ഞങ്ങൾ ഒറ്റ ദിവസം കൊണ്ട് തല്ലി പിരിഞ്ഞ വരല്ല ! ആലോചിച്ച് തീരുമാനിച്ചതാണ് !! വിവാഹ മോചനത്തെക്കുറിച്ച് റിമിയുടെ മുൻ ഭർത്താവ് !
ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല’, എന്നായിരുന്നു റിമി അഭിപ്രായപ്പെട്ടത്.ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുന്ന റിമി ടോമി ഇപ്പോൾ മിനിസ്ക്രീനിലെ നിറ സാന്നിധ്യമാണ്. മേക്കോവർ ലുക്കുകളിലൂടെയും തൻ്റെ പുതിയ കവർ വേർഷൻ ഗാനങ്ങളിലൂടെയും റിമി ടോമി സോഷ്യൽ മീഡിയയിലും സജീവം ആണ്. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കുന്ന റിമിയുടെ തുറന്നുപറച്ചിലുകൾക്ക് ഏറെ കൈയ്യടി ലഭിക്കാറും ഉണ്ട്. തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും ആണ് റിമി മനസ്സ് തുറന്നിരിക്കുന്നത്. വിശദമായി വായിക്കാം.റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത് 2008 ലാണ്. തുടർന്ന് 2019ലാണ് ഇരുവരും സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ശേഷമാണു റോയ്‌സ് പുതിയ ജീവിതം ആരംഭിച്ചതും.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. പിന്നീട് താരം അഭിനയത്തിന്റെയും അവതരണത്തിന്റെയും മേഖലയിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ് റിമി.ഒരു സംഗീത പരിപാടി ആയത് കൊണ്ടാണ് താന്‍ സൂപ്പര്‍ തിരഞ്ഞെടുത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിൽ റിമി പറയുന്നത്. ‘എനിക്ക് സംശയമുള്ള കാര്യങ്ങള്‍ അതിലൂടെ കൂടി പഠിച്ചെടുക്കാൻ പറ്റും. കുറഞ്ഞ സമയം കൊണ്ട് ഷോ ജനപ്രീതി നേടിയതിനാല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി വെച്ചിരിക്കുകയാണ്. ജഡ്ജസായി എത്തുന്നവർ എല്ലാം ഒരേ രീതിയില്‍ ചിന്തിക്കുന്നവരും അതേ മനസ്ഥിതി ഉള്ളവരുമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഒത്തിരി പ്രചോദനം നല്‍കാറുണ്ട്’
ഇപ്പോള്‍ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ല’, എന്നാണ് റിമി പറയുന്നത്. മുൻപും ഇതേ അഭിപ്രായം തന്നെയാണ് റിമി ടോമി വിവാഹത്തെക്കുറിച്ചു പറഞ്ഞത്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നാണ് താരത്തിന്റെ അഭിപ്രായം.അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്; ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ.
@All rights reserved Typical Malayali.
Leave a Comment