മകളുടെ കാര്യത്തിൽ ഒടുവിൽ ശോഭന തീരുമാനമെടുത്തു ….

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം അന്യഭാഷ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് താരത്തിന് അന്യഭാഷകളിൽ നിന്നും ധാരാളം ഓഫറുകൾ വന്നിരുന്നു എങ്കിലും താരം മലയാളം സിനിമകളിൽ തന്നെ സിനിമകൾ ചെയ്യുവാൻ ആയിരുന്നു കൂടുതൽ താല്പര്യപ്പെട്ടിരുന്നത്. താരത്തിന് കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ ലഭിച്ചതും മലയാളം സിനിമയിൽ നിന്നാണ് എന്ന് വേണമെങ്കിൽ പറയാം.

അതേസമയം താരത്തിന് ഇപ്പോൾ 53 വയസ്സ് ആണ് പ്രായം. ഇതുവരെ താരം വിവാഹം ചെയ്തിട്ടില്ല. എന്നാൽ താരം ഒരു കുട്ടിയെ ദത്തെടുത്തിട്ടുണ്ട്. അനന്തനാരായണീ എന്നാണ് താരത്തിന്റെ കുട്ടിയുടെ പേര്. അതേസമയം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് താരം അഭിമുഖങ്ങളിൽ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്ന് അഭിമുഖം തുടങ്ങുന്നതിനു മുൻപ് തന്നെ താരം പറയാറുണ്ട്.

എന്നാൽ ഒരു അഭിമുഖത്തിൽ താരം തന്നെ തന്റെ മകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മകൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താനും പിഎച്ച്ഡി ചെയ്യുകയായിരുന്നു എന്നാണ് ശോഭന പറയുന്നത്. നിങ്ങളുടെ പഠനത്തെ പറ്റി എനിക്ക് കേൾക്കേണ്ട എന്നും എന്തിനാണ് അമ്മ നിങ്ങൾ പഠിക്കുന്നത് എന്നുമൊക്കെ മകൾ ചോദിക്കാറുണ്ട് എന്നാണ് ശോഭന പറയുന്നത്. എൻറെ കൂടെ എന്താണ് സമയം ചെലവഴിക്കാത്തത് എന്നും മകൾ ചോദിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

അതേസമയം ഒരുകാലത്ത് മലയാളം സിനിമയിൽ സജീവമായിരുന്ന താരത്തിന് പിന്നീട് വളരെ മികച്ച വേഷങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നത് കൊണ്ട് ആയിരിക്കണം ഒരുപക്ഷേ താരം ചെറിയ ഒരു ബ്രേക്ക് എടുത്തത്. ഇപ്പോൾ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് താരം. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *