ഒടുക്കം 53-ാം വയസില് ശോഭന പുതിയ ജീവിതത്തിലേക്ക്..!! കൂട്ടുകാരിയുടെ ഏറ്റവും വലിയ വിശേഷം അറിയിച്ച് സുരേഷ് ഗോപി..!! സിനിമാ മേഖലയില് നിന്നും ആശംസാപ്രവാഹം..!!
ഒരു ഇടവേളയ്ക്കുശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള അവസാനവട്ട ചർച്ചയിലാണ് സംസ്ഥാനത്തെ പ്രബലരായ മൂന്ന് ദേശീയ പാർട്ടികളുടേയും നേതൃത്വം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ലെങ്കിലും എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ സ്ഥാനാർഥികളെ ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞു.ഇതോടെയാണ് അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർഥികളെ കുറിച്ചുള്ള ആകാംക്ഷ വർധിക്കുന്നത്. സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിലാണ്, ആഞ്ഞുപിടിച്ചാൽ വിജയിച്ചു കയറിവരാമെന്ന പ്രതീക്ഷ ബിജെപി നേതൃത്വം വെച്ചുപുലർത്തുന്നത്. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമാകുന്നത് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരുമാണ്. സിനിമാതാരം സുരേഷ് ഗോപി തൃശൂരിൽ സീറ്റ് ഉറപ്പിച്ചതോടെ തിരുവനന്തപുരത്ത് സർപ്രൈസ് സ്ഥാനാർഥി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ആകാംക്ഷ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതു കാരണമുള്ള കോൺഗ്രസ് തരംഗത്തിലും ബിജെപിക്ക് മൂന്ന് ലക്ഷത്തിനുമേൽ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതു തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു മാത്രമായിരുന്നു. ശശി തരൂർ എന്ന രാഷ്ട്രീയ അതികായനോട് ഏറ്റുമുട്ടാനുള്ള ഗ്ലാമർ പരിവേഷമില്ലാതിരുന്നിട്ടും 2014ൽ രാജഗോപാൽ നേടിയതിനേക്കാളും വോട്ട് ബിജെപിക്കുവേണ്ടി പിടിച്ചെടുക്കാൻ കുമ്മനം രാജശേഖരന് സാധിച്ചു. അതായത് ബിജെപി ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള മടി തിരുവനന്തപുരത്തുകാർക്ക് അത്രയധികമില്ലെന്ന് സാരം.
അതേസമയം തിരുവനന്തപുരത്തിന്റെ നിർണായക മേഖലയായ തീരദേശ മണ്ഡലങ്ങളിൽ നിന്നും താമര ചിഹ്നത്തിലേക്ക് വോട്ട് ആകർഷിക്കാൻ കഴിയാത്തതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. അതിനാൽ സ്വീകര്യതയുള്ള പൊതുസ്വതന്ത്ര സ്ഥാനാർഥിയെ അവതരിപ്പിച്ചാൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നും ഒരുപക്ഷേ വിജയവം കൂടെപ്പോരുമെന്നും ബിജെപി നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നടി ശോഭനയുടെ പേര് തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയായി ചർച്ച ചെയ്യപ്പെടുന്നത്.
എന്താണ് കാരണം?
2019ൽ നിന്നും ഇത്തിരികൂടി വ്യത്യസ്തമാണ് ഇത്തവണ തിരുവനന്തപുരത്തെ രാഷ്ട്രീയ കാലാവസ്ഥ. ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റുനിൽക്കുകയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ 2024ൽ കോൺഗ്രസിന് ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാമെന്നുള്ള വിശ്വാസം പൊതുവേ കുറവാണ്. ഗാസ വിഷയത്തിൽ ഹമാസിനെതിരായ നിലപാട് സ്വീകരിച്ചത് തിരിച്ചടിയാകുമോ എന്നും കണ്ടറിയണം.
ഇതിനുപുറമേ ഇടതു മുന്നണിയിൽ നിന്നും തിരുവനന്തപുരത്ത് സ്ഥാനാർഥിയാകുന്നത് കരുത്തനായ പന്ന്യൻ രവീന്ദ്രനാണ്. ഏറ്റവുമൊടുവിൽ ഇടതു മുന്നണി തിരുവനന്തപുരത്ത് വിജയിച്ചതും അദ്ദേഹത്തിലൂടെയായിരുന്നു. 2005ലെ ഉപതെരഞ്ഞെടുപ്പിലാണ് പന്ന്യൻ തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. അതുകൊണ്ട് കോൺഗ്രസിന്റെ ശശി തരൂരും സിപിഐയുടെ പന്ന്യൻ രവീന്ദ്രനും ഏറ്റുമുട്ടുമ്പോൾ ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് വിഭജിച്ചുപോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അതായത് സംസ്ഥാനത്തെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മുഖമായ കുമ്മനം രാജശേഖരന് മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ ലഭിക്കാമെങ്കിൽ, തിരുവനന്തപുരത്ത് വേരുകളുള്ളതും സമുദായ സമവാക്യങ്ങൾക്ക് ഇണങ്ങുന്നതും സർവോപരി രാഷ്ട്രീയ അയത്തമില്ലാത്തതുമായ ശോഭനയെ പോലെയുള്ള ഒരു പൊതു സ്വതന്ത്ര സ്ഥാനാർഥിയെ അവതരിപ്പിച്ചാൽ ഒരു ഭാഗം നിഷ്പക്ഷ വോട്ടുകൾ കൂടി സമാഹരിക്കാമെന്നും ഇതിലൂടെ ജയം നേടിയെടുക്കാൻ സാധിച്ചേക്കാം എന്നുമാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
@All rights reserved Typical Malayali.
Leave a Comment