അസഹ്യമായ നടുവേദന.. ഗര്‍ഭപാത്രത്തിലും..!! സ്‌കാനിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞ് സൗഭാഗ്യ.. വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍..!!

താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരനുഭവത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സൗഭാഗ്യ. മറ്റൊന്നുമല്ല, ഒരു എംആര്‍ ഐ സ്‌കാനിങ് എടുക്കാന്‍ പോയതാണ് വിഷയം. അസുഖം എന്താണ് എന്നതിനെക്കാള്‍ എം ആര്‍ ഐ സ്‌കാനിങിനെ താന്‍ എന്തുകൊണ്ട് ഭയക്കുന്നു എന്നതാണ് വീഡിയോയില്‍ സൗഭാഗ്യ പറയുന്നത്.

അതികഠിനമായ ബാക്ക് പെയിനും, യൂട്രസ്സില്‍ ചില പ്രശ്‌നങ്ങളും കാരണമാണ് ഡോക്ടറെ സമീപിച്ചത്. അതിന് ശേഷം എം ആര്‍ ഐ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. പക്ഷെ എം ആര്‍ ഐ സ്‌കാനിങ് എന്താണ്, എങ്ങനെയാണ് എടുക്കുന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ സൗഭാഗ്യയ്ക്ക് ടെന്‍ഷനായി. കാരണം സൗഭാഗ്യ ഒരു ക്ലോസ്‌ട്രോഫോബിയ പേഴ്‌സണാണ്.

എന്താണ് ക്ലോസ്‌ട്രോഫോബിയ
അടച്ചിട്ട ചെറിയ മുറികളില്‍ ഇരിക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണ് ക്ലോസ്‌ട്രോഫോബിയ. ചെറുപ്പത്തില്‍ ഏതെങ്കിലും തരത്തിലുള്ള ട്രോമയുള്ളവര്‍ക്കാണ് ഇത് കണ്ടുവരുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍, അവര്‍ക്ക് ശ്വാസം മുട്ടുന്നതായും, ആകെ തളര്‍ന്ന് പോകുന്നതായും ഒക്കെ തോന്നാം. പേടിയാണ് അടിസ്ഥാനപരമായി പ്രശ്‌നം.

ഇമോഷണലാവാന്‍ കാരണം
ചെറുപ്പം മുതലേ താന്‍ അത്തരം ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് സൗഭാഗ്യ പറയുന്നു. ബാത്രൂമില്‍ പോലും അടച്ചിട്ട് ഇരിക്കാന്‍ കഴിയില്ല. റൂമിന്റെ കതക് അടച്ച്, ബാത്രൂമിന്റെ കതക് തുറന്നിടുകയാണ് ചെയ്യാറുള്ളത്. അത്രയും മോശമായ അവസ്ഥയിലൂടെ പോകുന്ന തന്നെ സംബന്ധിച്ച് എം ആര്‍ ഐ സ്‌കാനിങിന് ഒരു ഗുഹയുടെ ഉള്ളിലെന്നപോലെയുള്ള സ്‌കാനിങ് മെഷിന്റെ ഉള്ളിലേക്ക് പോകുക എന്ന് പറയുന്നത് കൊല്ലാന്‍ പോകുന്നതിന് സമമായിരുന്നു.

സ്‌കാനിങ് സെന്ററിലെ ആളുകളും, ഭര്‍ത്താവ് അര്‍ജുനും തനിക്ക് എല്ലാവിധ മാനസിക പിന്തണയും നല്‍കി. പക്ഷെ നാല് മണിക്കൂര്‍ അതിനുള്ളിലുള്ള അവസ്ഥ അതി കഠിനമായിരുന്നു. അച്ഛന്റെ അവസാന കാലവും, അമ്മൂമ്മയെ അതിനുള്ളിലേക്ക് കയറ്റിയതുമൊക്കെയാണ് ഓര്‍മ വന്നത്. അതിനിള്ളില്‍ കയറിയത് മുതല്‍ താന്‍ ഏങ്ങിയേങ്ങി കരയുകയായിരുന്നു എന്നും സൗഭാഗ്യ പറയുന്നു.

അസുഖം എന്താണ്, എന്താണ് സംഭവിച്ചത് എന്നൊക്കെയുള്ള കാര്യം എം ആര്‍ ഐ സ്‌കാനിങിന്റെ റിസള്‍ട്ട് വന്നതിന് ശേഷം പറയാം എന്നാണ് സൗഭാഗ്യ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *