പിഞ്ചോമനയുടെ മുഖത്തേക്ക് നോക്കി സന്തോഷകണ്ണീർ പൊഴിച്ച് സിയയും സഹദും

പ്രാർത്ഥനകൾ സഫലമായി, കാത്തിരിപ്പ് സമ്പൂർണമായി. ട്രാൻസ് ദമ്പതികളായ സിയയ്ക്കും, സഹദിനും ഇന്നലെ ഒരു കുഞ്ഞു പിറന്നിരുന്നു.സന്തോഷ വാർത്ത സിയ മാധ്യമങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. ജീവിത പ്രതിസന്ധികളെയും വെല്ലുവിളികളെയും മുൻവിധികളെയും അതിജീവിച്ച് തങ്ങളൊരു കണ്മണിക്കായി കാത്തിരിയ്ക്കുന്നുവെന്ന സന്തോഷവാർത്ത ആദ്യം തങ്ങളുടെ സോഷ്യൽ മീഡിയ പോജിലൂടെ സിയയും സഹദും എല്ലാവരെയും അറിയിച്ചു.ആ സന്തോഷം ഏവരും നെഞ്ചിലേറ്റുകയും, ഇരുവരെയും പ്രാർഥനകളിൽ ഓർക്കുകയും ചെയ്തു.സഹദിൻ്റെ നിറവയറിൽ തലോടി സ്നേഹത്തോടെ നിൽക്കുന്ന സിയയുടെ ചിത്രത്തിൽ നിന്നാണ് ഹൃദയം നിറയ്ക്കുന്ന കാത്തിരിപ്പിൻ്റെ കഥ എല്ലാ മാധ്യമങ്ങളും മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തി നൽകിയത്. ഒടുവിൽ ഞങ്ങളുടെ കണ്മണിയെത്തി. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാർത്ഥനയോടെ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി.സന്തോഷത്തിൻ്റെ പരകോടിയിൽ സിയയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷേ സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് പോലും അറിയില്ല. മനസ് നിറയെ ഞങ്ങളുടെ കൺമണിയുടെ മുഖമാണ്.

പഞ്ഞിക്കെട്ടുപോലെ മുഖമുള്ള ഒരു ചക്കരമുത്ത്. ബുധനാഴ്ച രാവിലെ 9: 37 നായിരുന്നു കുഞ്ഞിൻ്റെ ജനനം. കുഞ്ഞിന് 2. 92 കിലോഗ്രാം ഭാരം ആണ് ഉണ്ടായിരുന്നത്. കുഞ്ഞിൻ്റെ ചില കാര്യങ്ങൾക്കായി ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അതിനിടയിൽ സഹദിൻ്റെ അടുത്ത് പോകണം. സഹദും ഏറെ സന്തോഷത്തിലാണ്. സിയയും സഹദും ഉടലുകൾ കൊണ്ട് പ്രണയത്തെ നിർവചിക്കുന്ന പ്രളയ നദിയിൽ കാലത്തിന് കുറുകെ നീന്തിക്കയറി ഒന്നായവരാണ്. അവൻ അവളായും അവൾ അവനായും മാറിയ മാറ്റങ്ങളുടെ ഈ ലോകത്ത് ജീവിതം കരുപ്പിടിപ്പിച്ചവർ, സഹദിൻ്റെ ഉദരത്തിൽ നിന്നും പിറവി കൊണ്ട ജീവൻ വലിയ മാറ്റങ്ങളുടെ നാന്ദി കുറിക്കലാകും എന്ന് ഉറപ്പാണ്. ഇന്ത്യയിലെ തന്നെ ചരിത്ര നേട്ടമാണ് ഇതോടെ ഇരുവർക്കും സ്വന്തമാക്കിയിരിക്കുന്നത്.കൺമണിക്കായുള്ള കാത്തിരിപ്പിനിടെ സിയ മാധ്യമങ്ങളോട് പങ്കുവെച്ച വാക്കുകളായിരുന്നു ഇത്. അവരുടെ മനസിൻ്റെ നേർ ചിത്രമായിരുന്നിതെല്ലാം. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിൻ്റെ നാളുകളും, ആ യാത്രയും ഒട്ടും എളുപ്പമായിരുന്നില്ല എന്ന് സിയ ഓർക്കുന്നു. അതേ സമയം ഇരുവരുടെയും കുഞ്ഞിൻ്റെ ചിത്രം സിയ തന്നെ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും. അനുഗ്രഹിക്കപ്പെട്ട കുഞ്ഞായി ആ കുഞ്ഞ് വളരട്ടെയെന്നാണ് നിരവധി പേർ ആശംസിച്ചിക്കുന്നത്. തെരഞ്ഞെടുത്തിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *