യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്ന് വന്ന ഭാഗ്യമാണ്…‘വാവ കരഞ്ഞാൽ ടെൻഷൻ അവനാണ്’: പലരും പറഞ്ഞു മാറ്റിനിർത്താൻ, പക്ഷേ… വളർത്തുനായയെക്കുറിച്ച് സ്നേഹ

മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാർ. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സ്നേഹ തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. നടനായ ശ്രീ കുമാറുമായുള്ള വിവാഹത്തിന് ശേഷമാണു സ്നേഹ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച മറിമായം എന്ന സീരിയലിന്റെ സെറ്റിൽ വെച്ച് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഇപ്പോഴിവർക്ക് കേദാർ എന്നൊരു കുഞ്ഞുണ്ട്. പ്രെഗ്നന്റ് ആയതിനു ശേഷം തന്റെ എല്ലാ വിശേഷങ്ങളും സ്നേഹയും ശ്രീകുമാറും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിുന്നു. പൂർണ്ണ ഗർഭിണിയിരിക്കെ ഇരുവരും ചേർന്ന് അഭിനയിച്ച കവർ ആൽബവും വൻ ഹിറ്റായിരുന്നു. കൂടാതെ കുഞ്ഞു ജനിച്ച ശേഷമുള്ള ഓരോ ചടങ്ങുകളും അവർ ആരാധകർക്കായി പങ്ക് വെച്ച് കൊണ്ടേ ഇരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *