പ്രണയത്തിലാണ് ..ഇനിയുള്ള ജീവിതം ഞങ്ങൾ ഒരുമിച്ച് ..സംവിധായകൻ ദേവനുമായുള്ള പ്രണയം പരസ്യപ്പെടുത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയുടെ മകൾ രവീണ രവി ..
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ശ്രീജ രവി. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം പ്രമുഖ നടിമാര്‍ക്ക് ശബ്ദം നല്‍കിയ ശ്രീജ രവി ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. അമ്മയുടെ പാത പിന്‍തുടര്‍ന്ന് മകള്‍ രവീണ രവിയും ഡബ്ബിങില്‍ തുടക്കം കുറിച്ച് ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ രവീണ രവി. അതെ, രവീണ പ്രണയത്തിലാണ്. വാലാട്ടി എന്ന മലയാള സിനിമയുടെ സംവിധായകന്‍ ദേവന്‍ ജയകുമാറുമായുള്ള പ്രണയം ഇന്‍സ്റ്റഗ്രാമിലൂടെ നടി വെളിപ്പെടുത്തുന്നു. ഒരുമിച്ചുള്ള മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് രവീണ പ്രണയം വെളിപ്പെടുത്തുന്നത്.
‘ഈ ലോകത്ത് എല്ലാം ക്ഷണികമായ ചില നിമിഷങ്ങളാണ്, അതില്‍ ശ്വാശ്വതമായ ഒന്ന് ഞങ്ങള്‍ കണ്ടെത്തി, ഇനി ഞങ്ങള്‍ ഒരുമിച്ച് ഞങ്ങളുടെ കഥ എഴുതുന്നു’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രവീണ കുറിച്ചത്. അഭിനന്ദനവും ആശംസകളുമായി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ശില്‍പ ബാല, ദേവ് മോഹന്‍, കനി കുസൃതി തുടങ്ങിയ സെലിബ്രിറ്റികളുടെ ആശംസകളും ലൈക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
ദേവന്‍ സംവിധാനം ചെയ്ത വാലാട്ടി എന്ന ചിത്രം നായകുളെ കഥ പറഞ്ഞ സിനിമയാണ്. ചിത്രത്തില്‍ നായികയായ നായയ്ക്ക് ശബ്ദം നല്‍കിയത് രവീണയായിരുന്നു. ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി ഡബ്ബിങ് ലോകത്തേക്ക് വന്നതാണ് രവീണ. തുടര്‍ന്ന് നയന്‍താര, ദീപിക പദുക്കോണ്‍, തൃഷ കൃഷ്ണന്‍, അമല പോള്‍, സമാന്ത റുത്ത് പ്രഭു, എമി ജാക്‌സണ്‍ കാജള്‍ അഗര്‍വാള്‍, മഡോണ സെബാസ്റ്റിന്‍, നിക്കി ഗല്‍റാണി, നമിത പ്രമോദ്, റാഷി ഖന്ന, മാളവിക മോഹന്‍, രജിഷ വിജയന്‍, കൃതി ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ക്ക് വേണ്ടി രവീണ ശബ്ദം നല്‍കിയിട്ടുണ്ട്.
തമിഴില്‍ മാത്രമല്ല, മലയാളത്തിലും ഈ ലിസ്റ്റ് നീളുന്നു. നയന്‍താരയ്ക്ക് തമിഴിലും മലയാളത്തിലും ശബ്ദം നല്‍കിയത് രവീണയാണ്. കല്യാണി പ്രിയദര്‍ശന്‍, ദീപ്തി സതി, സ്വാതി റെഡ്ഡി, ദിവ്യ പിള്ള, അഞ്ജു കുര്യന്‍ എന്നിങ്ങനെ മലയാള നടിമാരും രവീണയുട ശബ്ദത്തില്‍ സിനിമയില്‍ എത്തി. ആറോളം തെലുങ്ക് സിനിമകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബിങ് മാത്രമല്ല അഭിനയത്തിലും രവീണ സജീവമാണ്. മാമന്നന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ റോള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment