വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു.. ഇപ്പോള്‍ 21കാരിയുടെ അമ്മ..!! നടി സംഗീത മാധവന്‍ എവിടെയാണെന്ന് അറിയാമോ

ഞങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോള്‍ വിജയ് വിശ്വസിച്ചില്ല; ക്യാമറമാനെ പ്രണയിച്ചതിനെ കുറിച്ച് സംഗീത പറഞ്ഞത്.ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിയ്ക്കുന്നത്. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്ക്ക് ലഭിച്ചിരുന്നു. അത് പോലെ തമിഴില്‍ സംഗീതയ്ക്ക് ഒരുപാട് അംഗീകാരം നേടികൊടുത്ത സിനിമയാണ് പൂവെ ഉനക്കാകെ. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് സംഗീത തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും. തന്റെ പ്രണയത്തെ കുറിച്ച് സംഗീത സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.പൂവെ ഉണക്കാകെ എന്ന സിനിമ.മലയാളത്തില്‍ ഒത്തിരി സിനിമകള്‍ സംഗീതയുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്, ചിന്താവിഷ്ടയായ ശ്യാമള ഉള്‍പ്പെ. തമിഴില്‍ അത്തരത്തില്‍ ഒരൂ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ സിനിമയായിരുന്നു പൂവെ ഉണക്കാകെ. വിജയ് യുടെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന പ്രത്യേകതയും പൂവെ ഉണക്കാകെ എന്ന ചിത്രത്തിനുണ്ട്.സിനിമയില്‍ വിജയ് ക്ക് നായികമാരായി എത്തുന്നത് അഞ്ജു അരവിന്ദും സംഗീതയും ആണ്. എന്നാല്‍ കഥയുടെ ക്ലൈമാക്‌സില്‍ അഞ്ജു മറ്റൊരാളെ പ്രണയിക്കുന്നു, അഞ്ജുവിനെ പ്രണയിച്ച വിജയ് ഇനിയൊരു പെണ്ണ് ജീവിതത്തില്‍ വേണ്ട എന്ന് തീരുമാനിക്കുന്നു. സുഹൃത്തായി നിന്ന സംഗീതയ്ക്ക് നായകനും ഇല്ല. എന്നാല്‍ സിനിമയിലെ നായകനല്ല, സിനിമയ്ക്ക് പിന്നിലെ ക്യാമറ മാനാണ് സംഗീതയുടെ റിയല്‍ ലൈഫ് ഹീറോ

പൂവെ ഉണക്കാകെ എന്ന ചിത്രത്തിന്റെ ക്യാമറമാനായ എസ് സരവണനെയാണ് പിന്നീട് സംഗീത പ്രണയിച്ച് വിവാഹം ചെയ്തത്. സെറ്റില്‍ വച്ച് കണ്ടിരുന്നു, പരിചയപ്പെട്ടിരുന്നു എങ്കിലും പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ശരിയായി സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. പ്രണയം സംഭവിച്ചത് സിനിമയ്ക്ക് ശേഷമായിരുന്നു എന്നാണ് സരവണന്‍ പറഞ്ഞത്.വളരെ ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള, ആവശ്യത്തിന് മാത്രം സംസാരിക്കുന്ന പ്രൊഫഷണലായ ക്യാമറമാനാണ് സരവണന്‍ എന്നായിരുന്നു പൊതു സംസാരം. സംഗീതയും അഭിനയിക്കാന്‍ എത്തിയാല്‍ പിന്നെ പ്രൊഫഷണല്‍ ആണ്. കാര്യങ്ങള്‍ എല്ലാം കൃത്യമായി മനസ്സിലാക്കി, സംവിധായകന്റെ ആര്‍ട്ടിസ്റ്റ് ആയി നില്‍ക്കുന്ന പ്രൊഫഷണല്‍ നടി. ഇരുവര്‍ക്കും ഇടയില്‍ പ്രണയമുണ്ട് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
ഇഷ്ടമാണ്, ഐ ലവ് യു എന്നൊന്നും ഞങ്ങള്‍ പരസ്പരം പറഞ്ഞിട്ടില്ല. രണ്ട് പേര്‍ക്കും അറിയാമായിരുന്നു ഉള്ളില്‍ പ്രണയമുണ്ട് എന്ന്. മറ്റൊരു അവസരത്തിലാണ് അത് പങ്കുവച്ചത്. വിവരം ആദ്യം വീട്ടില്‍ അറിഞ്ഞപ്പോള്‍ ചെറിയ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. പിന്നീട് എല്ലാം പരിഹരിച്ച് കല്യാണം കഴിച്ചു.
പ്രണയത്തിലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *