ഈ ചേച്ചിയാണ് കൊച്ചിനെ കൊണ്ടുപോയത്..!! അബിഗേല്‍ കേസില്‍ ട്വിസ്റ്റ്

രണ്ടു സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി, പുതിയ രേഖാചിത്രം തയ്യാറാക്കി പോലീസ്; പിതാവിൻ്റെ ഫോൺ കസ്റ്റഡിയിൽ.കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് രേഖാചിത്രം പുറത്ത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പോലീസ് തയ്യാറാക്കിയത്. സംഘത്തിലെ മറ്റു അം​ഗങ്ങളുടെ മുഖം ഓർമയില്ലെന്നും ആറുവയസുകാരി പോലീസിന് മൊഴി നൽകി. അതേസമയം കുട്ടിയുടെ പിതാവിൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.പുതിയ രേഖാചിത്രം തയ്യാറാക്കി പോലീസ്.സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം പുറത്ത്.കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.Kollam Girl Kidnap Latest News.കൊല്ലം: ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം തയ്യാറാക്കി പോലീസ്. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്നാണ് കുട്ടി പോലീസിന് മൊഴി. സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓർമയില്ലെന്നാണ് ആറുവയസുകാരി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം പ്രതികൾ ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൻ്റെ നിഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപേ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാൻ പോലീസ് തീരുമാനെമെടുക്കുകയായിരുന്നു.
ആശുപത്രി വിട്ട കുട്ടിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ശേഷം കുട്ടിയെ വീട്ടിലേക്ക് എത്തിക്കും. പ്രതികൾ കുട്ടിയുമായി സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. കാറിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നിലവിൽ കാറിനപ്പുറം പ്രതികളിലേക്ക് എത്താൻ കഴിയുന്ന സൂചനകൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ് പോലീസ് പറയുന്നു.

Six Year Old Girl Kidnap Case: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പ് അതേ വഴിയിലൂടെ യാത്ര ചെയ്ത് പ്രതികള്‍; ദൃശ്യം പുറത്ത്.അതിനിടെ, കുട്ടിയുടെ പിതാവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിൻ്റെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവ് ഉൾപ്പെടുന്ന നഴ്സുമാരുടെ സംഘടനയിലെ തർക്കവും അന്വേഷണ പരിധിയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളുണ്ട്. സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഇദ്ദേഹം.Kollam Child Missing Case: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം, പ്രതികളുടെ കാറിന്റെ നമ്പർ പുറത്തുവിട്ട് പോലീസ്, വാഹനം കണ്ടെത്തുന്നവർ പോലീസിലറിയിക്കാൻ നിർദേശം.സംഘടനയുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന തർക്കങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. സംഘടനയുടെ കൊട്ടാരക്കര, കൊല്ലം ഭാരവാഹികളിൽനിന്ന് പോലീസ് മൊഴിയെടുക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. അതിനിടെ, ആശ്രാമം മൈതാനത്തേക്ക് കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ എത്തുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *