സുജാതയുടെ സ്വന്തം സൂഫി’.. നടന്‍ ദേവ് മോഹനെ മലപ്പുറംകാരി റെജീന സ്വന്തമാക്കിയ കഥ

10 വർഷത്തെ പ്രണയമായിരുന്നു! കോളേജിൽ പുള്ളിക്കാരി എന്നെ കണ്ടിട്ടില്ല;പ്രണയകഥ പറഞ്ഞ് ദേവ് മോഹൻ!
നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും എന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായിരുന്നു.സൂഫി എന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടു വർഷത്തോളം ദേവ് മാറ്റിവെക്കുകയും സൂഫിയാകുവാനുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. പുതിയ ചിത്രമായ ശാകുന്തളത്തിനു വേണ്ടിയും രണ്ടുവർഷത്തോളം നീണ്ട തയ്യാറെടുപ്പ് ദേവ് മോഹൻ നടത്തിയിരുന്നു.
പത്തുവർഷത്തെ പ്രണയമായിരുന്നു.കോളേജിൽ വച്ച് ഒരിക്കലും പുള്ളിക്കാരി എന്നെ കണ്ടിട്ടില്ല
പ്രണയകഥ പറഞ്ഞു ദേവ് മോഹൻ.സൂഫിയും സുജാതയും എന്ന സിനിമയിലെ സൂഫി എന്ന കഥാപാത്രമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ദേവ് മോഹൻ. തൃശൂർ സ്വദേശിയായ ദേവ് മോഹൻ ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു വരുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്.സമാന്ത നായികയാകുന്ന ശാകുന്തളം ആണ് ദേവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളത്തിൽ ദുഷ്യന്ത് മഹാരാജാവായിട്ടാണ് ദേവ് വേഷമിടുന്നത്.ശാകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് ദേവ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദേവിന്റെ പ്രണയവും വിവാഹവും ആരാധകരും ആഘോഷമാക്കിയിരുന്നു.

“പത്തു വർഷത്തെ പ്രണയമായിരുന്നു. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു. പക്ഷെ സീനിയർ ആയിരുന്ന എന്നെ പുള്ളിക്കാരി കണ്ടിട്ടില്ല.അതാണ് ഏറ്റവും വലിയ കോമഡി. പുള്ളിക്കാരി ഫസ്റ്റ് ഇയർ ജോയിൻ ചെയ്യുമ്പോൾ ഞാൻ സെക്കന്റ് ഇയർ ആയിരുന്നു. രണ്ടു വര്ഷം സെയിം കോളേജിൽ സെയിം ബിൽഡിങ്ങിൽ അപ്പുറത്തെയും ഇപ്പുറത്തെയും ക്ലാസ്സുകളിൽ ഞങ്ങൾ ഉണ്ടായിരുന്നു. പക്ഷെ എന്നെ കണ്ടിട്ടില്ല. കോളേജ് കഴിഞ്ഞിട്ടാണ് ഞങ്ങൾ സുഹൃത്തുക്കളാവുന്നതും പിന്നീട് സംസാരിക്കുന്നതും പ്രണയമാകുന്നതും. ഞാനൊരു നടനാവുമെന്നോ അല്ലെങ്കിൽ സിനിമയിലേക്കുള്ള എന്റെ കരിയർ ഷിഫ്റ്റ് എന്നെ പോലെ തന്നെ പുള്ളിക്കാരിയും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് തോന്നുന്നത്. ആഗ്രഹം ഉണ്ടായിരുന്നു സിനിമയിലേക്ക് വരാൻ. എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലല്ലോ.അതുകൊണ്ടുതന്നെ പുള്ളിക്കാരിയും ഇതൊന്നും പ്രതീക്ഷിച്ചു കാണില്ല” – ദേവ് മോഹൻ പറയുന്നു.മലപ്പുറം സ്വദേശിനി റജീനയാണ് ദേവ് മോഹൻ്റെ ഭാര്യ. 2020 ഓഗസ്റ്റ് 25നായിരുന്നു ദേവിന്റെ വിവാഹം നടന്നത്.പ്രണയവും വിവാഹവും വെളിപ്പെടുത്തുവാൻ ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് അന്ന് ശ്രദ്ധേയമായിരുന്നു. ‘നീയെന്റെ ആത്മാവിന് വെളിച്ചം പകർന്നു, ഇതൊരു മുത്തശ്ശിക്കഥയൊന്നുമല്ല, ഒരു ദശാബ്ദമായി കരുത്ത് പകരുന്നതാണ്. നല്ലകാലത്തും മോശപ്പെട്ട സമയങ്ങളിലും നീ കൂടെ തന്നെയുണ്ടായിരുന്നു, ക്ഷമയോടെ, എനിക്കു കരുത്തു പകരുന്ന ഒന്നായി,എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങളിലെല്ലാം നീ സാക്ഷിയായി കൂടെ തന്നെയുണ്ടായിരുന്നു എന്നും ഞാനെന്നും നിന്നോട് ചേർന്നിരിക്കട്ടെ, എന്നായിരുന്നു അന്ന് ദേവ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *