പ്രശസ്ത സീരിയല്‍ നടന് ഷിജുവിന്റെ അതിസുന്ദരിയായ മകളെ കണ്ടോ
മലയാളത്തിൽ നല്ല വേഷങ്ങളൊന്നും ലഭിച്ചിട്ടില്ല, തെലുങ്കിലാണ് നല്ല സിനിമകളുടെ ഭാഗാമാകാൻ കഴിഞ്ഞതെന്ന് ഷിജു,രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ സീരിയല്‍ ലോകത്തുള്ള താരമാണ് നടൻ ഷിജു അബ്ദുൾ റഷീദ്, തെലുങ്ക് സിനിമാലോകത്ത് ദേവി ഷിജു എന്നാണദ്ദേഹം അറിയപ്പെടുന്നത്. മഴവിൽക്കൂടാരം എന്ന സിനിമയിലൂടെ അരങ്ങേറിയ അദ്ദേഹം ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി നൂറോളം സിനിമകളടെ ഭാഗമായിട്ടുണ്ട് ഷിജു. അതോടൊപ്പം സ്വന്തം, എന്റെ മാനസപുത്രി, മന്ദാരം, താലോലം, ഓട്ടോഗ്രാഫ്, ജാഗ്രത തുടങ്ങി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം നീയും ഞാനും എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്. സിനിമാ സീരിയൽ ലോകത്തെ തന്റെ വിശേഷങ്ങള്‍ ഷിജു പങ്കുവെച്ചിരിക്കുകയാണ്.മലയാളത്തിനേക്കാൾ തെലുങ്കിൽ നല്ല എക്സ്പോഷർ ലഭിച്ചയാളാണ് ഞാൻ. മലയാളത്തിൽ ദോസ്തിലെ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെട്ടു. അതിൽ കാമുകി എന്നെയടിച്ചുകൊണ്ടുപോയി കല്യാണം കഴിക്കുകയാണ് ചെയ്യുന്നത്. കല്യാണമം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കാമുകി പറയുന്നുണ്ടല്ലോ, അവരുടെ വൺസൈഡ് ലൗ ആയിരുന്നു. പലരും അത് തെറ്റിദ്ധരിച്ചതാണ് പ്രശ്നം. തെലുങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിൽ അധികം എന്നെയാരും യൂസ് ചെയ്തിട്ടില്ല. വലിയ ക്യാരക്ടര്‍ ഒന്നും ലഭിച്ചിട്ടില്ല, ബിഹൈൻഡ് വുഡ്സ് എയ്സിന് നൽകിയ അഭിമുഖത്തിൽ ഷിജു പറഞ്ഞിരിക്കുകയാണ്.രവിശ്രീ.തെലുങ്കിൽ എന്റെ രണ്ട് സിനിമ ഒരു വര്‍ഷത്തിന് മേൽ ഓടിയിട്ടുണ്ട്. 15 സിനിമകള്‍ 100 ദിവസം ഓടിയിട്ടുണ്ട്. 29 വര്‍ഷമായി ഞാൻ ഇൻഡസ്ട്രിയിലുണ്ട്. ആക്ഷൻ കട്ടിനിടയിൽ ആണ് ഞാൻ വളരെ സന്തോഷം കണ്ടെത്തുന്നത്. ഒരു ഗ്യാപ്പിൽ ഞാൻ സീരിയൽ മടുത്തിട്ട് നിർത്തിയതാണ്. അഭിനയം എന്റെ പാഷനാണ്, അത് ജോലിയായി കണ്ടാൽ വെറുത്തുപോകും. ഇപ്പോള്‍ വ്യത്യസ്തതയുള്ള കണ്ടന്റ് കണ്ടിട്ടാണ് നീയും ഞാനും ഞാൻ കമ്മിറ്റ് ചെയ്തത്. രവിവർമ്മൻ എന്ന വേഷത്തിലേക്ക് എത്തിയത് അങ്ങനെയാണ്, ഷിജുവിന്റെ വാക്കുകള്‍.
അഭിനയത്തിൽ മമ്മൂക്കയും ലാലേട്ടനും എന്നെ വളരെ സ്വാധീനിച്ചവരാണ്. ഉയരക്കൂടുതൽ മൂലം ആദ്യ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടയാളാണ് ഞാൻ. ഒരു ദിവസം 12 സിനിമ കമ്മിറ്റ് ചെയ്തിട്ടുള്ളയാളുമാണ് ഞാൻ. പക്ഷേ ചില പ്രശ്നങ്ങള്‍ മൂലം ആ 12 സിനിമകളും മുടങ്ങി. തമിഴിൽ വിജയിക്കൊപ്പം ഒരു വേഷം ചെയ്യേണ്ടതായിരുന്നു. സെൽവ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. വിജയ് മൂന്നോ നാലോ സിനിമകൾ ഹിറ്റായി നിൽക്കുന്ന സമയമാണ്. എന്നെ കാണാനായി വിളിപ്പിച്ചു, ഞാൻ ചെന്നു, എന്നെ അദ്ദേഹം അടിമുടിയൊന്ന് നോക്കി. എന്റെയൊപ്പം സിനിമ ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഫിഗര്‍ മൂലമായിരിക്കാം. പക്ഷേ ഇന്നത്തെ വിജയ് അതൊന്നും നോക്കില്ലെന്ന് തോന്നുന്നു, ഷിജു പറയുകയാണ്.
തെലുങ്ക് സിനിമയും മലയാളം സീരിയലുകളും.മലയാളത്തേക്കാൾ തെലുങ്ക് പ്രേക്ഷകരെയാണ് ഇഷ്ടം. ഇവിടെ ആരും ഒരു സ്റ്റാർ ഉയര്‍ന്നുവന്നാൽ അവര്‍ ആ സ്ഥാനത്തെത്താൻ എടുത്ത കഷ്ടപ്പാട് ചിന്തിക്കില്ല. നമ്മള് മലയാളികളുടെ പ്രശ്നമാണത്. പക്ഷേ തെലുങ്കിൽ അങ്ങനെയല്ല. നമ്മളായിരിക്കുന്ന സ്ഥാനം അത് ഞങ്ങൾക്ക് എത്താനായില്ലല്ലോ എന്ന് കണ്ട് അവര്‍ ബഹുമാനിക്കും. അവരുടെ സ്നേഹം വലുതാണ്. തെലുങ്കിൽ വിജയ് ദേവരക്കൊണ്ടയുടെയും എൻടിആറിന്റേയും അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരക്കൊണ്ട വളരെ ജെന്യുവിൻ വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. സിനിമകൾ കൂടുതലും തെലുങ്കിലാണ് ചെയ്തതെങ്കിലും മലയാളത്തിൽ സീരിയൽ ലോകത്ത് എനിക്കൊരിടമുണ്ട്, അതിനാൽ ഇവിടെ സീരിയലുകൾ ചെയ്യാനിഷ്ടമാണ്, ഷിജു പറഞ്ഞിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment