ഭയന്ന് പ്രണവിന്റെ വീട്ടുകാര്‍..! ജീവിതത്തിലേക്ക് മടങ്ങാനാകാതെ ഷഹാന.. ഞെട്ടിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌

അരയ്ക്ക് താഴെ തളർന്ന പ്രണവിൻ്റെയും അവനെ വിവാഹം കഴിച്ച ഷഹാനയുടെയും പ്രണയം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയങ്ങളിൽ ഒന്നാണ്. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം ഷഹാന യെ തനിച്ചാക്കി പ്രണവ് അപ്രതീക്ഷിതമായി വിടപറഞ്ഞു. പ്രണവിനെ നഷ്ടമായത് ഷഹാനയ്ക്ക് ഇനി ഉൾക്കൊള്ളാനായിട്ടില്ല. പ്രണവ് എൻ്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച മൊബൈൽ ഫോണും നെഞ്ചോട് ചേർത്ത് ആണ് ഷഹാന മുറിക്കുള്ളിൽ കഴിയുന്നത്. തൻ്റെ പ്രിയപ്പെട്ടവൻ്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം കണ്ട് വിതുമ്പുകയാണ് ഷഹാന.ഷഹാനയെ കൊണ്ടുപോകാൻ വീട്ടുകാർ എത്തുമെന്ന റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഷഹാനയ്ക്ക് താല്പര്യമുണ്ടെങ്കിൽ അവരോടൊപ്പം പോകാമെന്നും, എന്നാൽ എക്കാലവും ഷഹാനയ്ക്ക് പ്രണവിൻ്റെ വീട്ടിൽ അവൻ്റെ ഭാര്യയായി കഴിയാമെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഷഹാനയും പ്രണവിൻ്റെ ഓർമ്മകൾ നിലനിൽക്കുന്ന വീട്ടിൽ നിന്നും പോകാൻ ഇഷ്ടപ്പെടുന്നില്ല. കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇരു ശരീരവും ഒറ്റമനസ്സുമായി ജീവിച്ചവരാണ് അവർ. പ്രണവിൻ്റെ ആത്മാവ് ഇപ്പോഴും തനിക്കൊപ്പം ഉണ്ടെന്നാണ് ഷഹാന വിശ്വസിക്കുന്നത്.

അതേസമയം പ്രണവില്ലാത്ത ലോകത്ത് തനിച്ചു കഴിയാൻ പറ്റില്ലെന്നാണ് ഷഹാന സംസ്കാര ചടങ്ങിനിടെ അലമുറയിട്ടത്. ബന്ധുക്കൾ പ്രത്യേകം കരുതൽ ഷഹാനയ്ക്ക് നൽകുന്നുണ്ട്. അവളെ ഒരു രീതിയിലും അവർ ഒറ്റയ്ക്ക് ആക്കുന്നില്ല. അതേസമയം ഇപ്പോൾ ഷഹാനയുടെ ഒരു ഫേസ്ബുക്ക് സ്റ്റോറിയാണ് കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. ജോസഫ് എന്ന സിനിമാ ഗാനത്തിലെ വേർപാടിൻ്റെ വേദന നിറഞ്ഞ വരികളാണ് ഷഹാന പങ്കുവെച്ചത്.വരാം ഞാൻ നിനക്കായി ഒരിക്കൽ നീയുള്ള ലോകങ്ങളിൽ, വരുന്നേരം എന്നോട് ചേരണം എൻ ജീവനെനീ, അതില്ലാതെ വയ്യ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും. ഷഹാന എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന ഭയം വീട്ടുകാർക്കും ഉണ്ട്. അവളെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഉള്ള തയ്യാറെടുപ്പുകളിലാണ് പ്രണവിൻ്റെ വീട്ടുകാർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *