ശരിക്കും ഹണിമൂണ്‍ തുടങ്ങുന്നതേയുള്ളൂ..!! വിദേശത്തേക്ക് പറന്ന് ജിപിയും ഗോപികയും..!! തണുപ്പില്‍ പൊതിഞ്ഞ് മധുവിധുരാവുകള്‍..!!

അടുത്തിടെ ആണ് ടെലിവിഷൻ താരം ഗോപിക അനിൽ വിവാഹിതയായത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ആണ് ഗോപികയെ വിവാഹം ചെയ്തത്. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടയിൽ ഒരു പഴയ അഭിമുഖത്തിൽ ഗോപിക തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“ഞാൻ ആയുർവേദ മെഡിസിനാണ് ചെയ്തിരിക്കുന്നത്. ഇതും അഭിനയവും അല്ലാതെ വേറൊന്നും ഞാൻ ചെയ്യില്ലായിരുന്നു. എന്റെ ഏഴാം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവണം എന്നുള്ളത്. എന്റെ അച്ഛനും അമ്മയും പറയാറുണ്ട് ഞാൻ ആ സമയം മുതൽ എന്റെ ബുക്കിൽ ഒക്കെ ഡോക്ടർ ഗോപിക എന്ന് തന്നെയായിരുന്നു എഴുതാറുള്ളത്. അതുകൊണ്ട് ഞാൻ ഒരു ഡോക്ടറാകും എന്നുള്ളത് തന്നെയായിരുന്നു. അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടേയില്ല. ഒട്ടും ആലോചിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു അത്. കാരണം ഒരു സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നം കാണാൻ അറിയുന്ന പ്രായത്തിന് മുൻപേ തന്നെ ഞാൻ സിനിമയിൽ എത്തിയിരുന്നു.

അതിനുശേഷം പിന്നെ വലുതായതിനു ശേഷവും സിനിമയിൽ അഭിനയിക്കണമെന്ന് ഒന്നും ഞാൻ ആലോചിച്ചിട്ടില്ല. എനിക്ക് മോഡലിങ് ഒന്നും ഒട്ടും പറ്റില്ല. ഫോട്ടോഷൂട്ടുകൾ ഒക്കെ എനിക്ക് ഭയങ്കര മടിയാണ്. ഞാൻ ഭയങ്കര കുറവാണ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. ഷൂട്ടുകൾ ചെയ്യുന്നതിനേക്കാൾ എനിക്ക് കംഫർട്ടാണ് അഭിനയിക്കുന്നത്. ക്യാമറയുടെ മുൻപിൽ അഭിനയം അല്ലാതെ എനിക്ക് വേറൊന്നും ഇഷ്ടമല്ല. അഭിമുഖങ്ങൾ കൊടുക്കുന്നത് പോലും ഇഷ്ടമല്ല. വേറെ ഷോകൾ ആണെങ്കിലും എനിക്ക് ചെയ്യാൻ ഇഷ്ടമല്ല. ഈ ചെയ്യുന്ന വർക്കിന്റെ ഭാഗമായതുകൊണ്ട് വേണമെങ്കിൽ ചെയ്യാം എന്നേയുള്ളൂ. ക്യാമറയുടെ മുൻപിൽ എനിക്ക് വേറൊന്നും ചെയ്യാൻ ഇഷ്ടമല്ല അഭിനയിക്കുന്നതല്ലാതെ. ആക്ടിങ്ങും ഡോക്ടർ എന്നുള്ളതും അല്ലാതെ വേറൊരു പ്രൊഫഷനെ കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. എന്റെ എയിം ഇത് രണ്ടും ആയിരുന്നു” ഗോപിക പറയുന്നു.

വീട്ടുകാർ മുൻകൈ എടുത്ത് നടത്തിയ അറേഞ്ച്ഡ് മാരേജ് ആണ് ഞങ്ങളുടേത് എന്ന് ഗോപികയും ജിപിയും മുൻപ് പറഞ്ഞിട്ടുണ്ട്. ഡി ഫോർ ഡാൻസിന്റെ അവതാരകൻ ആയിരുന്ന കാലം മുതൽ താനും സഹോദരിയുമൊക്കെ ജിപിയുടെ ഫാൻ ആയിരുന്നുവെന്നും ഗോപിക മുൻപ് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുള്ള ആളാണെങ്കിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയലിലൂടെയാണ് ഗോപിക ജനഹൃദയങ്ങൾ കീഴടക്കിയത്. 29 കാരിയായ ഗോപിക തന്റെ എട്ടാം വയസിലാണ് അഭിനയം തുടങ്ങുന്നത്. ബാലതാരമായി സിനിമയിലെത്തിയ ഗോപിക 2002 ൽ പുറത്തിറങ്ങിയ ശിവം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *