ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സംഘത്തെ ഓടിച്ചിട്ട് പൊക്കി പോലീസ് ദൃശ്യങ്ങള്‍
ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘം കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇതിന് പിന്നാലെ പുറത്തെത്തുന്നത് അവിശ്വസനീയമായ വിവരങ്ങളാണ്. പോണ്‍ സിനിമകളെ പോലും കടത്തിവെയ്ക്കുന്ന സംഭവങ്ങളാണ് സംഘത്തില്‍ ഉള്ളവരുടെ ലൈംഗിക ബന്ധത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഷെയര്‍ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യ കേസ് ഇപ്പോഴും കോടതിയിലാണ്. 2019 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ കേസ് കായംകുളം പോലീസ് റജിസ്റ്റര്‍ ചെയ്തത്.2018ലാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറി ലൈംഗികത രസിക്കുന്ന സംഭവത്തിന് തുടക്കം കുറിക്കുന്നത്. പീഡനം സഹിക്കാനാകാതെ കായംകുളം സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുമായി നാല് പേര്‍ പിടിയിലായി.
ഇത്തരത്തില്‍ പങ്കാളികളെ പങ്കുവെക്കുന്ന വന്‍ സംഘമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായത്. പീഡനം സഹിക്ക വയ്യാതെ ചങ്ങനാശേരി സ്വദേശിയായ യുവതി പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തെത്തിയത്. കപ്പിള്‍ കേരള, കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുന്നവരാണ് പിന്നീട് പങ്കാളി കൈമാറ്റം നടത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. ആദ്യം വീഡിയോ ചാറ്റുകള്‍ എങ്കില്‍ പിന്നീട് തമ്മില്‍ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു.
@All rights reserved Typical Malayali.
Leave a Comment