മകൾക്കൊപ്പം വേദിയിൽ ചുവടുവെച്ച് ശോഭന: വീഡിയോ വൈറൽ

ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ശോഭനയുടെ മകൾ അനന്ത നാരായണിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യമാണ്. എന്നാൽ മാദ്ധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം മകളെ താരം അകറ്റി നിർത്തിയിരുന്നു.

നൃത്തത്തിനോട് നാരായണിയ്ക്കും താൽപ്പര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളിൽ നിന്നും ആരാധകർ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകൾ വയ്ക്കുന്നത്. ശോഭനയുടെ ഫാൻപേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

ശോഭനയേയും നാരായണിയേയും ഒന്നിച്ച് കാണാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയത്. ശോഭന ദത്തെടുത്ത കുട്ടിയാണ് അനന്ത നാരായണി. ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *