച ഡോക്ടറുടേ സേവനത്തെ കുറിച്ച് അവള്‍ പറയുന്നത്..

ഹോസ്പിറ്റല്‍ വിടുന്നത് വരെ അവര്‍ പലപ്പോഴും റൂമില്‍ വന്ന് പോയി. അവരുടെ കുടുംബത്തേ കുറിച്ച് പറഞ്ഞു. അവരുടെ കുഞ്ഞിന്‍റെ ഫോട്ടോ കാണിച്ചു തന്നു. ഞങ്ങളില്‍ ഒരുവളായി അവര്‍ നിന്നു.

https://www.facebook.com/photo.php?fbid=3852082911558341&set=a.115628225203847&type=3

ജീവിതത്തില്‍ ഇങ്ങിനേ ഒരു ഡോക്ടറേ ഞാന്‍ കണ്ടിട്ടില്ല..സാധാരണ പ്രസവമെടുക്കുമ്പോള്‍ ഡോക്ടര്‍ നഴ്സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഒപിയിലെ രോഗികളേ പരിശോധിക്കുവാന്‍ പോകും അപൂര്‍വ്വമെങ്കില്‍ ഒപ്പം നില്‍ക്കും അതും എത്രയോ പ്രസവം കണ്ട ഭാവത്തില്‍. പ്രസവിക്കേണ്ടത് നമ്മുടേ ബാധ്യതയാണെന്ന മട്ടില്‍ പേരിനൊപ്പം നില്‍ക്കുന്ന സംഭവങ്ങള്‍ നിരവധി പേര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. നഴ്സുമാരാണെങ്കില്‍ അപൂര്‍വ്വം ചില നഴ്സുമാര്‍ ഒഴികെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നിടത്ത് സാജിതയെന്ന എന്‍റെ നാട്ടുകാരിയുടേ സേവനം അവള്‍ക്ക് ഏറേ സഹായകമായി.

അതേ ഇങ്ങിനെയും ഒരു ഡോക്ടര്‍ കൂറ്റനാട് ഹോസ്പിറ്റലിലുണ്ട്.ഒരുപാട് ടെന്‍ഷനിടിച്ച് നിന്നതൊക്കേ വെറുതെയായിരുന്നെന്ന് ഈ ഡോക്ടര്‍ അവിടെയുള്ളപ്പോള്‍ അതിന്റെ ഒരു ആവശ്യമുണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ് പോയ ദിവസങ്ങളേ കുറിച്ചോര്‍ക്കുമ്പോള്‍ തോന്നാറുണ്ട്..

പ്രിയപ്പെട്ട ഡോ. യശസ്സിനി. നന്ദി.ദൈവം താങ്കളേ അനുഗ്രഹിക്കട്ടേ..

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *