കോമഡി ഉത്സവത്തിലെ ഷഹനയ്ക്ക് സംഭവിച്ചത് നെഞ്ചു പൊട്ടുന്ന കണ്ണീര്‍ കഥ
ഇപ്പോള്‍ കോമഡി ഉത്സവത്തിലൂടെ ആളുകളെ ചിരിപ്പിച്ച ഷഹനയുടെ ജീവിതത്തില്‍ സംഭവിച്ചത്.കോമഡി ഉത്സവത്തിന് ശേഷം ഷഹനയുടെ കല്യാണം കഴിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ ഉടനെ ഫ്‌ളവേഴ്‌സില്‍ വീണ്ടും വരണം എന്നാണ് കരുതിയത്. അപ്പോഴേക്കും കുഞ്ഞ് ആയി. കുഞ്ഞ് ജനിച്ച് കുറച്ച് നാള്‍ കഴിയുമ്പോഴേക്കും ഭര്‍ത്താവ് . വാഹന അപകടം ആയിരുന്നു.പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ടെലിവിഷന്‍ ഷോ ആണ് കോമഡി ഉത്സവം. മിഥുന്‍ രമേശ് അവതാരകനായി എത്തുന്ന ഷോയിലൂടെ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മിമിക്രി കലാകാരന്മാര്‍ക്ക് വലിയ വലിയ അവസരങ്ങള്‍ ലഭിച്ചു. സ്ത്രീകളും അനുകരണ ലോകത്ത് ഇത്രയധികം ഉണ്ട് എന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതും കോമഡി ഉത്സവത്തിന്റെ ഫ്‌ളോറില്‍ വച്ച് ആണ്. അങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ കലാകാരിയായിരുന്നു ഷഹന രാജ്.കോമഡി ഉത്സവത്തിന്റെ ആദ്യ സീസണിലാണ് കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടിയില്‍ നിന്നും ഷഹന എത്തിയത്. അന്ന് ഷഹന എംബിയെ വിദ്യാര്‍ത്ഥിനിയായിരുന്നു. കൂടെ ഫോക്‌സ് വാഗണില്‍ ജോലിയും ചെയ്യുന്നുണ്ട്. വേദിയില്‍ എത്തിയ ഷഹന സലിം കുമാറിനെയും ടിനി ടോമിനെയും ഞെട്ടിച്ചുകൊണ്ട് ജനാര്‍ദ്ധനന്റെയും പാര്‍വ്വതിയുടെയും എല്ലാം ശബ്ദം അനുകരിച്ചിരുന്നു.കൈയ്യടി നേടി.ഷഹന കോമഡി ഉത്സവത്തില്‍ വന്ന വീഡിയോ വൈറലായിരുന്നു. പിന്നീടുള്ള കോമഡി ഉത്സവത്തിന്റെ വേദികളിലൂടെ ഷഹന പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി. സ്‌പോട് ഡബ്ബിങിലും ഷഹന കയ്യടി നേടി. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നും, കൂടുതല്‍ അവസരങ്ങള്‍ ഇപ്പോള്‍ ലഭിയ്ക്കുന്നുണ്ട് എന്നും എല്ലാം ഷഹന പറഞ്ഞിരുന്നു.ചെറിയൊരു ഇടവേളയ്ക്ക് ശേഷം എന്നാല്‍ ഇടക്കാലത്ത് കോമഡി ഉത്സവം താത്കാലികമായി നിര്‍ത്തി വച്ചു. പിന്നീട് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായപ്പോള്‍ ഷഹന പുതിയ കുറേ നല്ല ചിരി മരുന്നുകളുമായി എത്തി. വര്‍ഷം അഞ്ച് കഴിഞ്ഞുവെങ്കിലും ഷഹനയുടെ ശബ്ദത്തിനോ പ്രകടനത്തിനോ ഒന്നും മാറ്റമില്ല. ടിനി ടോമിനെയും പ്രചോദിനെയും അമ്പരപ്പിയ്ക്കുന്ന പ്രകടനാണ് ഇത്തവണ വന്നപ്പോഴും ഷഹന കാഴ്ചവച്ചത്.
ജീവിതത്തില്‍ സംഭവിച്ചത്.എന്നാല്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഷഹനയുടെ ജീവിതത്തില്‍ വേറെ കുറേ കാര്യങ്ങള്‍ സംഭവിച്ചു എന്ന് മനസ്സിലായത് രണ്ടര വയസ്സുള്ള ഷഹനയുടെ കുഞ്ഞ് വേദിയിലേക്ക് ഓടി വന്നപ്പോഴാണ്. കോമഡി ഉത്സവത്തിന് ശേഷം ഷഹനയുടെ കല്യാണം കഴിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ ഉടനെ ഫ്‌ളവേഴ്‌സില്‍ വീണ്ടും വരണം എന്നാണ് കരുതിയത്. അപ്പോഴേക്കും കുഞ്ഞ് ആയി. കുഞ്ഞ് ജനിച്ച് കുറച്ച് നാള്‍ കഴിയുമ്പോഴേക്കും ഭര്‍ത്താവ് മരിച്ചു. വാഹന അപകടം ആയിരുന്നു.കുടുംബത്തിന്റെ പിന്തുണ
ഇപ്പോഴും ആ ഷോക്കില്‍ നിന്നും കരകയറാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല എന്ന ഷഹന പറയുന്നു. വീട്ടുകാര്‍ നല്‍കുന്ന പിന്തുണയാണ് ഇപ്പോള്‍ എന്നെ മുന്നോട്ട് നയിക്കുന്നത്. ഞാന്‍ വിഷമിച്ചിരുന്നാല്‍ കുഞ്ഞിനും അത് ബാധിയ്ക്കും. അദ്ദേഹം പോയി കഴിഞ്ഞപ്പോഴുള്ള എന്റെ ആദ്യത്തെ ഷോ ആണ് ഇത്. അതിന് ശേഷം ഷോകള്‍ ഒന്നും ചെയ്തിരുന്നില്ല, ബ്രേക്ക് എടുത്ത് ഇരിക്കുകയായിരുന്നു- ഷഹന പറഞ്ഞു.മകളുടെ ആദ്യത്തെ വേദി.മകള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സ് ആയി. ചെറുതായി ശബ്ദം എല്ലാം അനുകരിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാന്‍ മിമിക്രി തുടങ്ങിയത്. രണ്ടര വയസ്സിൽ എന്റെ മോളെ ഇത്രയും വലിയ വേദിയില്‍ കൊണ്ടു വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഭര്‍ത്താവ് പോയി പോയ അവസരത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ നിന്നും തനിയ്ക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട് എന്നും ഷഹന പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment