ജാതകത്തില്‍ എനിക്ക് വലിയ വിശ്വാസമാണ്, കല്യാണത്തിന് ശേഷം മാത്രമേ സിനിമ വേണ്ടൂ എന്ന് പറഞ്ഞു; കല്യാണം വൈകിയതിനെ കുറിച്ച് ശ്രീവിദ്യ

സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെട്ട കലാകാരിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. അതിന് ശേഷം ഒറുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീവിദ്യയുടെ സംസാരവും കോമഡിയും ഇഷ്ടപ്പെടുന്ന ആരാധകര്‍ നടിയുടെ യൂട്യൂബ് ചാനല്‍ വിടാതെ ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ചാനലില്‍ വിവാഹ തിയ്യതി അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് വിവാഹം വൈകിയത് എന്നും ശ്രീവിദ്യയും ഭാവി വരന്‍ രാഹുലും വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹ നിശ്ചയം. എന്നാല്‍ വിവാഹം പല കാരണങ്ങള്‍ കൊണ്ടും വൈകിപ്പോയി. അതിന്റെ കാരണങ്ങള്‍ പുതിയ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

എവിടെ കണ്ടാലും ആളുകള്‍ തന്നോട് ചോദിയ്ക്കുന്ന രണ്ട് കാര്യം, ‘സിനിമ എപ്പോഴാണ് പുറത്ത് വരുന്നത്, കല്യാണം എപ്പോഴാണ്’ എന്നീ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ്. സിനിമ എന്ന് എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല, പക്ഷെ കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിന് ഇപ്പോള്‍ വ്യക്തമായ മറുപടിയായി എന്ന് രാഹുല്‍ രാമചന്ദ്രന്‍ പറയുന്നു. ജാതകം നോക്കിയപ്പോള്‍ കല്യാണത്തിന് ശേഷം മതി സിനിമ എന്ന് പറഞ്ഞുവത്രെ.

ജാതകത്തില്‍ എല്ലാം എനിക്ക് വലിയ വിശ്വാസമാണ്, രാഹുല്‍ എന്നെ കല്യാണം കഴിച്ചാല്‍ മാത്രമേ എല്ലാ കാര്യങ്ങളും ശരിയാവൂ എന്ന് പറഞ്ഞതില്‍ തനിക്കും വിശ്വാസമുണ്ട് എന്ന് തന്റെ സ്വസിദ്ധമായ തമാശയോടെ ശ്രീവിദ്യയും പറഞ്ഞു.

ഡിസംബറില്‍ അമ്മൂമ്മ മരിച്ചതിനാലാണ് കല്യാണം നീണ്ടു പോയത്. ആറ് മാസത്തിനിടയില്‍ കല്യാണം നടത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെയും ബര്‍ത്ത് ഡേ മന്ത് വന്നു. ജനിച്ച മാസം വിവാഹം ചെയ്യരുത് എന്ന വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. അത് കഴിഞ്ഞ് കന്നിമാസമാണ്. കന്നിയിലും വിവാഹം ചെയ്യില്ല. അവസാനം ചിങ്ങമാസത്തില്‍ ഒരു ഡേറ്റ് കണ്ടു.

ഇനി അഞ്ച് മാസം കൂടെയുണ്ട്. സെപ്റ്റംബര്‍ 8 ന്, രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചിട്ടാണ് വിവാഹം. വിവാഹത്തിന് ശേഷം രാഹുലിന്റെ നാട്ടില്‍ വച്ച് പത്താം തിയ്യതി റിസപ്ഷന്‍ നടത്താം എന്നാണ് തീരുമാനം. പക്ഷെ അതിന്റെ കൃത്യമായ ഡേറ്റ് പ്ലാന്‍ ചെയ്തിട്ടില്ല. കല്യാണത്തിന്റെ ഡേറ്റ് മാത്രമേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ.

എന്‍ഗേജ്‌മെന്റ് ഞങ്ങള്‍ വളരെ സ്വകാര്യമായി നടത്തിയ ഒരു ചടങ്ങായിരുന്നു. പക്ഷെ അതെല്ലാവരും അറിഞ്ഞു. കല്യാണം അങ്ങനെയായിരിക്കില്ല, എല്ലാവരോടും പറഞ്ഞ് നടത്തും, അതും യൂട്യൂബിലൂടെ പറയും എന്ന് രാഹുലും ശ്രീവിദ്യയും ആദ്യമേ പറഞ്ഞിരുന്നു. ഇരുവരും വാക്ക് പാലിച്ചു. ഇനിയുള്ള വിവാഹ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ തന്നെ അറിയിക്കുന്നതായിരിക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *