പ്രണവ് മ,രി,ച്ച,തോ,ടെ ഷഹാനയെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ വരുമ്പോള്‍! തീരുമാനം വെളിപ്പെടുത്തി ബന്ധുക്കള്‍

പലരുടെയും കുത്തുവാക്കുകളും വിമർശനവും കേട്ടാണ് ഷഹാന പ്രണവിൻ്റെ കൈപിടിച്ചത്. മുസ്ലീം ആയ ഒരു പെൺകുട്ടി ആരയ്ക്കു താഴെ തളർന്ന ഹിന്ദു പയ്യനെ വിവാഹം കഴിക്കുന്നതിലെ അസഹിഷ്ണുതയാണ് പലരും നെഗറ്റീവ് കമൻ്റിലൂടെ പുറത്തുവിട്ടത്. ഷഹാനയ്ക്ക് വിമർശനങ്ങളെ നേരിടാൻ ധൈര്യം പകർന്നു നൽകിയത് പ്രണവ് തന്നെയാണ്. എന്നാൽ ജീവിത പാതിയായ പ്രണവ് അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോൾ എന്തുചെയ്യണമെന്നോ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നോ ഷഹാനയ്ക്ക് അറിയില്ല. അതിനാൽ തന്നെ തനിച്ചുള്ള ജീവിതം ഷഹാന ഏറെ ഭയപ്പെടുന്നു എന്ന് പ്രണവിൻ്റെ ബന്ധുക്കൾ പറയുന്നു.ഭർത്താവിൻ്റെ വസ്ത്രങ്ങൾ കെട്ടിപ്പിടിച്ച് അവൻ്റെ മുറിക്കുള്ളിലാണ് ഇന്നലെ മുതൽ ഷഹാന കഴിയുന്നത്. അതേ സമയം ഷഹാനയുടെ ഉമ്മയും സഹോദരിയും ഷഹാനയെ കൂട്ടിക്കൊണ്ടുപോകാൻ വന്നുവെന്നും, പ്രണവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു എന്നുമുള്ള തരത്തിലൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതിൻ്റെ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് പ്രണവിൻ്റെ ഉറ്റവർ. ഇന്നലെ വൈറലായ ഒരു വീഡിയോയിൽ പർദ്ദ ധരിച്ച ഒരു ഉമ്മയും, ഒരു പെൺകുട്ടിയും പ്രണവിനെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് കരയുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെച്ചാണ് ഷഹാനയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇന്നുവരെ ഷഹാനയുടെ ബന്ധുക്കളിൽ ആരും ഇങ്ങോട്ടേക്ക് വന്നിട്ടില്ലെന്നാണ് പ്രണവിൻ്റെ വീട്ടുകാർ പറയുന്നത്.

വൈറലായ വീഡിയോയിലുള്ളത് പ്രണവിൻ്റെ സഹോദരിയുടെ കൂട്ടുകാരിയും ഉമ്മയുമാണ്. ഷഹാന സ്വന്തം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോൾ എല്ലാം എല്ലാം ഉപേക്ഷിച്ചു ചെല്ലാനാണവർ പറഞ്ഞിരുന്നത്. ഷഹാനയുടെ വീട്ടിൽ നിന്നും ആരെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ എത്തുകയാണെങ്കിൽ ഷഹാനയുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യട്ടെ. പ്രണവ് മ,രി,ച്ചെ,ങ്കി,ലും താലികെട്ടിയ ഭാര്യയാണ് ഷഹാന. ആ ബന്ധം ആർക്കം മായിക്കാനാവില്ല. അതേ പദവിയിലും സ്വാതന്ത്ര്യത്തിലും തന്നെ പ്രണവിൻ്റെ പെണ്ണായി ഇനിയും ഈ വീട്ടിൽ ഷഹാന ജീവിക്കുമെന്നും പ്രണവിൻ്റെ ബന്ധുക്കൾ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *