വലിയ കാശ് മുടക്കി ആഘോഷിക്കുന്ന പിറന്നാൾ ആഘോഷത്തിനു മുന്നിൽ ഒരുപാട് ഉയരത്തിൽ ഈ ആഘോഷം
ചില വീഡിയോകൾ നമ്മുടെ കണ്ണും മനസും ഹൃദയവും ഒരു പോലെ നിറയ്ക്കും. അങ്ങനെ ഒരു പ്രത്യേകതയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വലിയ പിറന്നാൾ ആഘോഷങ്ങൾ പലതും കണ്ട് നമ്മുടെ മനസ്സിൽ നിന്നും പലപ്പോഴും മാഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഈ പിറന്നാളാഘോഷം കണ്ട് നിങ്ങളുടെ മനസ്സിൽ നിന്നും ഈ കാഴ്ചകൾ ഒന്നും തന്നെ മായില്ല എന്ന് ഉറപ്പാണ്. കാരണം മറ്റൊന്നുമല്ല . ഈ പിറന്നാളാഘോഷത്തിന് നന്മയുണ്ട്. നന്മയുടെ രുചിയുണ്ട്, സന്തോഷമുണ്ട്. കണ്ണുകളും മനസ്സുകളും നിറയ്ക്കുന്ന ആനന്ദമുണ്ട്.ഓൾഡേജ് ഹോമിൽ ആരോരുമില്ലാതെ കഴിയുന്ന ഈ പാവങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖയെ പോലെ ഈ കുഞ്ഞുവാവ പിറന്നാൾ ആഘോഷിക്കാൻ എത്തുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറക്കുന്നത്.ഈ മാതാപിതാക്കളെ വാനോളം പുകഴ്ത്തുകയാണ് കാണുന്നവരെല്ലാം.കാരണം മറ്റൊന്നുമല്ല. ആ പാവങ്ങൾ ആരോരുമില്ലാതെ തങ്ങളുടെ എല്ലാ സന്തോഷങ്ങളെല്ലാം ഇട്ടെറിഞ്ഞ് ഈ ഓൾഡേയ്ജ് ഹോമിൽ ജീവിക്കുമ്പോൾ ഇടയ്ക്ക് ഇത്തരത്തിലൊരു സന്തോഷം അവരുടെ ജീവിതത്തിൽ പകരാൻ ആയത് ഈ മാതാപിതാക്കളുടെ വലിയ പുണ്യമായി തന്നെ എല്ലാവരും കരുതുന്നു.
ഈ കുഞ്ഞോമന അവർക്കൊപ്പം നടക്കുന്നതും, അവരുടെ കൂടെ നടക്കുന്നതുമെല്ലാം വീഡിയോയിൽ കാണുമ്പോൾ ഇവരുടെ ഹൃദയവും മനസും ഒരു പോലെ നിറയുന്നു. നിരവധി സെലിബ്രെറ്റികൾ പോലും തങ്ങളുടെ മക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പിറന്നാൾ ആഘോഷത്തിൻ്റെ. എന്നാൽ ഇതൊന്നും അധികനാൾ ആരുടെയും മനസിൽ നിറഞ്ഞു നിൽക്കാറില്ല. അല്ലെങ്കിൽ നമ്മൾക്ക് ഒരു തവണ കൂടി കാണാൻ തോന്നാറില്ല. വലിയ കാശ് മുടക്കി നടത്തുന്ന ഇത്തരം ആഘോഷങ്ങളേക്കാൾ വലിയ വിലയേറിയതാണ് ഇത്തരത്തിൽ വളരെ ലളിതമായി നടത്തിയ, പക്ഷേ സ്നേഹം കൊണ്ട് ചാലിച്ച ഈ വീഡിയോ.
@All rights reserved Typical Malayali.
Leave a Comment