പ്രണയത്തിലെ പ്രണയ ജോഡികള്‍..!! വരദയും ശ്രീനിഷും വീണ്ടും ഒന്നിച്ചു..!! ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ സംഭവിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയും കണ്ടുമുട്ടിയപ്പോള്‍! പേളിക്കും ശ്രീനിക്കുമൊപ്പമുള്ള ചിത്രവുമായി വരദ.പ്രണയമെന്ന പരമ്പരയില്‍ നായകനും നായികയായുമായി തിളങ്ങിയവരാണ് ശ്രിനിഷും വരദയും. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ നായകനെ കണ്ട സന്തോഷമായിരുന്നു പുതിയ പോസ്റ്റിലൂടെയായി വരദ പങ്കിട്ടത്. പേളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഡാഡിയേയും മമ്മിയേയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷമായിരുന്നു മകളായി അഭിനയിച്ച മേഘ കമന്റിലൂടെ പങ്കിട്ടത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.varada met srinish aravind after a long gap.വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയും കണ്ടുമുട്ടിയപ്പോള്‍! പേളിക്കും ശ്രീനിക്കുമൊപ്പമുള്ള ചിത്രവുമായി വരദ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളാണ് ശ്രിനിഷ് അരവിന്ദും വരദയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച പരമ്പരയായ പ്രണയം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മികച്ച സ്വീകാര്യതയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു ശ്രിനിഷ് അവതരിപ്പിച്ചത്. ലക്ഷ്മി ശരണായെത്തിയത് വരദയായിരുന്നു. ഇവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയം പൂര്‍ത്തിയാക്കിയതിന് ശേഷമായി മറ്റ് പരമ്പരകളിലേക്ക് മാറുകയായിരുന്നു ഇരുവരും. അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ശ്രിനിഷിന് ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചത്. ഷോയില്‍ മത്സരിച്ചതോടെയാണ് കരിയറും ജീവിതവും മാറിമറിഞ്ഞത്.പേളി മാണിയെ കണ്ടുമുട്ടിയതും, സുഹൃത്തുക്കളായി മാറിയതും, ആ ബന്ധം പ്രണയമായതുമെല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പേളി പറഞ്ഞപ്പോള്‍ സഹതാരങ്ങള്‍ വരെ വിമര്‍ശിച്ചിരുന്നു. ഈ ബന്ധം അധികം പോവില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശകരുടെ വായടപ്പിച്ച് ജീവിച്ച് കാണിക്കുകയായിരുന്നു പേളിയും ശ്രീനിയും. ഇവര്‍ക്ക് കൂട്ടായി നില ബേബിയുമുണ്ട്. രണ്ടാമത്തെ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇവര്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് പേളി തെളിയിച്ചിരുന്നു. ബോളിവുഡ് ചിത്രത്തിലെ വേഷം ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് പേളി ഇപ്പോള്‍.

പേളിയെപ്പോലെ തന്നെ അവതാരകയായും തിളങ്ങിയ താരമാണ് വരദ. സീരിയലിനൊപ്പമായി തന്നെ ഷോകളും താരം ചെയ്യുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കിടാറുമുണ്ട്. അമല എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷവും വരദ അഭിനയ മേഖലയില്‍ സജീവമായിരുന്നു. ജിഷിനും വരദയും പിരിഞ്ഞോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും വരദ മറുപടിയേകിയിരുന്നില്ല.
നാളുകള്‍ക്ക് ശേഷമായി പേളിയേയും ശ്രീനിയേയും കണ്ടതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് വരദ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി, നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം എന്നുമായിരുന്നു വരദ കുറിച്ചത്. ലക്ഷ്മി മമ്മി ആന്‍ഡ് ഡാഡിയെന്നായിരുന്നു ചിത്രത്തിന് താഴെ മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയത്തില്‍ മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *