നടി ലെന വീണ്ടും വിവാഹിതയായി.. വരനെ മനസിലായോ.. പിന്നാലെ വന്‍ സൗഭാഗ്യവും.

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനുമൊന്നും ലെന ഒരിക്കലും മടിച്ചു നില്‍ക്കാറില്ല എന്നത് തന്നെ ആയിരുന്നു ലെനയുടെ പ്രത്യേകത. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു വാർത്ത ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ലെന ഇപ്പോൾ. താൻ വിവാഹിത ആയിരിക്കുന്നു എന്ന സന്തോഷമാണ് ലെന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

“ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു” എന്നാണ് പ്രശാന്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾക്കൊപ്പം ലെന കുറിച്ചത്.

രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് പേരുടെ സംഘത്തെ പ്രധാനമന്ത്രി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഉള്ള മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഉൾപ്പെടെ നാല് പേരെയാണ് പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ അഭിമാന നിമിഷമായി കാണുന്ന ഈ മുഹൂർത്തത്തിൽ തന്നെ ലെനയും പ്രശാന്തുമായി തന്റെ വിവാഹം നടന്നു എന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

ലെനയുടെ ആദ്യ വിവാഹം സുഹൃത്ത് കൂടിയായ അഭിലാഷും ഒന്നിച്ച് 2004 ൽ ആയിരുന്നു നടന്നത്. ഇത് പിന്നീട് 2013 ൽ വിവാഹ മോചനത്തിൽ അവസാനിക്കുക ആയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലെനയും അഭിലാഷും പരിചയപ്പെടുന്നത്. പിന്നീട് ഈ പ്രണയം കല്യാണത്തിൽ കഴിച്ചത് 2004-ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷം ആയിരുന്നു. അഭിലാഷുമായി താൻ ഇപ്പോഴും സൗഹൃദത്തിൽ തന്നെ ആണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുണ്ടെന്നും ലെന മുൻപ് പറഞ്ഞിട്ടുണ്ട്. താൻ ഇനി ഒരു വിവാഹം കഴിക്കാൻ സാധ്യത ഇല്ല എന്ന് അഭിമുഖങ്ങളിൽ ലെന പറഞ്ഞിട്ടുണ്ടായിരുന്നു. ആ തീരുമാനം മാറ്റിയതിൽ സന്തോഷം എന്നാണ് ആരാധകർ ലെനയ്ക്ക് ആശംസകൾ അറിയിക്കുന്ന കൂട്ടത്തിൽ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *