പാതിരാത്രി ന്യൂ ഇയർ ആഘോഷിച്ച് മീനാക്ഷി വെളുത്ത ചുരിദാറിൽ അതീവ സുന്ദരിയായി അമ്മയെപ്പോലെ

കൊള്ളാം ചേലായിട്ടുണ്ട് സമാധാനത്തിന്റെ പാതയിൽ മീനാക്ഷി.സമാധാനത്തിന്റെ പാതയിൽ മീനാക്ഷി നമിതയ്‌ക്കൊപ്പം പുതുവർഷത്തെ വരവേൽക്കാൻ താര പുത്രി. എംബിബിഎസ്‌ കഴിയാറായിട്ടുണ്ട് ഇപ്പോൾ മീനാക്ഷി. എംബിബിഎസ് പഠിച്ച് കൊണ്ടിരിക്കുന്ന മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് ദിലീപിന്റെ അനുജൻ അനൂപ് പറഞ്ഞിരുന്നു.താര പുത്രിയാണ് മീനാക്ഷി. കക്ഷി അപൂർവങ്ങളിൽ അപ്പൂർവ്വമായിട്ടേ സോഷ്യൽ മീഡിയയിൽ എത്താറുള്ളൂ. എങ്കിലും പ്രേക്ഷകർക്ക് മീനൂട്ടിയോടുള്ള സ്നേഹം ഇവരുടെ ഏതെങ്കിലും ഒരു ഫോട്ടോ പുറത്തുവരുമ്പോൾ അറിയാൻ കഴിയും. ഓണത്തിനും വിഷുവിനും അങ്ങനെ എന്തെങ്കിലും ഒരു ആഘോഷത്തിനും മറ്റുമാണ് കുടുംബത്തിന്റെ ഒപ്പം അല്ലെങ്കിൽ സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി മീനാക്ഷിയോ ദിലീപോ ഒക്കെ പങ്കിട്ടെത്തുക. അത്തരത്തിൽ ഒരു സന്തോഷ കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.നടി നമിതയ്‌ക്കൊപ്പം പുതുവത്സരത്തിന്റെ തലേദിവസം മീനാക്ഷി അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൂവെള്ള സൽവാറിൽ അതി സുന്ദരി ആയെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ അതിവേഗമാണ് ആരാധകർ ഏറ്റെടുത്തത്. വളർന്നു വരും തോറും മഞ്ജുവിനെ കോപ്പി ചെയ്ത പോലെയുണ്ട് കാണാൻ എന്നാണ് ആരാധകർ പറയുന്നത്. സമാധാനത്തിന്റെ പാതയിൽ വെള്ളനിറത്തിൽ സുന്ദരിയായിട്ടുണ്ട് എന്ന് ആരാധകർ പറയുമ്പോൾ കൊള്ളാം ചേലായിട്ടുണ്ട് എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് നമിത നൽകിയ കമന്റ്.

ഒരു രണ്ടുവർഷം മുൻപേയാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. ആയിഷ നാദിര്‍ഷയുടെ വിവാഹം ഇവരെല്ലാം വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഈ ചിത്രങ്ങളിലൂടെയാണ് മീനാക്ഷി ഇൻസ്റ്റയിൽ കൂടുതൽ ആക്ടീവായതും.
ആകെ മുപ്പത്തിരണ്ടുപോസ്റ്റുകൾ ആണ് മീനാക്ഷി പങ്കിട്ടിരിക്കുന്നത് എങ്കിലും അതിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടതാണ്. കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾക്കൊപ്പം തന്നെ തന്റെ കുഞ്ഞനുജത്തിയുടെ ചിത്രങ്ങൾക്കാണ് മീനാക്ഷി കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് മീനാക്ഷിയുടെ dp. അതിനെചുറ്റിപറ്റിയുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *