ഈ അമ്മ കാണാൻ ആഗ്രഹിച്ച നിമിഷങ്ങൾ പക്ഷെ ഇന്ന് ആ മകൻ ആ അമ്മക്ക് വേണ്ടി നേടിയെടുത്തു
സിസ്റ്റർ ലിനി ഇന്നും മലയാളികളുടെ മനസിൽ ആ പേരും മുഖവും അതേപോലെതന്നെ തിളങ്ങി നിൽപ്പുണ്ട്.നിപ്പയ്ക്കെതിരായുള്ള പോരാട്ടത്തിൽ ലിനി വിട്ടുപിരിഞ്ഞിട്ട് നാലു വർഷത്തോളമായി എങ്കിലും, ഇന്നും ഏവരുടേയും ഉള്ളിൽ മാലാഖയായി ലിനി നിറഞ്ഞുനിൽക്കുന്നു. ആതുരസേവനരംഗത്ത് മറക്കാനാവാത്ത സേവനമായിരുന്നു സിസ്റ്റർ ലിനിയുടേത്.നിപ്പ എന്ന മാരക രോഗത്തിനെതിരെ ധീരമായി പോരാടിയ ശേഷമാണ് നമ്മെ വിട്ട് ലിനി പോയത്.നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ ആണ് വൈറസ് ലിനിയെ പിടികൂടിയത്.ആതുര സേവനത്തിൻ്റെ മാതൃകയായി മാറിയ ലിനി സിസ്റ്റർ അവസാനമായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും അതിലെ വരികളും ഒക്കെ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിലാണ് ലിനി നിപ്പയ്ക്ക് കീഴടങ്ങിയത്.2018 മെയ് 19 നായിരുന്നു ഭർത്താവ് സജീഷിനെയും മക്കളെയും തനിച്ചാക്കി ലിനി വിടപറഞ്ഞത്.മക്കളുടെ വിശേഷങ്ങൾ എല്ലാം തന്നെ സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ലിനി സിസ്റ്ററിൻ്റെ മകൻ്റെ ജീവിതത്തിലെ പുതിയ അംഗീകാരമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സിസ്റ്റർ ലിനിയുടെയും സജീഷിൻ്റെയും മകൻ റിതുൽ കരാട്ടയിൽ യെലോ ബെൽറ്റ് നേടി എന്ന സന്തോഷവാർത്തയാണ് സജീഷ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. യെലോ ബെൽറ്റ് നേടിയ നിൽക്കുന്ന റിതുലിൻ്റെ ചിത്രവും, ഒപ്പം മകൻ നേടിയ സർട്ടിഫിക്കറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.നിരവധി ആളുകളാണ് റിതുലിന് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്. ഇനിയും നിരവധി നേട്ടങ്ങളും വിജയങ്ങളും ആയി ജീവിതത്തിൽ മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേർന്ന് നിരവധി ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.ഈ അടുത്തായിരുന്നു സിസ്റ്റർ ലിനിയുടെ ഭർത്താവായ സജീഷിൻ്റെ രണ്ടാം വിവാഹം നടന്നത്. മക്കൾക്ക് അമ്മയായി ഒരാളെ കൂടി കൂട്ടിയിരിക്കുകയായിരുന്നു സജീഷ്. എന്നും അവരുടെ ജീവിതത്തിൽ നന്മകൾ മാത്രം സംഭവിക്കട്ടെ എന്നാണ് അന്ന് പ്രേക്ഷകർ എല്ലാം ആശംസകൾ അറിയിച്ചത്. മക്കളുടെ സന്തോഷം എപ്പോഴും തൻ്റെ സോഷ്യൽ മീഡിയയിലൂടെ സജീഷ് പങ്കുവയ്ക്കാറുണ്ട്. അമ്മ ഇല്ല എന്ന കുറവ് അറിയിക്കാതെയാണ് സജീഷിൻ്റെ രണ്ടാംഭാര്യ മക്കളെ നോക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment