ഇടുക്കിക്കാരൻ ബാബുക്കുട്ടൻ! നീ അത്ഭുതമാണ്, ഒരു പ്രതിഭാസമാണ് ഞാൻ നിന്നെ വീർ ആവിർഭവ്‌ എന്ന് വിളിക്കും!

ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന മലയാളിയായ കുട്ടി താരമാണ് ആവിർഭവ്. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിലൂടെ മലയാളികളുടെ സ്വന്തം ബാബുക്കുട്ടൻ ആയതാണ് കക്ഷി.

ചേച്ചിക്ക് പാടാൻ പറഞ്ഞുകൊടുക്കുന്ന കുഞ്ഞു ആവിര്ഭവിന്റെ വീഡിയോ എത്രപേരാണ് കണ്ടതെന്ന് ചോദിച്ചാൽ കണക്കുണ്ടാകില്ല. അത്രയോളം ആളുകൾ ആഘോഷിക്കുന്ന വീഡിയോ ഒരുപാട് മലയാളി സെലിബ്രിറ്റികളും ആഘോഷമാക്കിയിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായതാണ് ആവിർഭാവ്. ഈ കുഞ്ഞുപ്രായത്തിൽ എങ്ങനെ ഇത്രയും വിസ്മയം തീർക്കുന്നു ഈ കുട്ടി എന്നാണ് ഓരോ ആളുകളും പ്രത്യേകിച്ചും ഷോയിലെ ജഡ്ജസ് പോലും പറഞ്ഞിട്ടുള്ളത്. എംജി ശ്രീകുമാർ പോലും ബാബുക്കുട്ടന്റെ വാക് ചാതുര്യത്തിന് മുൻപിൽ ഒരിക്കൽ പകച്ചുപോയിട്ടുണ്ട്.

ഗായകരിലെ ഷാരൂഖ് ഖാൻ എന്നാണ് ആവിര്ഭവിനെ ഹിന്ദി റിയാലിറ്റി ഷോയിലെ ജഡ്ജസ് പോലും വിശേഷിപ്പിക്കുന്നത്. ചിട്ടി ആയിഹേ എന്ന ഗാനത്തിലൂടെയാണ് ആരാധകരുടെയും ജഡ്ജസിന്റെയും പ്രശംസ നേടിയത്. ഇടുക്കി സ്വദേശിയാണ് ആവിർ. ഒരു ചേച്ചിയു ഉണ്ട് ഈ കുട്ടി താരത്തിന്. സന്ധ്യ സജിമോൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ ആണ് ആവിർഭവ്. ചേച്ചിയും റിയാലിറ്റി ഷോ താരമാണ്. ചേച്ചിയും അനുജനും ഒരുമിച്ചിരുന്നു പാട്ടുപഠിക്കുന്ന വീഡിയോയും ഏറെ വൈറലായിരുന്നു.

സൂപ്പർസ്റ്റാർ സിംഗർ 3 ൽ ആണ് ആവിർഭവ് തന്റെ ആലാപനശൈലികൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ നേടിയത്. ഇതിഹാസ സൂപ്പർസ്റ്റാറായ ‘രാജേഷ് ഖന്ന’ സിനിമകളിലെ നിത്യഹരിത ഗാനങ്ങൾ ആലപിച്ചുകൊണ്ട് രാജേഷ് ഖന്നയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന എപ്പിസോഡിൽ ആണ് ആവിർഭവ് തന്റെ കഴിവുകൊണ്ട് ജഡ്ജസിനെപോലും അമ്പരിപ്പിച്ചത്. പ്രതിഭാധനരായ യുവ മത്സരാർത്ഥികൾക്ക് മുൻപിൽ മലയാളി ആയ ആവിർഭവ് എത്തുമ്പോൾ അത് കേരളത്തിനും അഭിമ്നനിമിഷമാണ്, പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ മനോജ് മുൻതാഷിർ പങ്കെടുത്ത ഷോയുടെ ചില ക്ലിപ്പുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ഠിക്കുന്നത്.

ക്യൂട്ട്‌നസും ആലാപനമികവും കൊണ്ട് അന്യഭാഷാ ആരാധകരെയും ഈ കൊച്ചുമിടുക്കൻ സ്വന്തമാക്കി, രാജേഷ് ഖന്നയുടെ ‘കോരാ കഗാസ്’, ‘മേരാ സപ്‌നോ കി റാണി’ പാടിയാണ് നിറഞ്ഞ കൈയ്യടി ആവിർഭവ് നേടിയത് . ആവിര്ഭവിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത ആലാപനമികവിൽ വിസ്മയിച്ച സൂപ്പർ ജഡ്ജ് നേഹ കാക്കറും ഉദിത് നാരായണനും പ്രശംസകൾ കൊണ്ട് മൂടുകയായിരുന്നു .

ഞാൻ ഇവനെ ‘വീർ ആവിർഭവ്’ എന്ന് വിളിക്കും. അവൻ്റെ ഒരിക്കലും എവിടെയും പതറാത്ത മനോഭാവം കൊണ്ടാണ് എനിക്ക് അങ്ങനെ വിളിക്കാൻ തോന്നുന്നത് എന്നാണ് നേഹ പറഞ്ഞത് . എനിക്ക് അഭിമാനം തോനുന്നു എന്നും ആവിർഭവിനെ ചേർത്തുനിർത്തി നേഹ പറഞ്ഞു.

സൂപ്പർസ്റ്റാർ സിംഗർ 3, രാജ്യത്തുടനീളമുള്ള കഴിവുള്ള യുവ ഗായകരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ജനപ്രിയ ഇന്ത്യൻ മ്യൂസിക്കൽ റിയാലിറ്റി ഷോയാണ്. വിവിധ റൗണ്ടുകൾ ഉൾപ്പെട്ട റിയാലിറ്റി ഷോയിൽ തങ്ങളുടെ ബാബുക്കുട്ടൻ വിജയിച്ചുവരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത് .

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *