സ്‌നേഹാ ശ്രീകുമാര്‍ ഗര്‍ഭിണി അഞ്ചാം മാസം വിശേഷം അറിയിച്ച് നടി അച്ഛനാകാന്‍ ഒരുങ്ങി ശ്രീകുമാര്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ആയി മാറിയത്. ചിരിയിലൂടെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് ഇരുവരും. മിനിസ്ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ വർഷങ്ങളായി തിളങ്ങിനിൽക്കുന്ന താരങ്ങൾ സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2019 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് ഇരുവരും.ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്ന ചില ആരാധകരുമുണ്ട്. ഇപ്പോഴിതാ അവരെല്ലാം കാത്തിരിക്കുന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷമായില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ അത് ഞങ്ങൾ പറയുകയാണ്. ഞാൻ ഗർഭിണിയാണ്. അഞ്ചു മാസമായിരിക്കുന്നു എന്ന് യുട്യൂബ് ചാനലിലൂടെ സ്നേഹയും ശ്രീകുമാറും അറിയിക്കുന്നു. വിശേഷമൊന്നുമായില്ലേ എന്നാണ് കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയമായിരിക്കുന്നു. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറിച്ചായെങ്കിലും പറയാൻ സമയമായത് ഇപ്പോഴാണ്. ഡോക്ടറെയൊക്കെ കണ്ടു എല്ലാം ഓക്കെ ആയിട്ട് പറയാം എന്നു കരുതി.ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ട് ഉണ്ടായിരുന്നു. എനിക്ക് പിസിഒഡി ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ് സ് അത്ര കറക്റ്റ് ആയിരുന്നില്ല. അതുകൊണ്ടാണ് ഇതൊന്നും അറിയാതെ പോയത്. അതിൻ്റെ പിറ്റേദിവസം ദുബായിൽ പോകേണ്ട ഉള്ളതുകൊണ്ട് ഡോക്ടറെ പോയി കണ്ടു. ആ ഡോക്ടർ അന്ന് ബ്ലഡ് ടെസ്റ്റ് എഴുതി തന്നു. അത് എടുത്തപ്പോഴാണ് സംഭവമറിയുന്നത്. അറിയുമ്പോൾ ആ പരിപാടി ക്യാൻസൽ ചെയ്യാൻ കഴിയാത്തതുകൊണ്ട് അതിസാഹസികമായി ശ്രീയ്ക്കും വിസയെടുത്ത് ഞങ്ങൾ ദുബായ്ക്ക് പോയി. ആ ദിവസം ഒരിക്കലും മറക്കാൻ ആകില്ല എന്നും സ്നേഹ പറഞ്ഞു. ഇപ്പോഴും ഷൂട്ടിങ്ങിനു പോകുന്നുണ്ട്. നിർത്തിയിട്ടില്ല.

ഗർഭിണിയായിരുന്നപ്പോൾ തന്നെയാണ് ഞങ്ങൾ വയനാട്ടിൽ ടൂർ പോയത്. ഡോക്ടർ പറഞ്ഞപ്പോൾ തന്നെ അതിശയമായിപ്പോയി. കാരണം ഗർഭത്തിൻ്റെ ആദ്യ സമയങ്ങളിൽ റസ്റ്റ് വേണമെന്നാണ്. പക്ഷേ നമ്മൾ അത് അറിഞ്ഞത് പോലുമില്ല. ടൂർ പോവുകയും ചെയ്തു. ദൈവം സഹായിച്ചു ഒന്നും പറ്റിയില്ല. ഇത് അറിഞ്ഞപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ തോന്നിയിട്ടില്ല. ഡോക്ടറും നമ്മളോട് സ്മാർട്ട് ആയിരിക്കാനാണ് പറയുന്നത്. എൻ്റെ 2 സെറ്റിലുള്ള സഹപ്രവർത്തകർ എല്ലാം എന്നെ പൊന്നുപോലെ ആണ് നോക്കുന്നത്.എൻ്റെ സുഹൃത്തുക്കൾ എല്ലാവരും എന്നെ നന്നായി കെയർ ചെയ്യുന്നു. ചക്കപ്പഴത്തിലെ അശ്വതി എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. അവരൊക്കെ ആദ്യം മുതലേ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട്.ശ്രീ അറിയാതെ ഞങ്ങൾ തമ്മിൽ പലതും സംസാരിക്കാറുണ്ട്. വിശേഷം അറിഞ്ഞിട്ട് സുരഭി എനിക്കിഷ്ടമുള്ള ഒരുപാട് ദക്ഷങ്ങൾ കൊണ്ടുവന്നു തന്നു. വീടൊക്കെ വൃത്തിയാക്കി തന്നു. സുഹൃത്തുക്കളുടെ പിന്തുണ വലുതാണ്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *