പ്രിയപ്പെട്ടവന്റെ നെഞ്ചില്‍ വീണ് കരയുന്ന ഷഹാന, പ്രണവിന്റെ അവസാനവീഡിയോ നൊമ്പരമാകുന്നു

അരയ്ക്ക് താഴെ തളർന്നു കിടക്കുന്ന ഹിന്ദു പയ്യനെ വിവാഹം കഴിക്കാൻ എല്ലാ സ്വത്തും ഉപേക്ഷിച്ച് എത്തിയ മുസ്ലിം പെൺകുട്ടി. അങ്ങനെയാണ് കേരളക്കര ആദ്യമായി ഷഹാനയുടെയും പ്രണയവിൻ്റെയും വിവാഹവും പ്രണയവും അറിഞ്ഞത്. സ്വാഭാവികമായും വിവാദങ്ങളുണ്ടാക്കി. അവനവളെ മതംമാറ്റും എന്നും, ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് എന്ന് പലരും പറഞ്ഞു. എന്നാൽ എല്ലാവർക്കും മറുപടി നൽകി പ്രണവും ഷഹാനയെ തൻ്റെ നെഞ്ചോട് ചേർത്തുപിടിച്ചു. അവളെ പൊന്നുപോലെ നോക്കി.പ്രണവായിരുന്നു ഷഹാനയ്ക്കെല്ലാം. രണ്ടു വർഷത്തെ സന്തോഷ ദാമ്പത്യത്തിലെ വിശേഷങ്ങളെല്ലാം പ്രണവും ഷഹാനയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇന്ന് അപ്രതീക്ഷിതമായി മരണം പ്രണവിനെ തട്ടിയെടുത്തു. എന്നാൽ മ,ര,ണ,ത്തിൽ പോലും തൻ്റെ ഷഹാനയെ നെഞ്ചിൽ പേറിയാണ് പ്രണവ് യാത്രയായത്. ഇപ്പോഴിതാ പ്രണവിൻ്റെ അവസാന വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നോവായി പടരുന്നത്. അവസാനമായി പ്രണവ് പോസ്റ്റ് ചെയ്തത് ഷഹാനയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തുന്ന വീഡിയോയും, ഒന്നിച്ചുള്ള ചിത്രവുമാണ്. ‘സ്വന്തമാണ് എന്നറിയാം, എങ്കിലും എൻ്റെ അല്ലേ എന്ന് ചോദിക്കുമ്പോൾ നിൻ്റെ മാത്രമാണ് എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ് ‘ എന്ന അടിക്കുറിപ്പോടെയാണ് ഷഹാനയ്ക്കൊപ്പമുള്ള ചിത്രം പ്രണവ് പോസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കുമുമ്പാണ് ഷഹാനയുടെ രൂപം നെഞ്ചിൽ പ്രണവ് പച്ചകുത്തിയത്. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ എൻ്റെ ജീവിതം മനോഹരം ആയിട്ടുണ്ടെങ്കിൽ അതിനു കാരണം പ്രതീക്ഷിക്കാതെ എൻ്റെ ജീവിതത്തിലേക്ക് കയറി വന്ന നീ തന്നെയാണ്. എന്നും സ്നേഹം മാത്രം. എന്നാണ് തൻ്റെ പ്രിയപ്പെട്ടവളോടുള്ള അടങ്ങാത്ത സ്നേഹത്തിൽ പ്രണവ് കുറിച്ചത്. ടാറ്റു അടിച്ചത് പറയാതെ ഷഹാനയ്ക്ക് സർപ്രൈസ് നൽകുന്ന വീഡിയോയും പ്രണവ് പങ്കുവെച്ചിരുന്നു. പാതിവഴിയിൽ ഷഹാനയെ തനിച്ചാക്കി പ്രണവ് മടങ്ങുമ്പോൾ ഷഹാന്തയ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് പോലും ബന്ധുക്കൾക്ക് അറിയില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *