പ്രണവിന്റെ പിറന്നാളിന് പിന്നാലെ എത്തിയ ദുരന്തം 31-ാം പിറന്നാള്‍ ആഘോഷമാക്കി ഷഹാന വീഡിയോ പുറത്ത്

ജീവിതം അവസാനിച്ചു എന്ന് തോന്നി വിധിയെ പഴിച്ചു കഴിയുമ്പോഴാണ് ഷഹാന എന്ന മാലാഖ പ്രണവിൻ്റെ ജീവിതത്തിലേക്ക് എത്തുന്നത്. തൻ്റെ അവസ്ഥ പറഞ്ഞ് ഏറെ പിന്തിരിപ്പിക്കാൻ നോക്കിയിട്ടും ഷഹാന പിന്മാറാതിരുന്നതോടെ പ്രണവ് താലിചാർത്തി അവളെ സ്വന്തമാക്കി. അന്നുതൊട്ട് ഇന്നുവരെ സന്തോഷങ്ങൾ മാത്രമാണ് പ്രണവിന് ഉണ്ടായത്. തനിക്ക് കിട്ടിയ നിധി എന്നായിരുന്നു ഷഹാനയെ പ്രണവ് വിശേഷിപ്പിച്ചിരുന്നത്. എന്നെ ഇങ്ങനെ ആക്കിയ വിധി ഒരു അടാർ നിധിയുമായി വന്നു. ആ നിധി എൻ്റെ ജീവനിൽ ചേർത്തുവച്ചുകൊണ്ട് വിധി ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു.ആ നിധിയാണ് എൻ്റെ കെട്ടിയോളായ മാലാഖ ഷഹാന എന്നാണ് പ്രണവ് തൻ്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്. മൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രണവ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. എന്നാൽ വീൽചെയറിലായ ഒരാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ പറ്റുന്നതിനുമപ്പുറം സന്തോഷിച്ചാണ് പ്രണവ് ജീവിതം അവസാനിപ്പിച്ച് യാത്രയായത്. പ്രാണനെ പോലെ സ്നേഹിക്കുന്ന ഷഹാന കുട്ടിയെ നന്നായി നോക്കണം എന്നു മാത്രമായിരുന്നു ആഗ്രഹം.

അവൾക്കൊപ്പം അമ്പലപ്പറമ്പിൽ ശിങ്കാരിമേളം ആഘോഷിച്ച് യാത്രകൾ നടത്തി. അവളുടെ പേരിൽ കാർ വാങ്ങി. അങ്ങനെ അങ്ങനെ ഒരാൾക്ക് ഭാര്യയെ സ്നേഹിക്കാൻ പറ്റുന്നതിൻ്റെ അങ്ങേയറ്റം അവൾക്ക് പ്രണവ് നൽകി. 18 ദിവസം മുമ്പായിരുന്നു പ്രണവിൻ്റെ പിറന്നാൾ. അന്ന് ഷഹാനയും കൂട്ടുകാരും ചേർന്ന് സർപ്രൈസായി പ്രണവിൻ്റെ പിറന്നാൾ ആഘോഷിച്ച വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിറന്നാൾ ദിനം തന്നെ ഷഹാനയുടെ മുഖം നെഞ്ചിൽ പച്ചകുത്തി പ്രണവും ഷഹാനയെ ഞെട്ടിച്ചിരുന്നു.ഹാപ്പി ബർത്ത് ഡേ മോനുസേ എന്നെഴുതിയ കെയ്ക്കാണ് ഷഹാന പ്രണവിന് സമ്മാനിച്ചത്. കെയ്ക്കിൽ എഴുതിയപോലെ തൻ്റെ കുഞ്ഞിനെ പോലെയാണ് പ്രണവിനെ ഷഹാന പരിചരിച്ചിരുന്നത്. ഏറെ സന്തോഷത്തോടെ അന്ന് പ്രണവിൻ്റെ മുപ്പത്തി ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോൾ ആരും കരുതിയില്ല ദിവസങ്ങൾക്കുള്ളിൽ പ്രണവ് തങ്ങളെ വിട്ടുപോകുമെന്ന്. പ്രണവിൻ്റെ മരണം തീരാദുഃഖം ആണ് കൂട്ടുകാർക്കും നൽകിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *