സുഖപ്രസവം.. ക്ഷീണിച്ച് അവശയായി.. ലേബര്‍ റൂമില്‍നിന്നുള്ള ഷംനയുടെ ചിത്രം പുറത്ത്

മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംനാ കാസിം. ചൊവ്വാഴ്ച രാവിലെ ദുബായിലെ ആശുപത്രിയിലായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത് ആദ്യത്തെ കണ്മണിക്ക് ദുബായ് കിരീടവകാശി ഷൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്. വിവാഹശേഷം ഭർത്താവും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോക്ടർ ഷാനിദ് ആസിഫ് അലിക്കൊപ്പം ദുബായിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

2004 പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്ത് എത്തിയത്. കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ് ,മധുര രാജ ,ദൃശ്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു, മലയാളത്തിന് പുറമേ തമിഴിലും സജീവമാണ്, നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളിലായി എത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം, , ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *