ഇങ്ങനെ ഒരു അടി പ്രതീക്ഷിച്ചില്ല, ഗ്രീഷ്മക്ക് വമ്പൻ തിരിച്ചടി, സംഭവം ഇങ്ങനെ
കേസിൽ നിന്നെല്ലാം തലയൂരി പെട്ടെന്നു വിവാഹം ഒക്കെ കഴിച്ചു സമാദാനത്തോടെ ഒരിടത്തു ജീവിക്കാം എന്ന് ആഗ്രഹിച്ച ഗ്രീഷ്മയ്ക്ക് വമ്പൻ തിരിച്ചടിയാണ് സുപ്രീം കോടതി നൽകിയത്.പാറശാല ഷാരോണ് വധ കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെയും കൂട്ടാളികളുടെയും ഹർജി സുപ്രീം കോടതി തള്ളി.വിചാരണ തമിഴ് നാട്ടിലേക്ക് മാറ്റണം എന്ന ആവശ്യവുമായിട്ടാണ് ഗ്രീഷ്മയും കൂട്ട് പ്രതികളും സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ ഈ ആവശ്യം കോടതി തള്ളി.ജസ്റ്റിസ് ദിബാഗ് ദത്തയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.നെയ്യാറ്റികരയിൽ നിന്നും നാഗർ കോവിലിലെക്ക് മാറ്റണം എന്നായിരുന്നു ഹർജിയിൽ ഗ്രീഷ്മ ആവശ്യപ്പെട്ടത്.കുറ്റകൃത്യം നടന്ന സ്ഥലം തമിഴ് നാട്ടിൽ ആണെന്നാണ് പോലീസ് പറയുന്നത് എന്നും അതിനാൽ വിചാരണ മാറ്റണം എന്നും ആയിരുന്നു ഗ്രീഷ്മയുടെ വാദം.കുറ്റപത്രം സ്വീകരിച്ചതിന് എതിരെ വിചാരണ കോടതി വീണ്ടും സമീപിക്കാൻ ഹൈക്കോടതി പ്രതികളോട് പറഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ ട്രാൻസഫർ ഹർജിയിൽ ഇടപെടുന്നത് ശെരിയല്ല എന്ന് സുപ്രീം കോടതി പറഞ്ഞു.ഗ്രീഷ്മ ഉൾപ്പെടെ ഉള്ള പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ആയ ശ്രീറാം സതീഷ് എന്നിവരാണ് ഹാജരായത്.എവിടെയാണോ സംഭവം നടന്നത് ആ സ്ഥലത്തിന്റെ പരിധിയിൽ ഉള്ള കോടതിയാണ് കേസ് പരിഗണിക്കുക എന്ന ക്രിമിനൽ നടപടി ചട്ടത്തിൽ ഉള്ള 177 മതേ വകുപ്പിൽ പറഞ്ഞിട്ടുണ്ട്.
ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാൻ ആകില്ല എന്നും ഗ്രീഷ്മയുടെ അഭിഭാക്ഷകർ ചൂണ്ടി കാട്ടി.കന്യാകുമാരി ജില്ലയിലെ പൂബാലതാണ് പ്രതികളുടെ വീട്.കേസിലെ നടപടി കേരളത്തിൽ നടക്കുന്നത് പ്രതിക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസം ആകുമെന്നും അഭിഭാക്ഷകർ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment