ലൈവിൽ എത്തി പൊട്ടിത്തെറിച്ചു ഷിയാസ് കരീം – എല്ലാത്തിനും മറുപടി ഞാൻ നൽകുന്നുണ്ട്

കുറെ വർത്തകളൊക്കെ കേട്ടല്ലോ, അവിടെ കേസ് ഇവിടെ നിശ്ചയം എന്നല്ല; കേട്ടതൊക്കെ വ്യാജം; ആരാധകരുടെ സംശയങ്ങൾക്ക് ഷിയാസിന്റെ മറുപടി.ഡെന്റൽ ഡോക്ടർ ആണ് ഷിയാസിന്റെ ഭാവി വധു. തീർത്തും സ്വകാര്യ ചടങ്ങിൽ വച്ചാണ് വിവാഹനിശ്ചയം നടന്നത്.shiyas kareem mass reply after his engagement with dr rahana.കുറെ വർത്തകളൊക്കെ കേട്ടല്ലോ, അവിടെ കേസ് ഇവിടെ നിശ്ചയം എന്നല്ല; കേട്ടതൊക്കെ വ്യാജം; ആരാധകരുടെ സംശയങ്ങൾക്ക് ഷിയാസിന്റെ മറുപടി.അഭിനയത്തിലും മോഡലിഗിലും ഒക്കെ സജീവമാണ് ഷിയാസ് കരീം. ബിഗ് ബോസിലൂടെ വന്ന് പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഷിയാസ് പിന്നീട് ടെലിവിഷൻ ഷോകളിലെ സജീവ സാന്നിധ്യമായി മാറി.സ്വന്തമായി ജിം നടത്തുന്ന ഷിയാസ് അവിടുത്തെയും ജീവിതത്തിലെയും വിശേഷങ്ങൾ ഒക്കെയും സ്റ്റാര്‍ മാജിക്കില്‍ പങ്കുവെക്കാറുണ്ട്. നിരവധി സിനിമകളും ചെയ്തിട്ടുള്ള ഷിയാസ് കഴിഞ്ഞദിവസമാണ് വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നത്.ഏതൊരു ഷോയിൽ എത്തുമ്പോഴും ഷിയാസിന്റെ വിവാഹത്തെകുറിച്ചാകും അവതാരകർക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്. അവതാരക്കാർക്ക് മാത്രമല്ല പ്രേക്ഷകർക്കും ഇതേ ചോദ്യമായിരുന്നു ഷിയാസിനോട് ചോദിയ്ക്കാൻ ഉണ്ടായിരുന്നത്. പെട്ടെന്നാണ് ആരാധരെ ഞെട്ടിച്ചുകൊണ്ട് താൻ വിവാഹിതനാകാൻ പോകുന്ന വാർത്ത ഷിയാസ് പുറത്തുവിട്ടത്.എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം. എന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്നാണ് ഭാവി വധുവും ഡോക്ടറുമായ രഹാനയെ ടാഗ് ചെയ്തുകൊണ്ട് ഷിയാസ് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചിട്ടുള്ളത്. അതിനിടയിൽ തങ്ങളെക്കൂടി അറിയിക്കാമായിരുന്നു എന്നാണ് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്.

തങ്ങളെ കൂടി വിവാഹം ക്ഷണിക്കാമായിരുന്നു, ഇത് സർപ്രൈസ് ആയിപ്പോയി എന്നാണ് ശ്രീനിഷ് അരവിന്ദിന് പിന്നാലെ ബഷീർ ബഷിയും കുറിച്ചത്. ചിരിച്ചുകൊണ്ടുള്ള സ്മൈലി മാത്രമാണ് ഷിയാസ് മറുപടി നൽകിയത് അതേസമയം വിവാഹനിശ്ചയത്തിന് പിന്നാലെ എത്തിയ ചില വിവാദ വാർത്തകൾ കണ്ടില്ലേ എന്ന് ആരാധകർ ചോദിക്കുമ്പോൾ എല്ലാം വ്യാജമാണ് എന്ന് ഷിയാസ് പ്രതികരിച്ചു.പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയ ഷിയാസ് ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും തിളങ്ങിനിന്നു. സ്വന്തം അധ്വാനം കൊണ്ടാണ് താൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്ന് ബിഗ് ബോസിൽ എത്തവേ ഷിയാസ് പറഞ്ഞിരുന്നു. വൈൽഡ് കാർഡ് എൻട്രി ആയിട്ടായിരുന്നു ഷിയാസ് ബീബി ഷോയിൽ എത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *