നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും തൂക്കിയെടുത്ത് പുറത്തിട്ടു

കളി കാര്യമായി കോക്‌പിറ്റിൽ കയറാൻ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു
‌ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാ​ഗമായാണ് ഷൈൻ‌ ടോം ചാക്കോയും അണിയറ പ്രവർത്തകരും ദുബായിലെത്തിയത്. പ്രമോഷൻ ഇവൻ്റിനു ശേഷം തിരിച്ചു വരുന്നതിനായി വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ ടോം കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. താരത്തിൻ്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ തുടർന്ന് അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു.ദുബായി വിമാനത്താവളത്തിലാണ് സംഭവം.കോക്‌പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി.ഭാരത് സർക്കസ് എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് താരം ദുബായിലെത്തിയത്.ഫോണെടുത്ത് എറിയൽ, മാധ്യമ പ്രവർത്തകരെ കാണുമ്പോഴുള്ള ഓട്ടം തുടങ്ങിയ കലാപരിപാടികൾക്കു ശേഷം ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ പ്രകടനം! ദുബായിൽ നിന്നും കേരളത്തിലേക്കുള്ള വിമാനത്തിൻ്റെ കോക്‌പിറ്റിൽ കയറാനുള്ള ശ്രമം! ഇത്തവണ കളി കാര്യമായി, എയർലൈൻസ് അധികൃതർ താരത്തെ ഉടൻ വിമാനത്തിൽ നിന്നും പുറത്താക്കി.മലയാള ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് എയർലൈൻസ് അധികൃതരുടെ നടപടിയുണ്ടായത്. ദുബായ് വിമാനത്താവളത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. തിയറ്ററിലെത്തിയ ഭാരത് സർക്കസ് എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ഷൈൻ‌ ടോം ചാക്കോയും സംഘവും ദുബായിലെത്തിയത്. പ്രമോഷൻ ഇവൻ്റിനു ശേഷം തിരിച്ചു വരുന്നതിനായി ഉച്ചയ്ക്ക് 1.30 നുള്ള വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. താരത്തിൻ്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ തുടർന്ന് അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് ഇമിഗ്രെഷനിൽ എത്തിച്ച ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനുള്ള നടപടികളാരംഭിച്ചതയും റിപ്പോർട്ടുണ്ട്.

വിമാനത്തിൻ്റെ കോക്പിറ്റ് മേഖലയിലേക്ക് യാത്രക്കാർ അതിക്രമിച്ച് കയറുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പൈലറ്റും കോ പൈലറ്റും ചേർന്നു വിമാനത്തിൻ്റെ സഞ്ചാരം നിയന്ത്രിക്കുന്ന ഇടമാണ് കോക്പിറ്റ്. ഇവിടെ അനുമതിയില്ലാതെ മറ്റാർക്കും പ്രവേശിക്കാനാവില്ല. ദുബായിൽ നിയമങ്ങൾ കർശനമായതിനാൽ നടപടികളെന്താകുമെന്നുള്ള ആകാംഷയിലാണ് ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും. മുമ്പ് ലഹരി ഉപയോഗിച്ച കേസിൽ ജയിലിലായിട്ടുള്ളതാണ് ഷൈൻ ടോം ചാക്കോ. വിമാനത്തിലെ സംഭവ സമയത്ത് ലഹരി ഉപയോഗിച്ചുണ്ടായിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞാൽ‌ നടപടി കർശനമാകും. മുമ്പും ദുബായി വിമാനത്താവളത്തിൽ ഷൈൻ ടോം ചാക്കോ പ്രശ്നത്തിൽപ്പെട്ടിരുന്നു. അന്ന് വിമാനത്തിനു പുറത്ത് എയർ ഇന്ത്യ ജീവിനക്കാരുമായിട്ടായിരുന്നു പ്രശ്നമുണ്ടായത്.ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഇടവേളയ്ക്കു ശേഷം ഒരുക്കിയ ചിത്രമാണ് ഭാരത സർക്കസ്. മികച്ച അഭിപ്രായം നടിയ ചിത്രത്തിൻ്റെ വിദേശത്തെ പ്രമോഷൻ്റെ ഭാഗമായാണ് സിനിമയുടെ പ്രവർത്തകർ ദുബായിലെത്തിയത്. സമീപകാലത്തായി വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ഷോൻ ടോം ചാക്കോ. പുതിയ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തുന്ന അഭിമുഖങ്ങളിലെ പെരുമാറ്റം താരത്തിനു വലിയ വിമശനം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വിമാനത്തിനുള്ളിലെ സംഭവവും.ഈ വർഷം മികച്ച കഥാപാത്രങ്ങളുമായി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ഷൈൻ ടോം ചാക്കോ. മമ്മൂട്ടി ചിത്രം ഭീഷ്മ പർവം, പന്ത്രണ്ട്, കൊച്ചാൾ, തല്ലുമാല, കുമാരി, പടവെട്ട് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം നടനെന്ന നിലയിൽ താരത്തിനു പ്രശംസ നേടിക്കൊടുത്തിരുന്നു. ജിന്ന്, വിചിത്രം, വെള്ളേപ്പം തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിൻ്റേതായി എത്തുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *