പെടയ്ക്കണ മീന്‍ പിടിച്ച് ജയറാം..!! മുളകിട്ട് കറി വച്ച് പാര്‍വ്വതി..!! വയറു നിറയെ ചോറുണ്ട് മക്കളും..!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. തന്റെ വിശേഷങ്ങളുമായി ഇടയ്‌ക്കെല്ലാം താരം സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ കുറച്ച് മീനുകളെയും പിടിച്ചുള്ള വീഡിയോയാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്. കറിവെച്ചിട്ട് ഞാന്‍ അറിയിക്കാം എന്നും വീഡിയോയില്‍ ജയറാം വ്യക്തമാക്കുന്നു. ജയറാമിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികഴിഞ്ഞു. അതേസമയം ‘അബ്രഹാം ഓസ്‌ലര്‍’ എന്ന സിനിമയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ്. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം.

ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പോലീസ് കമ്മിഷണര്‍ ‘അബ്രഹാം ഓസ്ലറി’ലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് അവതരണം.അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്‍ജുന്‍ അശോക്, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *