മിന്നുകെട്ടിലെ അമ്മായിയമ്മയെ ആത്മഹത്യാ ഭീഷണി മുഴക്കി കല്യാണം കഴിച്ച കഥ

എനിക്ക് ഒട്ടും ഇഷ്ടമില്ലാതെയാണ് വിവാഹം നടത്തിയത്, കല്യാണം കഴിച്ചു തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് അച്ഛനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് ശാന്തി വില്യംസ്.ഇഷ്ടമാണ് എന്ന് എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എതിര്‍ത്തു. നിങ്ങളെ പോലെ ഒരാളെ എനിക്ക് കല്യാണം കഴിക്കാനായി പറ്റില്ല എന്ന് തന്നെ പറഞ്ഞു. പിന്നീട് അച്ഛനോട് പോയി സംസാരിച്ചു. എങ്ങിനെയെങ്കിലും അവളെ എനിക്ക് കല്യാണം കഴിപ്പിച്ച് തരണം എന്ന്. അച്ഛനും അവള്‍ക്ക് ഇഷ്ടമില്ലാതെ നടക്കില്ല എന്ന് പറഞ്ഞു.തമിഴ് സീരിയലുകളില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ ശാന്തി വില്യംസ്. എന്നാല്‍ ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും എല്ലാം നിറഞ്ഞു നിന്ന നടിയാണ് ശാന്തി. മിന്നുകെട്ട് അടക്കമുള്ള ഹിറ്റ് സീരിയലുകള്‍ ചെയ്ത ശാന്തി വില്യംസിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ വില്യസ് ജെയാണ്. വില്യംസുമായുള്ള വിവാഹം താന്‍ ഒട്ടും ഇഷ്ടപ്പെട്ട് നടന്നതായിരുന്നില്ല എന്നാണ് ശാന്തി പറയുന്നത്. തന്നെയും അച്ഛനെയും ഭീഷണിപ്പെടുത്തി നടത്തിയ വിവാഹത്തെ കുറിച്ച് ശാന്തി പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുന്നു.വില്യസം സംവിധാനവും ഛായാഗ്രഹണവും ചെയ്യുന്ന മിസ്റ്റര്‍ മൈക്കിള്‍ എന്ന മലയാള സിനിമയ്ക്ക് വേണ്ടി വിളിച്ചപ്പോള്‍ എത്തിയതാണ് ശാന്തി. ഒറ്റ ദിവസത്തെ ഷൂട്ട് മാത്രമേയുള്ളൂ. എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു, വേണ്ട അത് ശരിയാവില്ല. അവളിപ്പോള്‍ അത്യാവശ്യം നല്ല ക്യാരക്ടര്‍ റോളുകള്‍ എല്ലാം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ ചെറിയ ക്യാരക്ടര്‍ റോളുകള്‍ ഒന്നും ചെയ്യാന്‍ താത്പര്യം ഇല്ല എന്ന്.​എനിക്ക് ഓകെയായിരുന്നില്ല.പക്ഷെ വില്യേട്ടന്‍ അച്ഛന്റെ അടുത്ത് പറഞ്ഞ് സമ്മതിപ്പിച്ചു. ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളൂവെങ്കിലും, നല്ല ക്യാരക്ടര്‍ ആണ്. ശാന്തി ചെയ്താല്‍ നന്നായിരിയ്ക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ അച്ഛന്‍ ഓകെ പറഞ്ഞു. പക്ഷെ ഞാന്‍ അന്ന് ജേര്‍ണലിസം പഠിക്കാന്‍ പോകുന്ന തയ്യാറെടുപ്പിലായിരുന്നു. ആ ദിവസമാണ് എനിക്ക് ആ കോഴ്‌സിന് അപ്ലേ ചെയ്യുന്നതിന്റെ ഭാഗമായുള്ള ഇന്റര്‍വ്യു നടക്കുന്നത്. പറ്റില്ല എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും, കുറച്ച് നേരത്തെ ഷൂട്ടിങ് ആണ് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി.

​പ്രണയാഭ്യര്‍ത്ഥന.വൈകുന്നേരം ആറ് മണിക്ക് വിടാം എന്ന് പറഞ്ഞത് പ്രകാരമാണ് ഞാന്‍ സമ്മതിച്ചത്. ആറ് മണിയായി, ആറരയായി, ഏഴ് മണിയായി എന്നെ വിടുന്നില്ല. എനിക്ക് പോകാന്‍ പറ്റാത്തതിന്റെ ദേഷ്യവും വന്നു തുടങ്ങി. ഞാനാണെങ്കില്‍ അച്ഛനോട് ഇക്കാര്യം പറഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നു. അതിനടയില്‍ വില്യേട്ടനോടും സംസാരിക്കുന്നുണ്ട്. എന്റെ സംസാരത്തില്‍ എന്തോ ഒന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിയ്ക്കാം. അതിന് ശേഷമാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.​ആത്മഹത്യ ഭീഷണി.ഇഷ്ടമാണ് എന്ന് എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എതിര്‍ത്തു. നിങ്ങളെ പോലെ ഒരാളെ എനിക്ക് കല്യാണം കഴിക്കാനായി പറ്റില്ല എന്ന് തന്നെ പറഞ്ഞു. പിന്നീട് അച്ഛനോട് പോയി സംസാരിച്ചു. എങ്ങിനെയെങ്കിലും അവളെ എനിക്ക് കല്യാണം കഴിപ്പിച്ച് തരണം എന്ന്. അച്ഛനും അവള്‍ക്ക് ഇഷ്ടമില്ലാതെ നടക്കില്ല എന്ന് പറഞ്ഞു. പാന്‍ക്രോയിലായിരുന്നു അന്ന് അദ്ദേഹം താമസിയ്ക്കുന്നത്, അതിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി.​അവസാനം സമ്മതിച്ചു.പാന്‍ക്രോയുടെ റിസപ്ഷനില്‍ എന്റെയും അച്ഛന്റെയും പേരും ഫോണ്‍ നമ്പറും നല്‍കിയിട്ടാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അവര്‍ ഞങ്ങളെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛന്‍ ഓടി ആ സ്ഥലത്തേക്ക് പോയി. മരിക്കുന്നെങ്കില്‍ മരിക്കട്ടെ, എന്നാലും ഞാന്‍ സമ്മതിക്കില്ല എന്ന നിലയില്‍ ഞാന്‍ പോയില്ല. അച്ഛന്‍ അവിടെ എത്തി സംസാരിച്ചിട്ടൊന്നും വില്യേട്ടന്‍ താഴെ ഇറങ്ങിയില്ല. അവസാനം എന്നെ വിളിച്ച് അച്ഛന്‍ സമ്മതിപ്പിച്ചു, വില്യേട്ടനെ താഴെ ഇറക്കി.​കഴിഞ്ഞ കാലം അറിഞ്ഞപ്പോള്‍.അവസാന നിമിഷം വരെ എനിക്ക് താത്പര്യം ഇല്ലാതെയായിരുന്നു ഞങ്ങളുടെ കല്യാണം നടന്നത്. അതിനൊരു കാരണവും ഉണ്ട്. പിന്നീട് വില്യേട്ടന്റെ കഴിഞ്ഞ കാലം ഒക്കെ അറിഞ്ഞപ്പോഴുള്ള ഒരു സിംപതിയും വന്നിരുന്നു. ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയതാണ്, ആ വിഷമത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആ കഥയൊക്കെ എനിക്ക് അറിയാമായിരുന്നു. വിവാഹത്തിന് മുന്‍പ് നെഞ്ചത്തെ കിള്ളാതെ എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ ചെയ്തിരുന്നത്. അതിന് ശേഷം ഇനി സിനിമയും അഭിനയവും ഒന്നും വേണ്ട എന്ന് അദ്ദേഹം പറഞ്ഞു, പിന്നീട് സീരിയലുകളിലൂടെ തിരിച്ചുവരികയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *